TRAVEL (Page 6)

  ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ കാനഡയ്ക്ക് ഏറ്റവും പ്രിയപ്പെട്ട വിഷയങ്ങളിൽ ഒന്ന്“ആഗോള താപനം” അഥവാ global warming ആണെന്ന കാര്യത്തിൽ രണ്ടു് അഭിപ്രായം ഇല്ല. ഇവിടുത്തെ ഭരണകൂടവും പ്രകൃതി സംരക്ഷണത്തിന് റെ കാര്യത്തിൽ വളരെ പ്രതിബദ്ധത കാട്ടുന്നുണ്ട്. ഇതിന്റെ ഭാഗമായി കാനഡയുടെ നല്ലൊരു ഭാഗംനാഷണലും പ്രൊവിൻഷ്യലും ആയ പാർക്കുകൾ ആയി സംരക്ഷിച്ചിരിക്കുകയാണ് ഈ രാജ്യത്തിന്റെ ഏകദേശം 35% ഇത്തരത്തിൽ സംരക്ഷിക്കപ്പെട്ടിട്ടുണ്ട് ഇതിന് ഏകദേശം ജർമ്മനിയുടെ അത്ര വലിപ്പമുണ്ട്.ഇത് ഈ നാട്ടുകാർContinue Reading

ശ്രീകൃഷ്ണഗാഥകളില്‍ നമുക്ക് ഏറെ പരിചിതമായ പ്രദേശമാണ് യശോധര-നന്ദഗോപരുടെ നന്ദഗാവ്. കൃഷ്ണലീലകളോരോന്നും ഈ പ്രദേശവുമായി ബന്ധപ്പെട്ടുള്ള ചരിതങ്ങളാണ്. മൂന്നാം ദിവസത്തെ സന്ദര്‍ശന ഇടങ്ങളില്‍ നന്ദഗോപരുടെ വസതിയായിരുന്ന, കുന്നില്‍ മുകളിലെ ക്ഷേത്രവും ഉള്‍പ്പെട്ടിരുന്നു യാത്ര പുറപ്പെടും മുമ്പ് ഗുരുനാഥന്‍ ഘനശ്യാമദാസ്‌ ബാബാജിയുടെ മന്ദിരത്തില്‍ വച്ച് സാധുസന്ന്യാസിമാര്‍ക്ക് പ്രസാദവിതരണം ഏര്‍പ്പാടാക്കിയിട്ടുണ്ടായിരുന്നു. വൃന്ദാവനത്തിലേയും പരിസരദേശങ്ങളിലേയും ഒട്ടനവധി സന്ന്യാസിമാര്‍ അതില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. പലവിധത്തിലുള്ള ആടയാഭരണ ങ്ങളും, ഭാണ്ഡക്കെട്ടുകളും പേറുന്നവര്‍. സമാധിയിലെ സ്ഥിരതാമസക്കാരായ പ്രാവുകളുടെ കുറുകലുകള്‍ക്കിടയില്‍ സാധുക്കള്‍Continue Reading

ഭാഗം രണ്ട് ഇന്നത്തെ യാത്ര Federal Institute ലേക്കായിരുന്നത്കൊണ്ട് രാവിലെ ഏഴു മണിക്ക്തന്നെ റെഡിയായിരുന്നു. താഴെ ലോബിയില്‍ എത്തിയപ്പോള്‍  എല്ലാവരുമുണ്ട്. ഞങ്ങളുടെ ബസ്സ്‌ പുറപ്പെട്ടു. സാധാരണ കാണുന്ന ബസ്സല്ല ഇത് ഡ്രൈവറും മാറ്റം. അസാമാന്യനീളമുള്ള, തലങ്ങും വിലങ്ങും നരച്ച താടിയൊതുക്കിവെച്ച സുമുഖനായ ഒരാള്‍. നല്ല നിയന്ത്രണത്തില്‍ ബസ് ഓടിക്കുന്നതിനിടയ്ക്ക് പറഞ്ഞു നമ്മള്‍ റയോ ഗ്രാന്ടെ സുള്‍ സംസ്ഥാനത്തിന്‍റെ  അതിര്‍ത്തി കടക്കുന്നു. നമ്മള്‍ പോകുന്നത് സ്ഥാപനം സന്താ കത്തറീന എന്ന സംസ്ഥാനത്തിലാണ്.Continue Reading

പതിവ് പോലെ  രാവിലെ തന്നെ ഞങ്ങള്‍ പെട്ടിയൊക്കെ  പാക്ക് ചെയ്തതിനു ശേക്ഷം  ആണ്  പ്രഭാത ഭക്ഷണത്തിനു പോയത്. തലേ ദിവസം  പരാതി പറഞ്ഞതിനാല്‍ ആകും പ്രഭാത ഭക്ഷണം കുറെ കൂടി മെച്ചപ്പെട്ടിരുന്നു. എല്ലാവരും ലഗേജും ആയി  ബസ്സില്‍ കയറി, ഗ്രാന്‍ഡ്‌  സ്വിസ് ഹോട്ടലിനോടും മനോഹരമായ ആ പ്രദേശത്തോടും യാത്ര പറഞ്ഞു, ഞങ്ങള്‍ അടിവാരത്തിലേക്ക് പോയി. ഞങ്ങളെ കൂടാതെ മറ്റു  ചില ഇന്ത്യന്‍ വിനോദ സഞ്ചാര സംഘങ്ങളും കുറെയധികം ചൈനക്കാരും ആണ്Continue Reading

മനുഷ്യകുലത്തിന്‍റെ ശ്രേയസ്സ് ലക്ഷ്യമാക്കി അവതരിച്ച ശ്രീകൃഷ്ണന്‍ ജീവിതത്തിന്‍റെ അടിസ്ഥാന സമസ്യകളായ സുഖ ദുഃഖ ദ്വന്ദങ്ങളെ തന്‍റെ അവതാരത്തില്‍ മാതൃകാപരമായി സന്നിവേശിപ്പിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട് . പ്രപഞ്ച സത്യങ്ങളായ ഈ സമസ്യകളെ മനുഷ്യപക്ഷത്തു നിന്ന് നോക്കിക്കണ്ടു അനുഭവിക്കാനും അവയെ നേരിടാനുള്ള ആത്മീയസൂത്രങ്ങൾ പകർന്നു നൽകാനും കൃഷ്ണാവതാരത്തിനു സാധ്യമായി. ആറു ഗുണമൂല്യങ്ങൾ സമ്മേളിക്കുന്ന വിശിഷ്ടപ്രഭാവത്തെയാണ് ഭഗവാൻ എന്ന സംജ്ഞകൊണ്ടു അർത്ഥമാക്കുന്നത് . ശ്രീകൃഷ്ണൻ ഈ ഗുണങ്ങളുടെ സമഞ്ജസമായൊരു സമ്മേളനമാണ്.സൗന്ദര്യം, ഐശ്വര്യം,ജ്ഞാനം, ബലം, യശസ്സ്, ത്യാഗംContinue Reading