പൂമുഖം LITERATUREകവിത കാത്തിരിപ്പ്

കാത്തിരിപ്പ്

ഇല കൊഴിഞ്ഞ ചില്ലകളിൽ
ശിശിരം കൂടുകെട്ടി-
പാർക്കുമ്പോഴും
ഒരു വസന്തം വരുമെന്ന്
വഴി നോക്കി നിൽക്കും
ഓരോ മരവും

വിഷാദം മൂടി –
പ്പുതച്ചിരിക്കുമ്പോൾ
ഇതളുകൾ വിരിയിച്ച്
കുഞ്ഞു താരകമായി
കണ്ണു തുറക്കാൻ
ക്ഷമയോടെ കാത്തിരിക്കും
ഓരോ പൂമൊട്ടും

മേഘങ്ങൾ വിങ്ങി –
ക്കരയുമ്പോഴൊക്കെ
പെയ്തു തോർന്ന്
മാനത്തൊരു
മഴവില്ല് തെളിയുന്നത്
നോക്കി നിൽക്കും
ഓരോ മനസ്സും.

ഓരോ കാത്തിരിപ്പും
ധ്യാനമാകേണ്ടതുണ്ട്
നിഷ്കളങ്കമാകേണ്ടതുണ്ട്
ഒടുവിലെ മധുരം,
അല്ലെങ്കിൽ ചവർപ്പ്,
കൈപ്പറ്റാനുള്ള
കരുത്ത് കരുതി വെക്കേണ്ടതുണ്ട്.

കവർ ഡിസൈൻ : സി പി ജോൺസൺ

Comments
Print Friendly, PDF & Email

You may also like