പൂമുഖം LITERATUREകവിത മഞ്ഞ്

 

്രഭാതത്തിലെ മഞ്ഞ്
കിടക്ക വിട്ടെഴുന്നേൽക്കാൻ
മടി കാണിക്കുന്ന
സ്കൂൾ കുട്ടിയാണ്.
സൂര്യൻ വന്നു തട്ടി വിളിച്ചാലും
മരങ്ങൾക്കിടയിലേക്ക് ഊളിയിട്ട്
ഒന്നു കൂടി ചുരുണ്ടു കിടക്കും.

സായാഹ്നത്തിലെ മഞ്ഞ്
ദു:ഖം ഘനീഭവിച്ച മുഖവുമായി
സൂര്യനു വിട നൽകുന്ന കാമുകിയാണ്.
ചന്ദ്രനുദിക്കേണ്ട താമസം
നിലാവുമായി ഇഴുകിച്ചേർന്നങ്ങനെ
നില്ക്കും;പുലരും വരെ.

പാതിരയ്ക്ക്
ജനലിൻ്റെ ചില്ലുപാളിയിൽ വന്ന് മുട്ടിവിളിക്കുന്ന മഞ്ഞുണ്ട്;
പിതൃക്കളുടെ അരൂപിയായ
ആത്മാക്കളാണത്.
മകനേ ഞങ്ങൾക്ക് നിന്നെയൊന്ന്
പുണരാൻ വയ്യല്ലോ
എന്നവ വിലപിക്കും.
മരിച്ചവർക്ക് ഭാഷയില്ലാത്തതിനാൽ
ആ നിലവിളി നമ്മൾ
കേൾക്കുകയേ ഇല്ല.

Comments
Print Friendly, PDF & Email

മുൻ വ്യോമ സൈനികൻ.
ഇപ്പോൾ ഇന്ത്യൻ ഓഡിറ്റ് ആൻറ് അക്കൗണ്ട്സ് ഡിപ്പാർട്ട്മെൻറിൽ അസിസ്റ്റൻറ് ഓഡിറ്റ് ഓഫീസർ.
വിവാഹിതൻ.
രണ്ടു മക്കളുടെ അച്ഛൻ.

You may also like