പൂമുഖം LITERATURE ചാരം ചുമക്കുന്നവർ

പാക്കിസ്ഥാനിൽ ജനിച്ചു ഇന്ത്യക്കാരനെ വിവാഹം കഴിച്ചു ലണ്ടനിലും മുംബൈയിലും വെയിൽസിലും ആയി ജീവിക്കുന്ന പ്രസിദ്ധ ഇംഗ്ലീഷ് കവിയാണ് ഇംതിയാസ് ദാക്കർ. : ചാരം ചുമക്കുന്നവർ

ഞാൻ നിശ്ചലയായി
ശ്വാസത്തിന്നും നിശ്വാസത്തിനുമിടയിൽ ,
ഒന്നും രണ്ടും കാൽവെയ്പ്പുകൾക്കിടയിൽ .

തീനാളത്തിനു ചുറ്റുമുള്ള
ദീർഘയാത്രയിൽ
നിശാശലഭം അതിന്റെ ചാരം
സ്വയം വഹിക്കുന്നു.

മധുചഷകം തുളുന്പിയ
മുന്തിരിച്ചാറിൽ
തന്റെ മ്ലാനമായ മുഖം
പ്രതിബിംബിക്കുന്നതു കാണാൻ
നിലാവ് ഇറങ്ങി വരുന്നു.

വരവിനും പോക്കിനുമിടയിലുള്ള വിശാലതയിൽ
ഞാൻ നിശ്ചലയായി .

ഒരു ചിറകു
അല്പംചാരം എന്റെ മുഖത്ത്
നിക്ഷേപിക്കുന്നു.

നിശാശലഭം തീനാളത്തിലേയ്ക്ക് പറക്കുന്നു
രക്തം വഴിത്താരയിൽ ,

കൂട്ടിലടയ്ക്കപ്പെട്ടകിളികൾ
മഴക്കാലത്തിനുവേണ്ടി
പാടിക്കൊണ്ടേയിരിക്കുന്നു.

Comments
Print Friendly, PDF & Email

You may also like