സി.പി. ചെങ്ങളായി

കണ്ണൂർ ജില്ലയിലെ ചെങ്ങളായി സ്വദേശം. പതിനേഴ് വർഷം പ്രവാസിയായിരുന്നു. ഇപ്പോൾ തലശ്ശേരി ഗവ. ട്രെയിനിങ്ങ് കോളേജ് ജീവനക്കാരനാണ്'മേഘങ്ങളിൽ നിന്നും ഭൂമിയിലേക്ക്', 'തേനെഴുത്ത്', 'നന്മയുടെ വെള്ളത്തൊപ്പി' എന്നീ പുസ്തകങ്ങൾ പുറത്തിക്കിയിട്ടുണ്ട്. പാം അക്ഷരതൂലികാ പുരസ്കാരം, അബുദാബി നൊസ്റ്റാൾജിയ സർഗഭാവനാ പുരസ്കാരം, യു.എ.ഇ. കലാലയം പുരസ്കാരം, ഷാർജ യുവകലാ സാഹിതി സി.കെ. ചന്ദ്രപ്പൻ സ്മൃതി പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.

ഒരു കുട്ടിയുടെ കൗതുകത്തോടെയാണ് പിൻസീറ്റിലിരുന്ന് റംല സ്വപ്നനഗരിയുടെ മായാ കാഴ്ചകൾ കാണുന്നത്. ആ ദൃശ്യങ്ങളിലേക്ക് തന്നെ കണ്ണും നട്ട് അബ്ദു അവരുടെ കൈകൾ ചേർത്തു പിടിച്ചു. മുന്നിലെ ഹാൻഡ് റെസ്റ്റിൽ അള്ളിപ്പിടിച്ചിരിക്കുന്ന പേരമകൻ ഡാനിഷ് ദൂരേക്ക് കൈകൾ ചൂണ്ടിപ്പറഞ്ഞു. “മാമാ ബുർജ് ഖലീഫ .” എല്ലാവരുടെയുടെയും നോട്ടം നരച്ച കെട്ടിടങ്ങൾക്കിടയിൽ ആകാശത്തേക്ക് തലയുയർത്തി നിൽക്കുന്ന ആ സൂചിമുനയിലേക്ക്. “ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമാണിത്.”ഡ്രൈവിങ്ങിനിടയിൽ മരുമകൾ സജില പറഞ്ഞു.“ഉപ്പ കേറീട്ടുണ്ടോ അതിനകത്ത്?’വലതുഭാഗത്തിരിക്കുന്നContinue Reading