LITERATURE (Page 127)

ബാക് ബെഞ്ചിലൊരുകുട്ടി ആകാശംവരയ്ക്കുന്നേരമാണ്വിശപ്പ്ബെല്ലടിക്കുന്നത്. ഒരു കൈ കൊണ്ട്നിക്കറുംമറു കൈ കൊണ്ട്വയറുമമർത്തിഅവൻഇറങ്ങിയോടും വഴിയരികിൽഅക്ഷരങ്ങൾഅ ആ ഇ ഈഎന്നപോലൊക്കെചിതറികിടപ്പുണ്ടാകും ബാക്‌ ബെഞ്ചിലെകുട്ടി പാടങ്ങൾതാണ്ടുമ്പോൾഒരുചെറു മീൻ,നീർക്കോലി,പോക്കാച്ചി തവള,വരാൽഇവരൊക്കെഅവനുപാടങ്ങൾപഠിപ്പിക്കും നീ പഠിച്ചതുംഞാൻ പറഞ്ഞതുമൊന്നുമല്ലിയോഎന്നവനാർത്തുചേറിൽ പുതയും. നിക്കറും വയറുംഒരുപോലെനിറഞ്ഞവൻവീട്ടിലെത്തുന്നതുമറ്റൊരുക്ലാസ്സിലേക്കാണ്. വറുതിയിൽപുകയാത്തഅടുപ്പോളംവലുതല്ല കുഞ്ഞേജീവിതംഎന്നമ്മഅവനെനെഞ്ചോടുചേർക്കും അവന്റെനെഞ്ചിൽപാടങ്ങൾനനയും. അവനാബാക്ബെഞ്ചിലോട്ടുമിഴിതുടച്ചോടും. കവർ ഡിസൈൻ : ജ്യോത്സ്ന വിത്സൺContinue Reading

പത്രങ്ങളിൽ നിന്നോ ടി വി യിൽ നിന്നോ പി ജി ഡോക്ടർമാരുടെ സമരത്തിന്റെ കാരണങ്ങൾ വ്യക്തമായി അഥവാ പൂർണമായി മനസ്സിലായില്ല .ജോലി ഭാരം, സ്റ്റൈപ്പന്റ് , അലവൻസ് എന്നിവ പരിഷ്‍കരിക്കാതിരിക്കുകയും നിലവിലുള്ള ചിലതു വെട്ടിക്കുറക്കുകയും ചെയ്തത് ,PG Neet ഫലപ്രഖ്യാപനത്തിലെ അപാകതകൾ പരിഹരിച്ചു ഫൈനൽ ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും അലോട്മെന്റ് നടത്തുകയും ചെയ്യുന്നതിലുള്ള കാലതാമസം എന്നിവ കാരണങ്ങളായി പരാമർശിച്ചു കണ്ടു . Neet പ്രവേശന ലിസ്റ്റ് പ്രസിദ്ധീകരിക്കേണ്ടത് കേന്ദ്രമാണ് .അതിനു സംസ്ഥാനContinue Reading

ആൺകുട്ടികളിൽ ഇളയതായിരുന്നു അല്യോഷ. ‘കലം’ എന്നൊരു ഇരട്ടപ്പേര്‌ അവനുണ്ടായിരുന്നു. ഒരിക്കൽ അവന്റെ അമ്മ ഡീക്കന്റെ ഭാര്യക്കു കൊടുക്കാനായി ഒരു കലം നിറയെ പാൽ അവന്റെ കയ്യിൽ കൊടുത്തയച്ചിരുന്നു; കഷ്ടകാലത്തിന്‌ എന്തിലോ തടഞ്ഞുവീണ്‌ കലം പൊട്ടി; പാലു നഷ്ടപ്പെടുത്തിയതിന്‌ അമ്മയുടെ കയ്യിൽ നിന്ന് പൊതിരെ തല്ലും അവനു കിട്ടി. ‘കലം’ എന്നു വിളിച്ച് ഗ്രാമത്തിലെ കുട്ടികൾ അവനെ കളിയാക്കാൻ തുടങ്ങി. അതവന്റെ ഇരട്ടപ്പേരായത് അങ്ങനെയാണ്‌. അല്യോഷ ഇത്തിരിയോളം പോന്ന ഒരു കുട്ടിയായിരുന്നു;Continue Reading

“ചായ് ഗരം ചായ്” എന്ന വിളി കേട്ടാണ് അയാൾ ഉണർന്നത്. കഴുത്തിൽ മഫ്ലർ ചുറ്റി വലിയ ചായകെറ്റിലുമായി ഒരു വൃദ്ധൻ പാസ്സെജിലൂടെ നടക്കുന്നുണ്ട്. വെള്ളച്ചാട്ടത്തിന്റെ ഹുങ്കാരശബ്ദത്തിൽ പാഞ്ഞിരുന്ന ട്രെയിൻ സമതലത്തിൽ ഒഴുകുന്ന നദിയെപ്പൊലെ ഒരേ താളത്തിൽ വേഗത കുറച്ച് ഓടുകയാണ്. ഏതോ സ്റ്റേഷൻ അടുക്കുകയാണെന്ന് തോന്നുന്നു. അയാൾ മുകളിലെ ബെർത്തിൽ നിന്ന് താഴെ ഇറങ്ങി, താഴത്തെ ബെർത്തിൽ അവൾ ഗാഢനിദ്രയിലാണ്. അവളുടെ കാലുകൾ ഒതുക്കി അയാൾ ജനാലയ്ക്കരികിൽ ഇരുന്നു. നേരംContinue Reading

മരിക്കുന്ന ജനാധിപത്യം കഴിഞ്ഞ കുറെ വർഷങ്ങളായി, ലോക രാഷ്ട്രീയത്തിന്റെ അച്ചുതണ്ട് വലതുവശത്തേക്ക് ചാഞ്ഞുനിൽക്കുന്നതിന്റെയും, അമേരിക്കയിൽ ട്രംപിനെ പോലെ ഒരാൾ പ്രസിഡന്റ് പദത്തിലെത്തിയതിന്റെയും പശ്ചാത്തലത്തിൽ, ലണ്ടനിൽനിന്നുള്ള ഗാർഡിയൻ പത്രത്തിൽ Steven Levitsky, Daniel Ziblatt എന്നിവർ ചേർന്നെഴുതിയ ലേഖനത്തിൽ,ലോകജനാധിപത്യത്തിന്റെ ഭാവിയെ പ്പറ്റി കാതലായ ചില നിരീക്ഷണങ്ങൾ നടത്തുന്നുണ്ട്. ഫാസിസത്തിന്റെയോ കമ്മ്യൂണിസത്തിന്റെയോ പട്ടാള ഭരണത്തിൻറെയോ പ്രകടമായ ഏകാധിപത്യം ഇന്ന് ലോകത്തിൽ നിന്നും ഏറെക്കുറെ അപ്രത്യക്ഷമായിരിക്കുന്നു.മിക്ക രാജ്യങ്ങളിലും കൃത്യമായ സമയത്ത് തിരഞ്ഞെടുപ്പ് നടക്കുമ്പോൾത്തന്നെ ജനാധിപത്യഭരണംContinue Reading