LITERATURE (Page 128)

ചിക്കുമരവും, മൈനയും, സ്കൂട്ടറുംഞാൻ തന്നെ,മേഘങ്ങൾ വരച്ചു ചേർത്തനീലാകാശത്തിന്റെനിറമുള്ള സ്കൂട്ടറിൽ ഒരൊറ്റപ്പഴത്തിന്റെ ചിരിയുള്ളൊരുചിക്കുമരത്തിന്റെ തൈയ്യുംമുന്നിൽ വച്ച്,നിലം തൊട്ടുമുയർന്നുംഒരു പുതുപാട്ട് മൂളിയുംപൊടിയൻ വളവിലെകുളിരൻ കാറ്റിൽ കൂനിയുംഇറക്കം തൊട്ടപ്പോളെന്റമ്മോ..വളഞ്ഞു പറന്നൊരു മൈനനെഞ്ചിലു മുട്ടിവീണതാ, ചിക്കുമരക്കൊമ്പിൽ! ട്രൗസറു പോലൊരു സഞ്ചിയിൽഅംഗനവാടികുട്ടിയെപ്പോലെകുശുമ്പിയിരുന്ന തൈ,ഒന്നുഷാറായിചില്ലകൾ ചേർത്തു പിടിച്ച്മൈനയെ ഓമനിച്ചു… വീഴ്ചയിൽഒന്നുലഞ്ഞെങ്കിലുംസ്വപ്നത്തിന്റെ പരിക്കുകൾ കുടഞ്ഞ് കളഞ്ഞ്മഞ്ഞക്കണ്ണു മിഴിച്ച്മരക്കുഞ്ഞിനോട്‌ മിണ്ടിയുംഒറ്റപ്പഴത്തിൽ പതുക്കെകൊത്തിയും,വഴിയേ പാറിയ തുമ്പികളോടുംമേയാൻ വിട്ട പശുക്കളോടുംകൽവർട്ടിനു കീഴിലെകറുത്തവരമീനുകളോടും,പെട്ടന്ന് പെട്ടന്ന്“ഞാനിതാ പോണേ…”ന്നൊരുപൊതുഭാഷയുടെ ഒതുക്കത്തിൽപറഞ്ഞൊപ്പിക്കുന്നു.. ഞാൻ വരച്ച വെള്ളമേഘങ്ങളെമഞ്ഞക്കൊക്കുകൊണ്ട്ഉരച്ചുരച്ച് പറത്തി വിട്ട്എന്റെ നീലവണ്ടിയോട്ദൂരത്തോട്Continue Reading

വിജയനഗര സാമ്രാജ്യത്തിലെ യെലഹംഗ പ്രവിശ്യയുടെ അധികാരിയായിരുന്ന കെംപഗൗഡ പ്രഭു പതിനാറാം നൂറ്റാണ്ടിൽ ബെംഗലൂരിൽ ഒരു നഗരം നിർമ്മിച്ചപ്പോൾ അതിന് അതിരിട്ട് നാല് ഗോപുരങ്ങൾ (cardinal towers) സ്ഥാപിച്ചു. അതിലൊന്ന് ഇന്ന് നഗരത്തിലെ പ്രധാന ഉദ്യാനങ്ങളിലൊന്നായ ലാൽബാഗിലാണ്. മെയിൻഗേറ്റ് വഴി അവിടെ ചെല്ലുന്ന സന്ദർശകർ ആദ്യം കാണുക പരന്നു കിടക്കുന്ന ഒരു ഊക്കൻ പാറയുടെ ഉച്ചിയിൽ ഒറ്റക്ക് നിൽക്കുന്ന ഈ കാവൽഗോപുരമാണ്. മുന്നൂറോളം കോടി വർഷങ്ങൾ പഴക്കം വരുന്ന ഈ പാറContinue Reading

(മൂന്നാലു തലമുറകളായെങ്കിലും കാക്കാരിശ്ശി നാടകം അവതരിപ്പിച്ചു പോരുന്ന കുടുംബത്തിലെ, പ്രധാനിയായ കലാകാരനായിരുന്ന എന്‍റെ അച്ഛന്‍റെ സഹോദരന്‍, തന്‍റെ അവസാനകാലത്ത് കടുത്ത മറവിരോഗത്തിന്‍റെ പിടിയിലായിരുന്ന അവസരത്തില്‍ ഒരിക്കല്‍ അദ്ദേഹത്തെ കാണാന്‍ ചെന്നതിന്‍റെ അനുഭവത്തിലാണ് ഈ കവിത. ആരെയും തിരിച്ചറിയാന്‍ തന്നെ കഴിയാതിരുന്ന അദ്ദേഹം, ഞാന്‍ കാക്കാരിശ്ശി ഈരടികളിലൊന്ന് മൂളിത്തുടങ്ങിയതും കൃത്യമായി അതിന്‍റെ ബാക്കി ഓര്‍ത്തെടുത്ത്, താളബോധത്തോടെ ചൊല്ലിയത് സന്തോഷകരമായ ആഹ്ളാദമായി) ”ആരു വന്നിരിക്കുന്നു പറയൂ ”, മകള്‍ കൊച്ചുകുഞ്ഞെന്ന പോലച്ഛനോടാരായുന്നെന്നെച്ചൂണ്ടികൈകളെന്‍ കയ്യില്‍Continue Reading

“പറക്കും പക്ഷികൾ കൂടകന്ന് പുലർകാലേപറക്കും പോലെ ദേഹമൊഴിഞ്ഞ് ജീവൻ താനുംതനിക്ക് ചേരും കൂട്ടിലടങ്ങും,അവിടുന്നും പറക്കുംചിരകാലം ഒരു കൂട്ടിൽ തന്നെ ഇരുന്നുവെന്നും വരാം..” കണ്മഷിക്കണ്ണുകളിൽ തിളങ്ങുന്ന ക്രൗര്യവും, ചെഞ്ചായം കൊണ്ട് അലങ്കാരം കോറിവരച്ച വട്ടമുഖത്ത് അതിഗാംഭീര്യവും നിറച്ച് മൂവാളംകുഴിചാമുണ്ടി ‘ചെമ്പുചീള്‘ മുന്നിൽ കണ്ടത് പോലെ നാലു ദിക്കും നോക്കി അലറി വിളിച്ചു. തകർത്തടിക്കുന്ന ചെണ്ടമേളങ്ങളെയും, ചിതറിത്തെറിച്ച് മുഴങ്ങുന്ന വെടിക്കെട്ടൊച്ചകളെയും അതിജീവിച്ച് ഇടിമുഴക്കം പോലുള്ള ആ അലർച്ച അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിച്ചു.വട്ടക്കിരീടത്തിന്റെ ചുറ്റുംContinue Reading

ഭാഗം 2 മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യ (ഫേഷ്യൽ റെക്കഗ്നിഷൻ ടെക്നോളജി) മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യ ഇന്നു ലോകമെങ്ങും അതിവേഗം പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. ചൈനയിൽ അത് വ്യാപകമായി കഴിഞ്ഞു എന്നുമാത്രമല്ല, സ്വകാര്യസ്ഥാപനങ്ങൾ ഓൺലൈനിൽ വെറും പത്തു യുവാൻ (ചൈനീസ് കറൻസി) വിലയ്ക്ക് ഈ ഡേറ്റ ആർക്കുവേണമെങ്കിലും വിൽക്കാൻ തയാറായിരിക്കുന്നുവെന്നും റിപ്പോർട്ട് ചെയ്തിരുന്നു. നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ഡേറ്റാ സമാഹാരവുമായി ആളുകളുടെ മുഖം താരതമ്യപ്പെടുത്തി അവരെ തിരിച്ചറിയുന്ന ഈ സോഫ്റ്റ്‌വെയറിനെക്കുറിച്ചുള്ള ആശങ്കകൾ മനുഷ്യാവകാശപ്രവത്തകർContinue Reading