ലേഖനം (Page 17)

വത്തിക്കാൻ ചോദിച്ചു വാങ്ങിയ ഫ്രാങ്കോ യുടെ രാജിവീഡിയോയെക്കുറിച്ച് കൂടുതലറിഞ്ഞപ്പോൾ പെട്ടെന്ന് മനസ്സിലേക്കോടി വന്നത് പണ്ട് മദ്രസയിൽ നിന്ന് കേട്ടൊരു കഥയാണ്… “മരിച്ച ഒരാൾക്ക് സ്വർഗ്ഗം കിട്ടുമോ നരകം കിട്ടുമോ എന്ന് അയാളുടെ അവസാന നിമിഷത്തിൽ നിന്ന് എങ്ങിനെ മനസ്സിലാക്കാം എന്നതാണ് കഥ. റൂഹ്(ജീവൻ) എടുക്കാൻ വരുന്ന മലക്ക് അയാൾ ദുഷ്ടനാണെങ്കിൽ ആ ശരീരത്തെ പരമാവധി വേദനിപ്പിച്ചേ റൂഹിനെ എടുക്കൂ. ഈമാൻ(സത്യവിശ്വാസം) ഉള്ളയാളാണെങ്കിൽ നെയ്യിൽ നൂലിട്ട് വലിക്കുന്നത്ര ലാഘവത്തോടെ വേദനിപ്പിക്കാതെയാണ് റൂഹെടുക്കുന്നത്.Continue Reading

പാഠപുസ്തകങ്ങളുടെ പരിഷ്കരണവും വിവാദവും ചരിത്രം എന്നും വ്യക് ത്യാധിഷ്ഠിതമാണ്. മറ്റു വ്യക്തികളാൽ എഴുതപ്പെട്ട ചരിത്രാഭിപ്രായങ്ങളാണ് കാലാകാലങ്ങളായി നമ്മൾ പിന്തുടർന്നുപോരുന്നത്. ആദിമമനുഷ്യരുടെ ദൈനംദിന ജീവിതവും അവരുടെ വികാസവും, സംസ്കാരങ്ങളും, സംഘർഷങ്ങളും തുടർന്നുണ്ടായ യുദ്ധങ്ങളും, ലോകനേതാക്കളുടെ വിപ്ലവാശയങ്ങളും, വികാസങ്ങളും സൗഹൃദങ്ങളും എല്ലാം ഒരുകൂട്ടം ചരിത്രകാരന്മാരുടെ കണ്ണുകളിലൂടെയാണ് നമ്മൾ നോക്കിക്കാണുന്നത്. തീർച്ചയായും ചരിത്രം തിരുത്തിയെഴുത്തുകൾക്ക് വിധിക്കപ്പെട്ടതാണ്. ഓരോ ചരിത്രകാരന്മാരും ഓരോ ദിവസവും പുതിയ വഴിത്തിരിവുകൾ കണ്ടെത്തി സഞ്ചരിച്ച് കൃത്യമായ തെളിവുകളും പഠനങ്ങളും നിരത്തി അവയെContinue Reading

പലരും ചരിത്രത്തെ പേരുകൾ, തീയതികൾ, വസ്‌തുതകൾ എന്നിവയുടെ ഒരു ശേഖരം മാത്രമായി കരുതുന്നു.ഒരു പരിശോധനയ്‌ക്കായി മനഃപാഠമാക്കേണ്ട വിവരങ്ങളുടെ ഒരു അടിത്തറ , തുടർന്ന് മറക്കുക. എന്നാൽ ചരിത്രം അതിനേക്കാൾ എത്രയോ അപ്പുറമാണ്. അത് ഒരു ജീവനുള്ള ആഖ്യാനമാണ്, നമ്മുടെ പങ്കിട്ട ഭൂതകാലത്തിലേക്ക് നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു ലിങ്ക്, ഒരു പാരമ്പര്യം.അതിലുപരി, ഭൂതകാലത്തിലേക്ക് ഊളിയിടുന്നത് നമ്മുടെ വർത്തമാനത്തിനും ഭാവിക്കും യഥാർത്ഥ നേട്ടങ്ങൾ ഉണ്ടാക്കും. അവയിൽ ചിലവ : ചരിത്രം ഒരു മാതൃകയാണ്.Continue Reading

സാധാരണ ചർച്ച ചെയ്യപ്പെടാറുള്ളത് പോലെ ഈ സിനിമയെ കുറിച്ച് ഉയരുന്ന വിവാദങ്ങളെ കലയുടെ, സർഗ്ഗ പ്രവൃത്തിയുടെ അഥവാ ആവിഷ്കാരത്തിനുള്ള സ്വാതന്ത്ര്യത്തിന്റെ പേരിൽ ന്യായീകരിക്കാൻ കഴിയുമോ എന്ന് ചിലർ ചോദിക്കുന്നുണ്ട്. അതിനൊപ്പം തന്നെ, നെല്ലിനെ നെല്ലായും പതിരിനെ പതിരായും കാണാൻ തക്ക കഴിവും വിവേകവും പക്വതയും ഒക്കെ സ്വായത്തമാക്കിയ ഒരു സമൂഹമാണ് കേരളത്തിലേത് എന്നും അതിനാൽ പ്രസ്തുത സിനിമയെ കുറിച്ച് യാതൊരു ആശങ്കയ്ക്കും ഇടയില്ലെന്ന ന്യായവാദവും ഉയർന്ന് കേൾക്കുന്നുണ്ട്. അങ്ങനെ ആയിരിക്കെ,Continue Reading

നമ്മൾ ഒരു വലിയ ആശയ വിനിമയ വിസ്ഫോടനത്തിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുകയാണല്ലോ. പുതിയ സാങ്കേതിക വിദ്യകൾ തെരുവിൽ നിൽക്കുന്ന ഒരു സാധാരണ മനുഷ്യന്റെ ശബ്ദം പോലും നമ്മെ കേൾപ്പിക്കുന്നു, ചിലപ്പോൾ അത്തരം ശബ്ദങ്ങളെ അത് വൈറൽ ആക്കുന്നു, പുതിയ പുതിയ ചിന്തകൾക്ക് കാരണമാക്കുന്നു. എന്ത് കൊണ്ടാണ് ചിത്രപ്രദർശനങ്ങൾ പൊതു നിരത്തിൽ നടത്താത്തത് എന്ന് പണ്ടാരോ ചോദിച്ചപ്പോൾ കിട്ടിയ ഒരു മറുപടി, വഴിയരുകിലൂടെ നടന്നു പോകുന്ന ഒരു സാധാരണക്കാരന്റെ നിഷ്കളങ്കചോദ്യത്തിന് ചിത്രകലയെ കുറിച്ചുള്ളContinue Reading