LITERATURE (Page 108)

കാവിന് മുന്നിൽ ബസിറങ്ങി നടക്കുമ്പോൾ ബാപ്പു ഏട്ടന്റെ കടലവണ്ടി മാരിയപ്പന്റെ കടയ്ക്ക് മുന്നിൽ ഉണ്ടായിരുന്നു. വറുത്ത കടലയുടെ മണം തിന്ന് ചുവന്നു,അമ്പിയണ്ണന്റെ പാടത്തിനു നടുക്കുള്ള പനയിൽ സൂര്യനും ഇരിക്കുന്നുണ്ടായിരുന്നു. വരുന്നു എന്നറിയിച്ചാൽ ആദ്യം അമ്മ ചോദിക്കുക ബസ് പുറപ്പെടുന്ന സമയമാണ്. കവലയിൽ അത് എത്തിച്ചേരുന്ന സമയം കണക്കു കൂട്ടി ഉമ്മറത്തെ കരിങ്കല്ലിന്റെ പടിയിലേക്ക് ഇറങ്ങി ഇരിപ്പ് തുടങ്ങും. അത് കഴിഞ്ഞു മുറ്റത്ത്. സ്‌കൂൾപ്പാടി കഴിഞ്ഞാൽ കാണാം കാറ്റത്ത് പാറുന്ന അമ്മയുടെContinue Reading

ഒരു കഥയുടെ ആശയം മുൻപ് പലപ്പോഴും പലരും പറഞ്ഞതാവാം. അതേ ആശയങ്ങളെ പുതിയ രീതിയിൽ അവതരിപ്പിക്കുന്നതും ഒരർത്ഥത്തിൽ മൗലികത അവകാശപ്പെടാവുന്ന സർഗ്ഗക്രിയ തന്നെയാണ്. പക്ഷേ, നമ്മുടെ സൃഷ്ടിയിൽ ഉപയോഗിക്കുന്ന ചില നിരീക്ഷണങ്ങൾ മൗലികമാവുക – original – എന്നത് എഴുത്തിനോട് പുലർത്തേണ്ടുന്ന സാമാന്യ നീതിയിൽ ഏറെ പ്രധാനപ്പെട്ടതാണ്. എങ്കിലും ചില കഥകൾ വായിക്കുമ്പോൾ അവയിലെ നിരീക്ഷണങ്ങൾ അല്ലെങ്കിൽ ഫിലോസഫി മുൻപ് എവിടെയോ കേട്ടതായി നമുക്ക് തോന്നാറുണ്ട്. “നാം അനുഭവിക്കാത്ത ജീവിതങ്ങൾContinue Reading

ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ടി ടി ശ്രീകുമാറിന്റെ ‘പുനർവായനകളിലെ മാർക്സിസം’ എന്ന പുതിയ പുസ്തകത്തിലെ മാർക്സ്-അംബേദ്‌കർ ചാപ്റ്റർ, ദി ക്രിട്ടിക് മാഗസിൻ “ജാതിയും വർഗ്ഗവും : അംബേദ്കറിസ്റ് മാർക്സിസം സാധ്യമാണോ” എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിക്കുകയും പ്രസ്തുത ലേഖനം വ്യാപകമായ വായിക്കപ്പെടുകയും ചെയ്തിരുന്നു. അംബേദ്കറൈറ്റ്‌ പ്രമോദ് ശങ്കരൻ ടി ടി ശ്രീകുമാറിന്റെ നിരീക്ഷണങ്ങളെ ഖണ്ഡിക്കുകയാണ് ഈ ലേഖനത്തിലൂടെ… ടി ടി ശ്രീകുമാർ അംബേദ്കറിസ്റ്റ് മാർക്സിസം സാദ്ധ്യമാണെന്ന തരത്തിൽ ടി. ടി. ശ്രീകുമാർContinue Reading

ഓര്‍മ്മകളുടെ പ്രധാനപാതയില്‍നിന്ന് അമ്മ ചിലപ്പോഴൊക്കെ ചില ഊടുവഴികളിലേയ്ക്ക് ഇറങ്ങിപ്പോകുന്നുണ്ടായിരുന്നു. പശുക്കളും കോഴികളും നായ്ക്കളും പൂച്ചകളും അടുക്കളത്തോട്ടവുമൊക്കെ ക്രമേണ യാത്രപറഞ്ഞുപോയി. അപ്പോഴും അയല്‍‌പക്കത്തുനിന്ന് ആരെങ്കിലുമൊക്കെ അമ്മയെ സഹായിക്കാന്‍ കൂടും. തിരിച്ച് അവര്‍ക്കും അമ്മ എല്ലാം പങ്കിട്ടു. അങ്ങനെ ഒറ്റയ്ക്കാവുന്നത് ശരിയല്ലെന്നും മക്കളെന്ന രീതിയില്‍ മാതൃപൂജയുടെ ചില കര്‍മ്മങ്ങള്‍ ബാക്കിയുണ്ടെന്നും മക്കള്‍ക്ക് തോന്നിത്തുടങ്ങി. അവ അനുഷ്ഠിക്കാഞ്ഞാല്‍ സമൂഹത്തില്‍ തങ്ങളുടെ പ്രതിച്ഛായയ്ക്ക് കോട്ടം തട്ടിയേക്കാം എന്നും മക്കള്‍ക്ക് വെളിപാടുണ്ടായി. അങ്ങനെയാണ്‌ അമ്മയെ മുമ്മൂന്നു മാസംContinue Reading

പച്ചപിടിച്ചൊരാകാശത്തെ ഡൗൺലോഡ് ചെയ്തെടുത്ത് സൂക്ഷിക്കുന്നു.ഇടക്കൊന്ന് ഓർമ്മകളിലേക്ക് തട്ടി മറിച്ചിടാൻ.. പൊന്നാമച്ചെതുമ്പലുകളെ ഉണങ്ങിയ സ്ഫടിക കുപ്പിയിലാക്കി,തുറന്ന ജനലരികിൽവെളിച്ചം കുടിക്കാനായ് കാത്ത് വെക്കുന്നു.നമ്മുടെ,രാത്രികാല നിറങ്ങൾക്കിരുപുറവും വെളിച്ചപ്പൊട്ടുകളെ വലിച്ച് വേലി കെട്ടാൻ.. സൂര്യന്റെ മഞ്ഞളിച്ച വെട്ടത്തെ തുവർത്തിയുണക്കി, മടക്കി, ഒഴിഞ്ഞ ചന്ദനത്തിരിക്കൂട് ചേർത്ത്പെട്ടിയിൽ അടുക്കി വെക്കുന്നു.എല്ലാരും വിരുന്ന് പോയി, വീട്ടിൽ ഞാനൊറ്റക്കാവുമ്പൊ,കണ്ണെഴുതി, പൊട്ട് തൊട്ട്, മുടി ചീകി വിടർത്തിയിട്ട്,കത്തുന്നൊരു ചെന്തീപ്പൂത്തിരി കണ്ണിൽ പാകി,കണ്ണാടിയിൽ വെറുതെ ചന്തം നോക്കുമ്പോൾ,ഇടത്തെ തോളിലേക്ക് വീതിയിൽ ഞൊറിഞ്ഞ് മടക്കിയിട്ട്പഴയ മണങ്ങളിലേക്കെന്റെവീടിനെContinue Reading