നീല മഷി
പലചരക്ക് കടയിലെ ചില്ലലമാറയ്ക്കും പകുതിതുറന്ന പണച്ചാക്കുകള്‍ക്കുമിടയില്‍ ഒളിവില്‍ കഴിയുന്നവനെ പോലെ ഒതുങ്ങിയിരിക്കുകയായിരുന്നു മാധവന്‍. എന്നെ കണ്ട പാടെ ഉല തുപ്പുന്ന കാറ്റിനെ ഓര്‍മ്മിപ്പിച്ച് അവന്‍ കിതച്ചു. വായ്പയുടേയും വിളിച്ചെടുത്ത ചിട്ടിയുടേയും തവണകള്‍ മുടങ്ങിയെന്നും കൈവായ്പ്പക്കാര്‍ ഇരിക്കപ്പൊറുതി തരുന്നില്ലെന്നും അവന്‍ പറഞ്ഞുകൊണ്ടിരുന്നു. എന്നാല്‍ നിനക്കിതങ്ങു നിറുത്തിക്കൂടേ എന്ന ചോദ്യത്തിനു മുന്നിലേയ്ക്ക് മേശവലിപ്പില്‍ നിന്നും ഒരു പ്രമാണം അവന്‍ എടുത്തിട്ടു. പ്രമാണത്തിലെ നീല മഷിയില്‍ നിന്ന് ഒരു പഴങ്കഥ പൊടി തട്ടിയെടുത്ത് അവന്‍Continue Reading

















