നുണകൾ വിരിയുന്ന പൂമരം
[dropcap]പാ[/dropcap]ഴ്മരപ്പോടുകളിൽ നിന്നും ചീവീടുകളുടെ സംഘഗാനം നുണകൾ വിരിയുന്ന പൂമരച്ചോട്ടിൽ ഞങ്ങൾ, നാരങ്ങപ്പാല്, ചുണ്ടക്ക് രണ്ട് കളിക്കുകയായിരുന്നു കളി കഴിഞ്ഞു ക്ഷീണിച്ച ഞങ്ങളോട് വയൽ വരമ്പിൽ നാട്ടി വെച്ച കരിങ്കോലം ചൂണ്ടി നാരയണേട്ടൻ ചോദിച്ചു, അതെന്താണ്? കരിങ്കോലം, ഞങ്ങൾ പറഞ്ഞു, അല്ല, കരിങ്കാലം! നാരയണേട്ടൻ. ഒന്നും മനസ്സിലാകാതെ ഞങ്ങൾ വീടുകളിലേക്ക് നടന്നു, അന്നുമുതൽ ഉറക്കമില്ലാത്ത രാത്രികൾ ഞങ്ങൾക്ക് ശീലമാകാൻ തുടങ്ങി. വയൽ വരമ്പുകളെ ഞങ്ങൾ വെറുത്തു കോലങ്ങൾ പിഴുതി മാറ്റാൻ നടന്നു,Continue Reading





















