പൂമുഖം നിരീക്ഷണം ലംഘനം: മൂല്യങ്ങളോടോ?

ലംഘനം: മൂല്യങ്ങളോടോ?

രു നിലപാടിനൊപ്പം നിൽക്കാൻ ശ്രമിക്കുകയും, പരസ്പര ചർച്ചകളിലൂടെ പുതിയ ലോകത്തെ സൃഷ്ടിക്കാനുള്ള പക്വതയാർജ്ജിക്കലുമാണ്, ഏതു നൂറ്റാണ്ടിലേയും മനുഷ്യർ കാലങ്ങളായി അനുവർത്തിച്ചു പോരുന്ന പുരോഗമന ചിന്ത എന്നറിയപ്പെടുന്ന പ്രവൃത്തിയുടെ ആദ്യപടി.

മനുഷ്യസമൂഹത്തിന്റെ വളർച്ച യുഗങ്ങളായി ആചാരങ്ങളായും, അനുഷ്ഠാനങ്ങളായും പുലർത്തിപ്പോന്നിരുന്നത് അന്നത്തെ ഭൗതിക, സാങ്കേതിക വികാസങ്ങൾക്കനുസരിച്ചായിരുന്നെങ്കിൽ , വളർച്ചകൾക്കൊപ്പം നിന്നവർ മാറ്റത്തെ ഉൾക്കൊണ്ടവരുടെ കൃത്യമായ ഇടപെടലുകൾ കൊണ്ടു മാത്രമാണ്.

ലോകത്തിന്റെ വിവിധ കോണുകളിലെ ചരിത്രം പരിശോധിച്ചാൽ ശാസ്ത്രീയ ചിന്തയുടെ വളർച്ചയും, യുക്തിഭദ്രമായ തീരുമാനങ്ങളുമാണ് ലോകം മുഴുവൻ വ്യാപിച്ചതും, ഇക്കാണായ പുരോഗതിയാർജ്ജിച്ചതും. നാമധിവസിക്കുന്ന ഭൂഖണ്ഡവും മറിച്ചല്ല. ഭൂമി കൈയാളിയവരുടെ അധികാര പരിധിയിൽ ചില രൂപ മാറ്റങ്ങൾ വന്നുവെന്ന തൊഴിച്ചാൽ ഈ തർക്കങ്ങൾ മുൻപും നടന്നതാണ്.

പറഞ്ഞു വരുന്നത്, കാലങ്ങളായി – ശിലായുഗ പാരമ്പര്യത്തിലെ പ്രവൃത്തികൾ തന്നെ ( കല്ലേറ് ) ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും പിൻതുടരേണ്ടി വരുന്നവരുടെ അവസ്ഥയ്ക്ക് മാറ്റം വരുത്താൻ കഴിയുന്നില്ലല്ലോ എന്ന ആശങ്ക മാത്രമാണ്.

കഴിഞ്ഞ രാത്രി , മലപ്പുറത്ത്, കാക്കഞ്ചേരിയിൽ താമസിക്കുന്ന ഛായാഗ്രാഹകൻ Prathap Joseph ന്റെയും, Aparna Sivakaami യുടെയും വീടിനു നേരെ കല്ലേറുണ്ടായതായി അറിയാനിടയായി. ആശയങ്ങൾ അസ്വസ്ഥതയുണ്ടാക്കാം. സ്വാഭാവികം. അതിനു മുഖാമുഖം ചർച്ചകളിൽ ഏർപ്പെടുന്ന സംസ്കാരം നമുക്ക് അന്യമാകുമെന്ന് കരുതേണ്ടിയിരിക്കുമോ എന്ന ഉത്കണ്ഠ കൂടുതലായി വരുന്നു. ബന്ധപ്പെട്ട നിയമ പാലകർ കൃത്യമായി ഇടപെടുന്നുണ്ടെന്ന് നേരിൽ വിളിച്ചന്വോഷിച്ചതിൽ നിന്നറിയാൻ കഴിഞ്ഞു.

ഇതൊരു ലംഘനം തന്നെയാണ്. സ്വകാര്യതയിലേക്കുള്ള, സ്വന്തം അഭിപ്രായം പറയാനുള്ള – സ്വാതന്ത്രത്തിലേക്കുള്ള കടന്നുകയറ്റം. വലിയ വില കൊടുക്കേണ്ടി വരുന്നത് നാം പടുത്തുയർത്തിയ മൂല്യങ്ങൾക്കു തന്നെയാണ്. നമ്മൾ പോരാടി നേടിയെടുത്ത നിയമങ്ങളിൽ ഇന്നും വിശ്വാസമർപ്പിച്ചു കൊണ്ട് നീതി നടപ്പിലാവട്ടെ എന്ന് വ്യക്തതയോടെ പറഞ്ഞുകൊണ്ട്, ഐക്യദാർഢ്യം രേഖപ്പെടുത്തട്ടെ –

Comments
Print Friendly, PDF & Email

പെരിങ്ങോട് സ്വദേശി,
ഇൻഷൂറൻസ് രംഗത്ത് പ്രവർ ത്തിക്കുന്നു. എളിയ കലാപ്രവർത്തനവും.

You may also like