ജയശങ്കർ എ എസ് അറയ്ക്കൽ

സ്വദേശം കണ്ണൂർ. ഇപ്പോൾ കൊച്ചിയിൽ.ആരോഗ്യ വകുപ്പിൽ ജോലി ചെയ്യുന്നു. ആഴ്ചപ്പതിപ്പ് മാഗസിന്റെ എക്സിക്യുട്ടീവ് എഡിറ്റർ.രണ്ടു കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ലെ മലയാളപുരസ്കാരം ലഭിച്ചു

വൈകീട്ട്അഞ്ചരക്കെത്തും ബസ്സിന്നായ്ആളൊഴിഞ്ഞ കാത്തുനിൽപ്പ് കേന്ദ്രത്തിൽചതഞ്ഞ മുല്ല മണവുംപാതി തേഞ്ഞ ചെരിപ്പുമായ്അവൾ ഏഴേ മുക്കാലിനിരമ്പുംസ്ക്കൂൾ ബസ്മുന്നേ തയ്യാറാവണംപച്ചച്ചോറും മുളകുടച്ചതുംഅവളും അവളുടേത് മാത്രമല്ലാപകലുകള്‍അവരുടേതുംകൊച്ചുചോറ്റുപാത്രവും ഉച്ചവെയിലുമവൾക്കൊപ്പംകഥകൾ പറഞ്ഞിരിക്കുംആഗതരുടെ കഥപറച്ചിലുകൾകഴിയുമ്പോൾഇരുട്ടിത്തുടങ്ങും മാറിലൊട്ടിപ്പിടിച്ച നോട്ടുകളെപറിച്ചെണ്ണാൻനിൽക്കാതെ വീട്ടുവഴിയിൽമുറുക്കുംദ്രുതപദവിന്യാസത്താളംപകലഴിഞ്ഞഴിഞ്ഞയഞ്ഞോ-രരയാടകൾവാരിപ്പിടിച്ചൊരോട്ടത്തിന്മുഴങ്ങും വിസിലൊച്ച.സ്ക്രോൾപ്പുഴകളിലെപീഡന വാർത്തയിൽമുങ്ങിച്ചത്തു പോയ പെൺപേരുകളിലൊന്ന്വീട്ടുപകലുകളെഅപ്പ് ഡൗൺ ബട്ടണുകളിൽചാടിക്കളിച്ച് എന്നുംഇരുട്ട് തോറ്റിത്തോല്‍ക്കുമ്പോള്‍അടച്ചുറപ്പില്ലാത്ത വീടോര്‍ത്ത്അടുക്കളപ്പുകയേറ്റ് കുഴഞ്ഞവള്‍വിങ്ങിച്ചീർക്കും.പാതിരായില്‍ പകലുറുമ്പുകള്‍ഇരതേടിയിറങ്ങുമ്പോള്‍,തുളഞ്ഞ മരവാതില്‍ക്കരച്ചില്‍കേട്ട് കേട്ട്മണ്ണെണ്ണ വിളക്ക് കരിന്തിരികത്തിത്തുടങ്ങും മുമ്പേഅവളണഞ്ഞുപോകും.നഗരത്തിലേക്കുള്ളവഴികള്‍ മറന്നു പോകും.ജീവിതം റദ്ദു ചെയ്യപ്പെട്ടവരെത്തേടി-യിരമ്പുന്നുണ്ടാവും നഗരമപ്പോള്‍. കവർ ഡിസൈൻ : വിത്സൺ ശാരദാ ആനന്ദ്Continue Reading