LITERATURE (Page 107)

ഏതെങ്കിലും ഒരു ദർശനത്തെയോ രാഷ്ട്രീയത്തെയോ വ്യക്തമാക്കാൻ വേണ്ടി എഴുതപ്പെടുന്ന കഥകൾക്ക് ഒരു പരിമിതിയുണ്ട്. ഒന്നുകിൽ അതിൽ പറയുന്ന രാഷ്ട്രീയം വളരെ മുഴക്കമുള്ളതാകും. എടുത്തടിച്ച പോലെ പറയുന്ന ഇത്തരം കൃതികളിൽ രാഷ്ട്രീയ കാഴ്ചപ്പാട് വളരെ സുവ്യക്തവും ആയിരിക്കും. വായനക്കാരനെ പ്രബുദ്ധരാക്കാൻ ഇത് ധാരാളം. പക്ഷേ മേൽപ്പറഞ്ഞതുപോലെ ഇതിന്റെ പരിമിതി, കഥ എന്ന ചട്ടക്കൂട് വിട്ട് അത് ലേഖന സ്വഭാവം ഉള്ളതാകുന്നു എന്നുള്ളതാണ്. കഥയുടെ സൗന്ദര്യം അല്ലെങ്കിൽ കലയുടെ ഭാവുകത്വം വളരെ കമ്മിContinue Reading

ശോണിമയിലാളുന്ന സൂര്യൻ്റെ ശാന്ത ഗംഭീരതയിൽ ലയിച്ച് ഹേമ ഈ ഇരിപ്പ് തുടങ്ങിയിട്ട് കുറച്ചധികം സമയമായി. ഇതിനിടയിൽ തിരകൾ അലറിക്കുതിച്ചും ശാന്തമായും അവളിലേക്കെത്തിത്തിരിച്ചു പോയി. മനുഷ്യമനസ്സുകളിലെ ശീതയുദ്ധങ്ങൾ എങ്ങനെയെല്ലാമാണ് മനുഷ്യരെ ഉലച്ചു കളയുന്നത്! തക്കതായ കാരണങ്ങൾ കൊണ്ടാണോ ശരിക്കും ലോകത്ത് യുദ്ധങ്ങൾ പൊട്ടിപ്പുറപ്പെടുന്നത്? ഇന്നിപ്പോൾ കലഹങ്ങളേക്കാൾ യുദ്ധങ്ങളല്ലേ. രണ്ടു രാജ്യങ്ങൾ തമ്മിലുള്ള പിടിച്ചടക്കൽ യുദ്ധങ്ങൾ. ദാമ്പത്യ കലഹം ഇപ്പോൾ യുദ്ധമായി പരിണമിച്ചിരിക്കുന്നു. ഭക്ഷണം തീർന്നു പോയതിൻ്റെ പേരിൽ, ഭക്ഷണത്തിന് രുചി പോരാത്തതിൻ്റെContinue Reading

കലയിലെ ലൈംഗികത കണ്ട് നെറ്റി ചുളിക്കുന്നവരുടെ കാലം ദശാബ്ദങ്ങൾക്ക് മുൻപേ കഴിഞ്ഞതാണ്. മറ്റേതൊരു വികാരത്തെയും പോലെ, തീക്ഷ്ണമായി രതിയെയും കലയിൽ അവതരിപ്പിക്കുന്നത് യാതൊരു ബുദ്ധിമുട്ടുമില്ലാതെ സഹൃദയർ ആസ്വദിക്കുന്നു. പക്ഷേ, കലാപരമായ സൗന്ദര്യം വഴി അനുവാചകനെ ഹർഷോന്മാദനാക്കുക എന്നതിന് പകരം, രതിവർണ്ണനകൾ കൊണ്ട് വായനക്കാരിലെ മൃദുല വികാരങ്ങളെ ഉണർത്തുക എന്നത് സാഹിത്യമോ കലയോ ആകുന്നില്ല. ‘ലൊലീത’, ‘ലേഡിചാറ്റർളിയുടെ കാമുകൻ’ എന്നിവയെ ഗംഭീരം എന്ന് നിരൂപകർ വിശേഷിപ്പിക്കുന്നു. അതേ സ്ഥാനത്ത് ഹാരോൾഡ് റോബിൻസിന്‍റെContinue Reading

ഞാനൊരു ഉറവ, ഉദാസീന കാമുകൻഞാനൊരു പറവ അനന്ത സഞ്ചാരിഞാനൊരു ഗാനം നിഗൂഢ മാർഗങ്ങളെയാതനാഗർത്തങ്ങളെ തുഴയും ഏകാന്തതപാതകൾ തീരുന്നൊരറ്റത്തു സന്ധ്യാനേരംചൂടുന്ന അവധൂതൻ, ആഴത്തിൽ അരൂപിയും ഞാനൊരു ഋതുകാലം ശിരസ്സിൽ അണിഞ്ഞവൻപാനപാത്രത്തിൽ ദാഹം പുളിക്കാൻ ശമിച്ചവൻഞാറ്റുപാട്ടുകൾക്കൊപ്പം നടക്കാനലിഞ്ഞവൻഞാണൊലി മുഴക്കമായ് ചിരിക്കും നിരാനന്ദൻഞാനൊരു വാഗ്ദാനമായ്‌ കാടിനെ പുതച്ചവൻമാനവും മണ്ണും മഴപ്പച്ചയിൽ നനച്ചവൻധ്യാനത്തെ മഹാകാല മൗനത്തിൽ കടഞ്ഞതുംനാദമായ് വളർന്നിതാ ബ്രഹ്മത്തിൽ ലയിപ്പവൻ ഉടലുപ്പുകൾ കിനിഞ്ഞൊഴുകും ഉറവയിൽപടർന്നു തെളിയുന്നൂ തണുപ്പിൻ തീർത്ഥസ്നാനംഒറ്റ നക്ഷത്രം പോലെ തെളിയുന്നത് കണ്ടോഎൻ്റെContinue Reading

ചില കഥകളെക്കുറിച്ചുള്ള നിരൂപണങ്ങളിൽ അല്ലെങ്കിൽ ആസ്വാദനങ്ങളിൽ, വായനക്കാരുടെ സംതൃപ്തിയെ കുറിക്കുന്ന പദമായി കാണാറുണ്ട് ‘കാലികപ്രസക്തം’ എന്ന വാക്ക്. ജീവിക്കുന്ന സമൂഹത്തിന്റെ നേർക്ക് കണ്ണു തുറന്നു വച്ചിരിക്കുന്ന, തന്റെ സഹജീവികളോട് അനുതാപം പ്രകടിപ്പിക്കുന്ന മനസ്സോടുകൂടിയുള്ള, എഴുത്തുകാരനെ നമ്മളവിടെ കാണുന്നു. പക്ഷേ, കാലികപ്രസക്തം എന്ന പദം ചിലപ്പോൾ നിഷേധാത്മകവുമാണ് എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. കഥ ഇടപെടുന്ന കാലഘട്ടത്തിനപ്പുറം ആ സൃഷ്ടിക്കുള്ള നിലനിൽപ്പാണ് ചോദ്യചിഹ്നമാകുന്നത്. ഏതൊരു സാഹിത്യവും ഉദാത്തമാകുന്നത് അത് സാർവ്വ കാലികവും സാർവ്വ ദേശീയവുംContinue Reading