നിലകൊള്ളുന്നയിടങ്ങളിൽ
നിൽക്കാനരുതാതെ
ഇടം വിട്ടുപോയ
ദുഖത്തെ പറ്റി കേട്ടിട്ടേയില്ല…

ജീവന്റെയവസാന സ്പന്ദനവും
ചെവിയോർത്തിട്ടും
നിശ്ശബ്ദതയാൽ കാതടഞ്ഞിട്ടും
അഗ്നിഗോളങ്ങൾ
കാഴ്ച്ചകൾ മറച്ചിട്ടും

ദാഹിച്ചപ്പോൾ ഒരിറ്റ് ജലം
കുടിച്ചില്ലയാരും,
രക്തച്ചുവയെ ഭയന്ന്.

സമാധാനത്തിന്റെ
തേൻത്തുള്ളിയെത്തിയപ്പോൾ
അതിൽ പകയുടെ പുകയാൽ
ചുറ്റപ്പെട്ട കൂടിന്റെ നേര്,
പൂവുകളുടെ നോവ്.

വേദനയും രക്തച്ചൊരിച്ചിലും
എവിടെയാണ് എന്നാണ്
അവസാനിക്കുന്നത്?

കവര്‍: സുധീര്‍ എം എ

Website |  + posts

യുവകവികളിൽ ശ്രദ്ധേയ. 'ഐസ് ക്യൂബുകൾ' കവിതാ സമാഹാരം സോഷ്യൽ നെറ്റ് വർക്കുകളിൽ സജീവം തിരുവനന്തപുരം സ്വദേശി അമേരിക്കയിൽ താമസം.