പ്രിയ സുനിൽ

മലപ്പുറം മഞ്ചേരി സ്വദേശി. അധ്യാപിക. ഒട്ടേറെ ആനുകാലികങ്ങളിൽ കഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒലീവ് റിഡ്ലി എന്ന പേരിൽ ഒരു കഥാസമാഹാരം പുറത്തിറക്കിയിട്ടുണ്ട്. ഭർത്താവ് - സുനിൽ കുമാർ. മക്കൾ ശ്രീനന്ദ് , ഹരിനന്ദ്. എളുപ്പമല്ലാത്ത കാര്യങ്ങൾ എന്ന കഥയ്ക്ക് കേരള കലാകേന്ദ്രത്തിന്റെ കമലാ സുരയ്യ പുരസ്കാരവും ഒലീവ് റിഡ്ലി എന്ന കഥയ്ക്ക് നുറുങ്ങ് സാഹിത്യ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

“മാനോം നോക്കി മണ്ണിലൊറച്ച് നിൽക്കണതിന്റെ വെഷമം പറഞ്ഞാൽ , നിനക്ക് മനസ്സിലാവൂല്ല..” വൻമരത്തിന്റെ തേങ്ങൽ കേട്ടാണ് കാറ്റൊന്നു തിരിഞ്ഞു നോക്കിയത്. കാടിനു മാത്രമവകാശപ്പെടാവുന്ന നിശ്ശബ്ദതയെ ഭഞ്ജിച്ചു കൊണ്ട് മരം പിന്നെയുമെന്തൊക്കെയോ ചൊല്ലിപ്പെറുക്കുന്നുണ്ടായിരുന്നു. അവന്റെ കൊച്ചു കൈകൾക്ക് തോക്കെടുക്കാൻ തക്ക ഉറപ്പായിട്ടില്ലെന്നും നിലത്തുരഞ്ഞ് കാൽമുട്ടുകളിൽ രക്തം പൊടിയുമെന്നും വീട്ടിലേക്ക് മടങ്ങിപ്പോകണമെന്നും പറയാൻ മരം വല്ലാതെ കൊതിച്ചിരുന്നുവത്രേ. പോലീസുകാരെക്കണ്ടവൻ ഓടിയകന്നപ്പോൾ ആകുലപ്പെട്ട് ഉള്ള് നൊന്തുപോലും ! ഒന്നന്വേഷിച്ചു വരാൻ അന്നവൾ കാറ്റിനോട് കെഞ്ചിയിരുന്നു.Continue Reading