അനിൽ കുമാർ സി പി

സ്വദേശം പുന്തല, പന്തളം. ദുബായിൽ ജോലി ചെയ്യുന്നു. ഓർമ്മകളുടെ ജാലകം, പുരുഷാരവം, അബ്സല്യൂട്ട് മാജിക് എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ജയറാം സ്വാമിയുടെ “പൂത്തു നിൽക്കുന്ന കാട്ടിൽ ഇടി മുഴങ്ങി മഴ തുടങ്ങി — ഒരു വായനാനുഭവം ആധുനിക മലയാള ചെറുകഥാരംഗത്ത് സംഭവങ്ങളുടെ ആവേശത്തേക്കാൾ മനുഷ്യന്റെ ഉള്ളിലെ നിശ്ശബ്ദമായ സംഘർഷങ്ങളെ വിശ്വസിക്കുന്ന എഴുത്തുകാർ വിരളമാണ്. ആ അപൂർവ നിരയിലേക്ക് ശ്രദ്ധേയമായി ചേർന്നുനിൽക്കുന്ന കൃതിയാണ് ജയറാം സ്വാമി എഴുതിയ “പൂത്തു നിൽക്കുന്ന കാട്ടിൽ ഇടി മുഴങ്ങി മഴ തുടങ്ങി” എന്ന ചെറുകഥാസമാഹാരം. പേരിൽ തന്നെയുള്ള പ്രകൃതിയുടെ രൂപകഭംഗി പോലെ, മഴയ്ക്ക് മുമ്പുള്ള ഇടിമുഴക്കംContinue Reading

“സർ, ഇതൊരു കുഴപ്പം പിടിച്ച കേസാണല്ലോ. തല പെരുക്കുന്നു. ചാനലുകാർ കൊലപാതകം എന്നു തീരുമാനിച്ചുകഴിഞ്ഞു. ഇനിയിപ്പം പ്രതിയെക്കൂടി അവന്മാര് പിടികൂടിത്തരട്ടെ. അല്ല, എല്ലാം അവമ്മാരല്ലേ ഇപ്പോൾ തീരുമാനിക്കുന്നത്…” ആൽവിൻ ജേക്കബ് എന്ന ആ പോലീസ് ഉദ്യോഗസ്ഥനു തന്റെ നിരാശയും അമർഷവും മേലുദ്യോഗസ്ഥനു മുന്നിൽ പ്രകടിപ്പിക്കാതിരിക്കാനായില്ല. “ആൽവിൻ, താനൊന്നു സമാധാനപ്പെട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് നമുക്ക് ഒന്നുകൂടി പരിശോധിക്കാം. ഏതായാലും ഇന്നിനി ഒന്നും വേണ്ട. പിന്നെ, അവരുടെ വീട്ടിൽ നിന്നും പുലർച്ചെ ഒരുContinue Reading

വർക്ക് ഫ്രം ഹോം എന്ന വീട്ടുതടങ്കൽ അവസാനിച്ച് ഓഫീസിലേക്കുള്ള ഒരു മണിക്കൂർ നീണ്ട യാത്രയിലേക്ക് മടങ്ങി വന്നിട്ടേയുള്ളൂ നികിതേഷ്. നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് ആളൊഴിഞ്ഞ നിരത്തിലൂടെ നിയോൺ വെട്ടത്തിൽ വണ്ടി ഓടിക്കണം. അത് ആസ്വദിക്കാൻ വേണ്ടിമാത്രമാണ് നികിതേഷ് ആ മുഷിപ്പൻ പണി സ്വീകരിച്ചതു പോലും. ഒരു ഇരുപത്തെട്ടുകാരൻ എന്തുകൊണ്ടു മദ്യപിക്കുന്നില്ലെന്നും സ്റ്റഫ് ഉപയോഗിക്കുന്നില്ലെന്നും ഓർത്തില്ലെങ്കിലും അവനൊരു കാമുകി ഇല്ല എന്നു പറഞ്ഞാൽ അതത്ര വിശ്വസനീയമല്ല ഇക്കാലത്ത്, പ്രത്യേകിച്ചും ഒരു മെട്രോപൊളിറ്റൻContinue Reading

അന്യായം ചെയ്യുന്നവര്‍ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു അറിയുന്നില്ലയോ? നിങ്ങളെത്തന്നേ വഞ്ചിക്കാതിരിപ്പിന്‍; ദുര്‍ന്നടപ്പുകാര്‍,കള്ളന്മാര്‍, അത്യാഗ്രഹികള്‍, മദ്യപന്മാര്‍, പിടിച്ചുപറിക്കാര്‍ എന്നിവര്‍ ദൈവരാജ്യം അവകാശമാക്കുകയില്ല. നിങ്ങളും ചിലര്‍ ഈ വകക്കാരായിരുന്നു;എങ്കിലും നിങ്ങള്‍ നമ്മുടെ ദൈവത്തിന്റെ ആത്മാവിനാലും നിങ്ങളെത്തന്നേ കഴുകി ശുദ്ധീകരണവും നീതീകരണവും പ്രാപിച്ചിരിക്കുന്നു. (കൊരിന്ത്യര്‍ 1 6:9-11) സൃഷ്ടിദൈവഭയമില്ലാത്ത ഒരു ഉണ്ണാക്കനെയാണല്ലോ കര്‍ത്താവേ നീയെന്റെ തലേലോട്ട്കെട്ടിവച്ചത് എന്ന് മറിയാമ്മയുടെ പരാതി തീര്‍ക്കാനായിരുന്നു ജോസഫ് പുറംചട്ടയിലെ പൊടിതട്ടി ബൈബിള്‍ എടുത്തത്. അങ്ങനെ തുറന്നു കിട്ടിയ ബൈബിള്‍Continue Reading

എങ്ങനാ പാറുവമ്മേ, നിങ്ങളിങ്ങനെ വിധവയായത് എന്നു ചോദിച്ചാല്‍ കാണാതെ പഠിച്ചെടുത്തതു പോലെ തന്നെ ചടപടാന്ന് ഉത്തരം. അതു വിധിയാണ് കുട്ട്യേ, വിധി! പയ്യിന് തീറ്റവെട്ടാന്‍ കാത്തുവച്ച വെട്ടരുവയുടെ വാത്തല കൊണ്ട് ആണൊരുത്തനെ വെട്ടിക്കൊന്ന കഥയൊക്കെ പാറുവമ്മ പൂഴ്ത്തിവച്ചു. പാറുവമ്മ തീയത്തിയാണ്, വെറും തീയത്തിയല്ല. നല്ല കമ്യൂണിസ്റ്റുകാരിയായ തീയത്തി. അതു പറയുമ്പോള്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടു പോയപ്പോള്‍ പാലക്കാട്ടെ തീയ്യന്മാര്‍ ചാടിത്തുള്ളിയ ആഹ്‌ളാദം ആ മുഖത്തു കാണാം. കമ്യൂണിസ്റ്റുകാരിയായ പാറുവമ്മ. അവരുടെContinue Reading