LITERATURE (Page 210)

പ്രശസ്ത സാഹിത്യ രചനകളെ അടിസ്ഥാനമാക്കി ധാരാളം ചിത്രങ്ങൾ രചിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ചിത്രങ്ങളിൽ നിന്ന് സാഹിത്യ രചനകൾ അപൂർവ്വമാണ്. പ്രശസ്ത ചിത്രകാരി ടി.കെ.പത്മിനിയുടെ പെയ്ന്റിംഗുകളെ ആസ്പദമാക്കി കവി വി.ആർ സന്തോഷ് രചിച്ച കവിതകളുടെ സമാഹാരമാണ് ‘നീല നദിയ്ക്കും ചെം മരങ്ങൾക്കും ഇടയിലൂടെ’. ഈ കാവ്യസമാഹാരത്തെ കവിയും ചിത്രകാരിയുമായ സാവിത്രി രാജീവൻ പരിചയപ്പെടുത്തുന്നു. [dropcap]പ[/dropcap]ത്മിനിയുടെ ചിത്രങ്ങളിലെ ദൃശ്യവാസ്തവങ്ങളെയും ബിംബവിന്യാസങ്ങളെയും അവലംബിച്ചു കൊണ്ട് അവ അനുഭവിപ്പിക്കുന്ന ഭാവ രഹസ്യങ്ങളിലേക്കും അതിന്റെ ആഴങ്ങളിലേക്കും കവിതയിലൂടെ ഒരുContinue Reading

 പുതുകവിതയിലേക്കുള്ള സഞ്ചാരങ്ങൾ -രണ്ട് പി. എ. നാസിമുദ്ദീൻ, ഡോണ മയൂര സിന്ധു കെ.വി, അനൂപ് കെ. ആർ, എം. ആർ. വിഷ്ണുപ്രസാദ് എന്നിവരുടെ കാവ്യലോകങ്ങൾ..   അടങ്ങാനിഷ്ടമില്ലാത്ത ഊർജ്ജ വേഗങ്ങളുടെ കവിത കവിതയെ ഒരു വലിയ ജനപഥമായി സങ്കല്പിച്ചാൽ അവിടെ ഇരമ്പുന്ന ജീവിതത്തിനിടെ ഏകാകിയായി പോവുന്ന ചില എഴുത്തുകളുണ്ട്. അവയുടെ കാലം ചിലപ്പോ അതായിരിക്കില്ല.പി.എ നാസിമുദ്ദീന് റ കവിത അങ്ങനൊന്നാണ്. ആധുനികതയുടെ വലിയ ശബ്ദഘോഷങ്ങളിൽ ആർ.രാമചന്ദ്രനും ജയശീലനും എൻ.ജി ഉണ്ണികൃഷ്ണനുംContinue Reading

  [dropcap]കി [/dropcap]ടക്കയില്‍ നിന്ന് എണീറ്റ അവളുടെ തോളിലുണ്ട് വയലിന്‍. നിശ്ശബ്ദമായി കേള്‍ക്കുകയാണ് ലോകമിപ്പോള്‍ വീടിന്റെ ഒപ്പീസ്. മുറികള്‍ അതിന്റെ തണുത്ത പുതപ്പില്‍ ഒളിപ്പിച്ചു കിടത്തിയിരിക്കുന്നു ഉറക്കത്തെ. അവളുടെ മൌനമിപ്പോള്‍ വാതിലുകൾക്ക് മുന്നിലൂടെ നടന്നുപോവുന്നു. നിശ്ശബ്ദതയുടെ മറ്റൊരു കൂടാണ് തോളിലുള്ള അവളുടെ വയലിന്‍. അടുക്കളയിലെത്തുമ്പോള്‍ പാടിത്തുടങ്ങുന്നു ഒരു കുട്ടിയുടെ കരച്ചിൽ ഡികോഡ് ചെയ്യാനാവത്തതിന്റെ നിശ്ശബ്ദതയാണ് വീടിന്റെ ഒച്ച. ബോയെന്നോണം ചലിക്കുന്നു വയലിനിന്റെ ഉടലിലൂടെയിപ്പോൾ അവളുടെ വിരലുകള്‍.Continue Reading

  [dropcap]കോ[/dropcap]ളേജിനുള്ളിൽ പലകാലത്തായി പ്രണയനഷ്ടത്താൽ ആത്മഹത്യ ചെയ്ത മൂന്ന് പെൺപ്രേതങ്ങളും രണ്ട് ആൺ പ്രേതങ്ങളുമുണ്ടായിരുന്നു. നേരം നന്നേ ഇരുട്ടിക്കഴിഞ്ഞാൽ ഇവർ പതിവായി പലരൂപങ്ങളിലും പുറത്തിറങ്ങുക പതിവായിരുന്നു. ചിലനേരം കാറ്റായും, മഴക്കാലങ്ങളിൽ മഴയായും, പരസ്പരം കെട്ടിപ്പൂണരണമെന്നഗ്രഹിക്കുന്ന വേളകളിൽ ഇടിമിന്നലായ്‌പ്പോലും ഇവർ സഞ്ചരിച്ചുപോന്നു. കോളേജിനുള്ളിലെ നൈറ്റ് വാച്ചറെ പേടിപ്പെടുത്താതിരിക്കാൻ പലപ്പോഴും കാന്റീനിന്റെ വശം ചേർന്നുള്ള ബോഗൻവില്ലയിലും ഫിസിക്‌സ് ലബോറട്ടറിയോടു ചേർന്നുള്ള കുറ്റിക്കാട്ടിലുമാണ് ഇവർ മേളിച്ചിരുന്നത്. ഒരു ശനിയാഴ്ച രാത്രി സഞ്ചാരത്തിനിടെ പൊട്ടിച്ചിരിച്ചുകൊണ്ടും പരസ്പരംContinue Reading

ഇന്ദു മേനോന്റെ കപ്പലിനെക്കുറിച്ചൊരു വിചിത്ര പുസ്തകം’ വിലയിരുത്തപ്പെടുന്നു. [dropcap]നോ[/dropcap]വലെഴുത്തിന്റെ കാലവും ഭാവിയും മാറിക്കൊണ്ടിരിക്കാം പക്ഷെ അതിന്റെ അഴകളവുകളിപ്പോൾ എഴുത്തുകാരനെക്കാൾ വായനക്കാരനാണ് നിശ്ചയം!. രചനയുടെ ദിശാസൂചിയെക്കാൾ വായനയുടെ ദിശാസൂചിയാണ് അവൻ ഓരോ പുസ്തകം അടച്ചുവയ്ക്കുമ്പോഴും സ്വയം തേടുന്നത്. ഇതല്ല വേറൊന്നാണ് ഇനിവേണ്ടത് എന്ന ദൃഢനിശ്ചയത്തോടെ നിലവിലുള്ള വിഗ്രഹങ്ങളെ അവൻ എറിഞ്ഞുടയ്ക്കുന്നു. നോവൽ വരയ്ക്കുന്ന സ്ഥലഭാവനകളിൽ ഞാനെവിടെയാണെന്ന് ഓരോ വായനക്കാരനും വരികൾക്കിടയിലൂടെ തിരഞ്ഞുകൊണ്ടേയിരിക്കുന്നു. താൻ അഭിമുഖീകരിക്കുന്ന ഈ കാലത്തെ, അകപ്പെട്ടിരിക്കുന്ന ഈ ജീവിതത്തെ,Continue Reading