ഹേമലതാ വിശ്വൻ

സ്വദേശം കാസർഗോഡ്. ഇപ്പോൾ ബഹറിനിൽ സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റ്. ഭർത്താവ് വിശ്വംഭരൻ. എഴുത്ത് വായന, സംഗീതം എന്നിവയിൽ താല്പര്യം.

ഇല കൊഴിഞ്ഞ ചില്ലകളിൽശിശിരം കൂടുകെട്ടി-പാർക്കുമ്പോഴുംഒരു വസന്തം വരുമെന്ന്വഴി നോക്കി നിൽക്കുംഓരോ മരവും വിഷാദം മൂടി –പ്പുതച്ചിരിക്കുമ്പോൾഇതളുകൾ വിരിയിച്ച്കുഞ്ഞു താരകമായികണ്ണു തുറക്കാൻക്ഷമയോടെ കാത്തിരിക്കുംഓരോ പൂമൊട്ടും മേഘങ്ങൾ വിങ്ങി –ക്കരയുമ്പോഴൊക്കെപെയ്തു തോർന്ന്മാനത്തൊരുമഴവില്ല് തെളിയുന്നത്നോക്കി നിൽക്കുംഓരോ മനസ്സും. ഓരോ കാത്തിരിപ്പുംധ്യാനമാകേണ്ടതുണ്ട്നിഷ്കളങ്കമാകേണ്ടതുണ്ട്ഒടുവിലെ മധുരം,അല്ലെങ്കിൽ ചവർപ്പ്,കൈപ്പറ്റാനുള്ളകരുത്ത് കരുതി വെക്കേണ്ടതുണ്ട്. കവർ ഡിസൈൻ : സി പി ജോൺസൺContinue Reading