ഷെൽന വിജയ്

സ്വദേശം പാലക്കാട്
അധ്യാപിക. കഥകൾ എഴുതാറുണ്ട്
ജിദ്ദയിൽ "മുദ്ര സ്കൂൾ ഓഫ് ഡാൻസ്" എന്ന സ്ഥാപനം തുടങ്ങി. പ്രവാസി പ്രസിദ്ധീകരണമായ "തൃപ്തി"യുടെ എക്സിക്യൂട്ടീവ് എഡിറ്റർ

വർണക്കുടങ്ങൾ വയറു നിറയ്ക്കാൻ കാത്ത് നിന്നിരുന്ന ഒരുച്ച നേരത്താണ് മാരിയമ്മയെ ആദ്യമായി കാണുന്നത്. മൂന്ന് നാല് കുടങ്ങളുമായി പൊരിവെയിലിലും നിറഞ്ഞു ചിരിച്ചു നിന്നിരുന്ന എണ്ണക്കറുപ്പുള്ള ശ്രീ ! കാലിൽ ചിലമ്പ് പോലുള്ള കല്ല് പാദസരവും അരയന്നം കൊത്തിയ വെള്ളക്കല്ല് മൂക്കുത്തിയും കൈയിൽ ചുവന്ന കുപ്പിവളകളും ഇട്ട മാരിയമ്മ. തമിഴ് സിനിമകളിൽ മാരിയമ്മയായി വരാറുള്ള കെ ആർ വിജയയെ ഒരുവേള ഞാൻ മനസ്സിൽ ഓർത്തു. സിനിമക്കാർ ഇവരെ കണ്ടിരുന്നു എങ്കിൽ വിജയയുടെContinue Reading

കാവിന് മുന്നിൽ ബസിറങ്ങി നടക്കുമ്പോൾ ബാപ്പു ഏട്ടന്റെ കടലവണ്ടി മാരിയപ്പന്റെ കടയ്ക്ക് മുന്നിൽ ഉണ്ടായിരുന്നു. വറുത്ത കടലയുടെ മണം തിന്ന് ചുവന്നു,അമ്പിയണ്ണന്റെ പാടത്തിനു നടുക്കുള്ള പനയിൽ സൂര്യനും ഇരിക്കുന്നുണ്ടായിരുന്നു. വരുന്നു എന്നറിയിച്ചാൽ ആദ്യം അമ്മ ചോദിക്കുക ബസ് പുറപ്പെടുന്ന സമയമാണ്. കവലയിൽ അത് എത്തിച്ചേരുന്ന സമയം കണക്കു കൂട്ടി ഉമ്മറത്തെ കരിങ്കല്ലിന്റെ പടിയിലേക്ക് ഇറങ്ങി ഇരിപ്പ് തുടങ്ങും. അത് കഴിഞ്ഞു മുറ്റത്ത്. സ്‌കൂൾപ്പാടി കഴിഞ്ഞാൽ കാണാം കാറ്റത്ത് പാറുന്ന അമ്മയുടെContinue Reading