LITERATURE (Page 109)

ഭൂപടത്തിൽ നിന്നുംപുറത്തതാക്കിയൊരുവളെവരയ്ക്കുന്നത്അത്രമേൽ എളുപ്പമല്ലഅറുത്തുകളഞ്ഞ അവളുടെചിറകുകൾതാനെ മുളയ്ക്കും പോലെകൂടിന്റെ വാതിൽ പതിയെതുറക്കും പോലെ വരയണംചുണ്ടുകൾക്ക് ചുവപ്പുംകണ്ണുകൾക്ക് തിളക്കവുംനൽകണം പുഴതീർത്ത മിഴിയോരോന്നിനുംതാഴെവസന്തത്തെ പടർത്തണംമാഞ്ഞുപോയ ചിരിക്കുപകരംമുല്ലപ്പൂമൊട്ടുകൾ നിരത്തണംചിന്തകളിൽ നിറഞ്ഞുനിന്നതേനീച്ചകളെദൂരെ ദൂരെക്ക് പറത്തണംശൂന്യമായൊരിടത്തുനിന്ന്അവളിലെ നന്മയെ പതിയെഉണർത്തണംനിലാവു കോരിയൊഴിച്ചസ്നേഹത്തെതൂവലിൽ മഷി നനച്ചുരേഖപ്പെടുത്തണം അവൾക്കുമാത്രമായുള്ളയാകാശത്തെഇളംനീലവർണ്ണത്തിൽവിരിച്ചിടണംഒഴുകിവരുന്നകാറ്റിന്റെയീണത്തെഇലകളാൽ രേഖപ്പെടുത്തണംഅത്രമേൽ തരളിതമായിചെറു ചില്ലകളോരോന്നുംനൃത്തമാടണം അവൾ പറക്കും വഴിയത്രയുംവെളിച്ചത്തെ തൂവണംമഴ നനഞ്ഞകിനാക്കളെയൊക്കെവെയിലിൽ ഉണക്കിയെടുക്കണംഅത്രമേൽ എളുപ്പത്തിൽ നിങ്ങൾക്കവളെവരയ്ക്കാനാകില്ല. കവർ ഡിസൈൻ : ജ്യോത്സ്ന വിത്സൺContinue Reading

“സീതിയുടെ പെട്ടിക്കടയിൽനിന്നു കാലിച്ചായ കുടിച്ചു നാലാം ഗേറ്റിലെ റയിൽപ്പാത മുറിച്ചുകടക്കുന്നതിനിടയിൽ ഗോപാലേട്ടൻ ബീഡിക്കു തീ കൊളുത്തി. അല്ലെങ്കിലും റെയിൽ പാളത്തിനരികിലെ ബീഡി ഗോപാലേട്ടന്റെ ഒരു പുലർകാല പതിവായിരുന്നല്ലോ!” സഹദേവൻ വായന നിർത്തി വാരിക മുറിയുടെ മൂലയിലേക്ക് ഒരേറു കൊടുത്തു. ഈ കഥ മാത്രമല്ല, ല്ലവൻ എഴുതിയ ഒരു കഥയും മേലാൽ വായിക്കില്ല എന്നൊരു പ്രതിജ്ഞയും എടുത്തു. “ഗോപാലേട്ടന്റെ ഒരു പുലർകാല പതിവായിരുന്നല്ലോ” പോലും! ഗോപാലേട്ടന്റെ പതിവുകൾ വായനക്കാരൊക്കെ അറിഞ്ഞിരിക്കണം എന്ന്Continue Reading

പറയാൻ കൊള്ളാവുന്ന ഒരു സൂക്കേടും ഈ കൊച്ചിന് വരൂലല്ലോ! എന്നും കുന്നും ഇതന്നെ. വൈദ്യരെ കൊച്ചിന് ചൊറിയാന്ന് പറഞ്ഞു പറഞ്ഞ് മടുത്തു. കഷായം കുടിച്ചുകുടിച്ചു കൊച്ചിന്റെ ചോരയ്ക്കുവരെ കയ്പ്പായിട്ടുണ്ടാവും. കഷായക്കുറിപ്പടി കീറപ്പേഴ്സിലേയ്ക്ക് തിരുകി, ഒക്കത്തിരുന്നു ഞെളിപിരി കൊണ്ട കൊച്ചിന്റെ തുടയ്ക്കൊരു പിച്ച് കൊടുത്തു. “അടങ്ങിയിരി കൊച്ചേ”.. അവള് കീറിപ്പൊളിച്ചു. കഷായക്കൂട്ടിന്റെ സഞ്ചി പിടിച്ച കൈയിൽത്തൂങ്ങി മൂത്തതുമുണ്ട്. നടക്കുവാണോ അതോ ഓടുവാണോ എന്ന് അവർക്കോ കാണുന്നവർക്കോ തിട്ടമില്ല. കല്ലിൽത്തട്ടി കാലിന്റെ പെരുവിരൽContinue Reading

മലയാള സിനിമയിലെ ആദ്യ നായിക പി.കെ. റോസിയിൽ നിന്നു തുടങ്ങുന്നതാണ് സിനിമയിലെ സ്ത്രീകളുടെ ദുരിത പർവ്വം. അന്ന് അത് ജാതിവെറിയായിരുന്നുവെങ്കിൽ പിന്നീടത് പല പ്രതിസന്ധികളായി മാറുകയായിരുന്നു. സിനിമ സ്റ്റ്യുഡിയോയിൽ നിന്നു പുറത്തിറങ്ങിയ കാലം മുതൽ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ ശരിയായ സംവിധാനങ്ങളില്ലാതെ, സുരക്ഷിതമായ താമസ സൗകര്യങ്ങളില്ലാതെ, ശാരീരിക ആക്രമണങ്ങളിൽ നിന്ന് ചെറുത്ത് നിൽക്കാൻ കഴിയാതെ,ഉള്ള സ്ത്രീകളുടെ തൊഴിലിടത്തെ അരക്ഷിതാവസ്ഥയ്ക്ക് കൂടി അത് തുടക്കമിടുകയായിരുന്നു. അക്കാലത്ത് സമൂഹത്തിന്റെ ആട്ടും തുപ്പും കൊണ്ടാണ് സ്ത്രീകൾContinue Reading

തോണിയേറിയ തിരതുള്ളിയുലഞ്ഞ തോണിതുഴ മറന്ന തോണിക്കാരൻതുഴയാതകന്ന തോണിതിരയകന്ന തീരംതീരമകന്ന തോണിതോണിയാഴ്ന്ന പുഴപുഴയിലലിഞ്ഞ തിരപുഴ തൊട്ട തീരംതിര തൊട്ട തീരംതുഴ മറന്ന തീരംതോണിയകന്ന തീരം. കവർ ഡിസൈൻ : ജ്യോത്സ്ന വിത്സൺContinue Reading