നിർമ്മിത ബുദ്ധിയുടെ കൈ കടത്തലുകൾ
ചരിത്രത്തിലെ ഏറ്റവും വലിയ അധികാരപുനർവിതരണം നിർമ്മിത ബുദ്ധിയുടെ സാങ്കേതികതയിലൂടെ നാം കാണാൻ പോകുകയാണ് . മാനവജീവിതപരിതസ്ഥിതി സഹസ്രാബ്ദങ്ങളിലെ സാങ്കേതികവിദ്യയുടെ തുടർച്ചയായ വളര്‍ച്ചയിലൂടെയാണ് ഇന്നത്തെ അവസ്ഥയില്‍ എത്തിച്ചേര്‍ന്നത് . തീയുടെ കണ്ടുപിടുത്തം, ചക്രത്തിന്‍റെ കണ്ടുപിടുത്തം, വൈദ്യുതിയുടെ ഉപയോഗം എന്നിവയെല്ലാം നാഗരികതയുടെ പരിവർത്തനഘട്ടങ്ങളായിരുന്നു . അവയോരോന്നും നടന്നത് അപകടകരമായ പരീക്ഷണങ്ങളിലൂടെയാണ്. പിന്നീടവ ലോകമെമ്പാടും പടർന്നു. സമാനമായ പാതകള്‍ പിന്തുടര്‍ന്ന് സാങ്കേതികരംഗത്ത് വിപ്ലവകരമായ പുരോഗതി കൈവരിക്കാന്‍ നമുക്കായി. ശരാശരി മനുഷ്യന്‍റെ ജീവിതനിലവാരം എല്ലാ മേഖലകളിലുംContinue Reading





















