പൂമുഖം Travel ജോർജിയൻ ബേ-പ്രകൃതി സംരക്ഷണത്തിന് ഒരു മാതൃക

ജോർജിയൻ ബേ-പ്രകൃതി സംരക്ഷണത്തിന് ഒരു മാതൃക

 gb3

രുപത്തി ഒന്നാം നൂറ്റാണ്ടിലെ കാനഡയ്ക്ക് ഏറ്റവും പ്രിയപ്പെട്ട വിഷയങ്ങളിൽ ഒന്ന്“ആഗോള താപനം” അഥവാ global warming ആണെന്ന കാര്യത്തിൽ രണ്ടു് അഭിപ്രായം ഇല്ല. ഇവിടുത്തെ ഭരണകൂടവും പ്രകൃതി സംരക്ഷണത്തിന് റെ കാര്യത്തിൽ വളരെ പ്രതിബദ്ധത കാട്ടുന്നുണ്ട്. ഇതിന്റെ ഭാഗമായി കാനഡയുടെ നല്ലൊരു ഭാഗംനാഷണലും പ്രൊവിൻഷ്യലും ആയ പാർക്കുകൾ ആയി സംരക്ഷിച്ചിരിക്കുകയാണ് ഈ രാജ്യത്തിന്റെ ഏകദേശം 35% ഇത്തരത്തിൽ സംരക്ഷിക്കപ്പെട്ടിട്ടുണ്ട് ഇതിന് ഏകദേശം ജർമ്മനിയുടെ അത്ര വലിപ്പമുണ്ട്.ഇത് ഈ നാട്ടുകാർ പലയിടങ്ങളിലും ഇത് വളരെ അഭിമാനത്തോടു കൂടി പറയുന്നത് കേട്ടിട്ടുണ്ട്, “പുരോഗതി” കീഴടക്കാത്ത ഭൂവിഭാഗങ്ങൾ കുറവായ കേരളത്തിൽ നിന്നും വരുന്ന എനിക്ക് ഈ നാട്ടുകാരുടെയും ഗവണ്മെന്റിന്റെയുo പ്രകൃതി സംരക്ഷണത്തിനുള്ള ഈ അകമഴിഞ്ഞ താല്പര്യം അത്ഭുതകരമായിരുന്നു .ഇവയെ പറ്റി കുറിച്ച് കൂടുതൽ വായിക്കുകയും പഠിക്കുകയും ചെയ്ത ശേഷം കാനഡയിൽ എവിടെ പോയാലും സാധ്യമെങ്കിൽ അവിടുത്തെ സംരക്ഷിത പാർക്കുകൾ സന്ദർശിക്കാൻ സമയം കണ്ടെത്താറുണ്ട്. അങ്ങനെയാണ് ഇക്കഴിഞ്ഞ താങ്ക്സ് ഗിവിങ് വീക്കെന്റിൽ ജോർജിയൻ ബേയിലേക്ക് ഉള്ള യാത്ര സംഭവിച്ചതു്.ഈ വർഷം കാനഡയുടെ നൂറ്റിയമ്പതാം വാർഷികം ആയതിനാൽ എല്ലാ നാഷണൽ പാർക്കുകളിലും പ്രവേശനം സൗജന്യമാണ് അത് കാര്യങ്ങളൊക്കെ കുറേകൂടി എളുപ്പമാക്കി,

ഹ്യൂറോൺ തടാകത്തിന്റെ വടക്കു ഭാഗത്തുള്ള ചെറുതും വലുതുമായ മുപ്പതിനായിരം ദ്വീപുകൾ അടങ്ങിയ ഒരു സമൂഹത്തെയാണ് ജോർജിയൻ ബേ എന്ന്\ അറിയപ്പെടുന്നത് പഞ്ചമഹാ തടാകങ്ങളായ ഇറി,ഹ്യൂറോൺ ,ഒണ്ടേരിയോ, മിഷിഗൻ, സുപ്പീരിയർ് എന്നിവയോടൊപ്പം ജോർജിയൻ ബേ ആറാമത്തെ തടാകമായി കരുതപ്പെടുന്നു.അചുംബിതമായ പ്രകൃതി ഭംഗി കൂടാതെ അന്യം നിൽക്കാൻ സാധ്യതയുള്ളതും സംരക്ഷിക്കപ്പെട്ട ഗണത്തിൽപ്പെട്ടതുമായ ധാരാളം ജീവജാലങ്ങളുടെയും വൃക്ഷലതാദികളുടെയും ആവാസകേന്ദ്രം കൂടിയാണ് ഈ ഭൂവിഭാഗം, ചെറുതും വലുതുമായ ധാരാളം ദ്വീപസമൂഹങ്ങളുടെ ഉൾപ്പടെ 2000 കിലോ മീറ്ററോളം ബീച്ച് ഇവിടെയുണ്ടെന്ന് ഗൈഡിന്റെ സാക്ഷ്യം,2004 ഇൽ ഇവിടം യുനസ്കോയുടെജൈവമണ്ഡലം ( biosphere )റിസർവ് ലിസ്റ്റിൽ ഉൾപ്പെടുത്തപ്പെട്ടു .1615 ഇവിടെ എത്തുകയും ഈ സ്ഥലം മാപ്പ് ചെയ്യുകയും ചെയ്ത സാമുവൽ ഡി ചാപ്ലിൻ എന്നയാളാണ് അന്നത്തെ ബ്രിട്ടീഷ് ഭരണാധികാരി ആയിരുന്ന ജോർജ്ജ് നാലാമൻ രാജാവിൻറെ സ്മരണാർത്ഥം ജോർജിയാൻ ബേ എന്ന സ്ഥല നാമം നൽകിയത്.

gb2

ഒൻറ്റേറിയോവിലെ ടോറോന്റോയിൽ നിന്നും ഏകദേശം 110 കിലോമീറ്റർ വടക്കാണ് ബാരി എന്ന പട്ടണം , രാത്രി അവിടെ താമസിച്ച ശേഷം പിറ്റേന്ന് ജോർജിയൻ ബേയിലേക്ക് ഡ്രൈവ് ചെയ്യാം എന്നായിരുന്നു തീരുമാനം.ബേയിലെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ Beasoleil Island ലേക്കുള്ള ബോട്ട് ട്രിപ്പ് ആരംഭിക്കുന്നത് ഹണി ഹാർബർ എന്ന ഒരു

ചെറുപട്ടണത്തിൽ നിന്നാണ്, 11 മണിക്കാണ് ബോട്ട് യാത്ര ആരംഭിക്കുന്നത്, വൈകുമെന്ന് പേടിയുണ്ടായിരുന്നെങ്കിലും ഏകദേശം പത്തര മണിയോട് കൂടി ഞങ്ങൾ അവിടെ എത്തി,എത്തുമ്പോൾ തന്നെ പാർക്ക് കാനഡയുടെ യൂണിഫോം അണിഞ്ഞ ഒരാൾ വന്നു എവിടെ പാർക്ക് ചെയ്യണം അതിനുശേഷം എന്തൊക്കെ കാര്യങ്ങൾ ചെയ്യണം, എവിടെ വെയിറ്റ് ചെയ്യണം എന്നുള്ള കാര്യങ്ങളെ പറ്റി വിശദമായ നിർദ്ദേശങ്ങൾ തന്നു, 10 ഡോളർ ആണ് ബോട്ട് യാത്രയ്ക്കുള്ള ഓരോരുത്തരുടെയും ഫീസ്,, നേരത്തെ കൂട്ടി ബുക്ക് ചെയ്യണം, ഒരു ബോട്ടിൽ ഏറ്റവും കൂടിയത്15 പേർക്ക് മാത്രമേ കയറാൻ സാധിക്കയുള്ളൂ എല്ലാവർക്കും ലൈഫ് ജാക്കറ്റ് നിർബന്ധമാണ്, എന്ന് പറയേണ്ടതില്ലല്ലോ.

ഞങ്ങൾ വന്നിറങ്ങുമ്പോൾ കാർമേഘം കനം കെട്ടി നിൽക്കുന്നത് കൊണ്ട് സൂര്യപ്രകാശം തീരെയില്ല ആകെ മ്ലാനമായ അന്തരീക്ഷം, കാത്തു കാത്തിരുന്ന്
കിട്ടിയ അവധി ദിവസം ഇങ്ങനെ ആയല്ലോ എന്നോർത്ത് നിൽക്കുമ്പോൾ, കാർമേഘങ്ങൾ ഒക്കെ എവിടെയോ പോയൊളിച്ചു,നീലാകാശവും വെള്ളി മേഘങ്ങളും മാത്രം ബാക്കി! അധികം തിരക്കില്ല ഏഷ്യൻ ചൈനീസ് മുഖങ്ങൾ ആണ് സന്ദർശകരിൽ കൂടുതലും.അല്പനേരം കാത്തിരുന്നപ്പോൾ ബോട്ടിലേക്ക് കയറാനുള്ള വിളി വന്നു, കണക്ക് പ്രകാരം ശിശിര കാലമാണ് -പച്ചയിലകളെല്ലാം മഞ്ഞയും ഓറഞ്ചും ചുവപ്പും ആയി മാറും .എങ്കിലും അതിന്റെ മുഴുവൻ നിറപ്പകർച്ചയും ആയിട്ടില്ല അവിടെ മഞ്ഞയും ഓറഞ്ചും അൽപ്പാൽപ്പം ചുവപ്പും കാണാം എവർഗ്രീൻ വർഗ്ഗത്തിൽപ്പെട്ട പൈൻ ,ബ്രൂസ് മരങ്ങളാണ് തുടങ്ങിയവയാണ് ഇവിടെ പ്രധാനമായും കാണപ്പെടുന്നത് മേപ്പിൾ മരങ്ങൾ ഉള്ള ഭൂവിഭാഗങ്ങളിൽ “ഫാൾ കളേഴ്‌സ്” ഏറ്റവും സുന്ദരമായി കാണാൻ കഴിയുക!, ഓറഞ്ചും ചുവപ്പും നിറത്തിൽ കാട് തീപിടിച്ച പോലെയാകും

gb4

ഈ ഭാഗത്ത് കാറുകൾക്ക് പ്രവേശനമുള്ള അവസാനത്തെ ഭാഗമാണ് ഹണി ഹാർബറിലെ ബോട്ട് പുറപ്പെടുന്ന സ്ഥലം.പരിസര മലിനീകരണം ഒഴിവാക്കാനും മൃഗങ്ങളുടെ സ്വൈര വിഹാരത്തിന് ഭംഗം വരാതിരിക്കാനും വേണ്ടിയാണ എങ്ങനെ ഒരു സംവിധാനം്, ആഴം കുറഞ്ഞ ഭാഗങ്ങളിൽ അടിത്തട്ടിലെ പൂഴി മണലും കക്കയും വരെ വ്യക്തമായി കാണാം അത്രയ്ക്ക് തെളിച്ചം ആണ് വെള്ളത്തിന , 15 മിനിറ്റ് നേരത്തെ യാത്രയുണ്ട് കരയിലെത്താൻ അവസാനത്തെ 5 മിനിറ്റ് നല്ല സ്പീഡിൽ ആയിരിക്കുമെന്ന് ഗൈഡ് ആമുഖമായി പറഞ്ഞു ഹണി ഹാർബറിലെ ഡിപ്പാർച്ചർ പോയിന്റിൽ നിന്നും little beausoleil ,Robertേ എന്നീ പേരുകളുള്ള രണ്ടു് ദ്വീപുകൾക്ക് ഇടയിൽ കൂടിയുള്ള ബിഗ് ഡോഗ് കനാലിൽ കൂടിയാണ് യാത്ര.

ബോട്ടു യാത്ര അവസാനിക്കുന്ന മറീനയും മറ്റും ഉൾപ്പെട്ട Cedar Springs എന്ന് പേരുള്ള ഒരു ഭാഗത്താണ്.ഇവിടെ വരുമ്പോൾആദ്യം തന്നെ നമ്മുടെ ഉള്ളം നിറയ്ക്കുന്നത് പരിശുദ്ധമായ “ശുദ്ധ വായൂ” ആണ്, വായുവിന്റെ പരിശുദ്ധിയുടെ യുടെ നിലവാരം ശ്രദ്ധിക്കാതിരിക്കാൻ കഴിയില്ല .ഇവിടെ നിന്ന് ശുദ്ധവായു ചെറിയ കുറ്റികളിൽ നിറച്ച് ഏഷ്യയിലെ പരിസര മലിനീകരണം ആധികമുള്ള പട്ടണങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന ഒരു കമ്പനിയെ പ്പറ്റി അടുത്ത് കാലത്ത് വായിച്ചത് ഓർത്തു പോയി.
Cedar Springs ഇൽ തന്നെയാണ് സന്ദർശകർക്ക് വിശ്രമിക്കാനുള്ള ഇടങ്ങളുംഇൻഫർമേഷൻ സെന്ററും, മററും ഈ സ്ഥലത്തെപ്പറ്റിയുള്ള സാധാരണ ചോദ്യങ്ങൾക്കെല്ലാം ഇവിടെ ഉത്തരമുണ്ടാകും, ഭൂപടങ്ങളും ഫ്രീയായി കിട്ടും ഇവിടെ ഒരു ദിവസത്തെ താമസത്തിനായി സൗകര്യപ്പെടുത്തിയ കാബിനുകളും ടെന്റുകളും വാടകയ്ക്ക് ലഭിക്കും.ഭക്ഷണം സ്വന്തമായി കൊണ്ട് വരണമെന്ന് നേരത്തേ നിദ്ദേശം ഉണ്ടായിരുന്നു.ചായയും കാപ്പിയും വെള്ളവും ഇവിടെ വാങ്ങാൻ കിട്ടും. ചൂട് വെള്ളവും മററും അവിടെ വച്ചിട്ടുണ്ട് നമ്മുടെ ഇഷ്ടം പോലെ ഉണ്ടാക്കി എടുക്കാം പണം റിസെപ്ഷനിൽ കൊടുത്താൽ മതി. മെയ് മുതൽ ഒക്ടോബർ വരെയാണ് സീസൺ സ്വന്തമായി ബോട്ട് ഉള്ളവർക്ക് എപ്പോൾ വേണമെങ്കിലും ഇവിടെ വന്നുപോകാം, ബോട്ടിൽ നിന്നും പുറത്തിറങ്ങിയപ്പോൾ ഗൈഡിന്റെ ഒരു ചെറിയ പ്രഭാഷണം ഉണ്ടായിരുന്നു. ഇവിടെ ചിലവിടുന്ന സമയത്തു ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് പ്രധാനമായും പറഞ്ഞത് . പ്രകൃതി നമുക്ക് ഏവർക്കും നൽകുന്ന അനുഗ്രഹങ്ങളും അത് അടുത്ത തലമുറയ്ക്ക് വേണ്ടി കൂടി കാത്തു സൂക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ് എന്നും ഓർമിപ്പിച്ചു കൃഷിയും വളങ്ങളും കീടനാശിനികളും ഒന്നും സ്പർശിക്കാത്ത ഭൂമി!! അങ്ങനെ ഒരു അനുഭവം ആദ്യമായിരുന്നു!

gb1

കാടിന് നടുവിലൂടെ നിരവധി നടപ്പാതകൾ (walking trails )ഉണ്ട്. rockview,fairy, Look out, Hurom, Christian, Treasure എന്നിങ്ങനെ. നമ്മുടെ ആരോഗ്യവും സമയവും സൗകര്യവും ഒക്കെ നോക്കി തിരഞ്ഞെടുക്കാം. പല തരം കാഴ്ചകളാണ് നമ്മളെ കാത്തിരിക്കുക എന്ന് മാത്രം വെള്ളക്കെട്ടുള്ള ഭാഗങ്ങൾ തടിക്കഷണങ്ങൾ പാകി സുരക്ഷിതമാക്കിയിട്ടുണ്ടു്.ചില ദിക്കുകളിൽ ആൾതാമസം ഉണ്ട് ഏകദേശം ആയിരത്തോളം first nations (ഇവിടുത്തെആദിവാസി) ഗ്രൂപ്പിൽ ആളുകളും ഇവിടുത്തെ താമസക്കാരിൽ പെടുന്നു പല ഭാഗങ്ങളിലായി 31 ഓളം വിളക്കു മരങ്ങളും ഉണ്ടെന്നു പറയപ്പെടുന്നു കയാക്കിങ് എന്ന് പേരുള്ള ചെറുവള്ളങ്ങളിലെ യാത്ര, വലിയ മരങ്ങൾതമ്മിൽ ബന്ധിപ്പിച്ചിട്ടുള്ള തൂക്ക് പാലത്തിലൂടെ യാത്ര എന്നിവ ഇവിടുത്തെ കാഴ്ചകളാണ് ചില ഭാഗങ്ങളിൽ ചെറിയ ഗുഹകളും മലകളും ഉണ്ടു് എന്ന് കേട്ടു, ഇവയൊക്കെ നടന്നു തന്നെ കാണാം.

Group of Seven എന്ന പേരിൽ പ്രസിദ്ധരായ കലാകാരന്മാരുടെ അതുല്യമായ പല പെയന്റിംഗുകൾക്കും പ്രചോദനമായത് ജോർജിയൻ ബേയിലെ യാത്രകളും കാഴ്ചകളുമാണ് 1920 മുതൽ 1933 വരെയുള്ള കാലത്ത് ഉണ്ടായ കനേഡിയൻചിത്ര കാരന്മാരുടെ ഒരുസംഘമാണ് ‘group of Seven’ഒന്നിച്ച് യാത്രകൾ നടത്തി കാഴ്ചകൾ അപ്പോൾത്തന്നെ വരച്ചുണ്ടാക്കുന്ന രീതിയായിരുന്നു അവർ സ്വീകരിച്ചിരുന്നത്. കനേഡിയൻ ചിത്രകലയുടെ വേറിട്ട ഒരു അദ്ധ്യായം ആ കാലത്ത് രചിക്കപ്പെട്ടു.ഇവരുടെ സൃഷ്ടികളുടെ വലിയ ഒരു ശേഖരo ടൊറൊണ്ടോ ആർട്ട് ഗാലറിയിൽ ഉണ്ടു്.

കിളികളുടെ കൂജനവും അണ്ണാന്റെ ചിലക്കലുകളും ഓളങ്ങളുടെ പാട്ടും കൂടാതെ നിശബ്ദതയുടെ സംഗീതവും നമുക്ക് അനുഭവിക്കാം.നടന്ന് ക്ഷിണിക്കുമ്പോൾ വിശ്രമിക്കാനായി കസേരകളും ഇരിപ്പിടങ്ങളും ഒക്കെ അവിടവിടെ കാണാം .poison ivy എന്നാൽ പല ഭാഗങ്ങളിലും എഴുതി വച്ചിരിക്കുന്നത് സന്ദർശകർക്ക് മുന്നറിയിപ്പു നൽകാൻ വേണ്ടിയാണ് .കേരളത്തിലെ ചൊറിയണത്തിന്റെ വർഗത്തിൽപ്പെട്ട ഈ ചെടി നമ്മുടെ ദേഹത്ത് എവിടെയെങ്കിലും സ്പർശിച്ചാൽ അസഹ്യമായ ചൊറിച്ചിലും ചുവന്ന് തടിക്കലും മറ്റുംഅനുഭവപ്പെടും.

ഭുമിയിൽ ആകെയുള്ള 600Biosphere reserve കളിൽ16 എണ്ണം കാനഡയിൽആണ് അന്യം നിന്നു പോയി കൊണ്ടിരിക്കുന്നതും സംരക്ഷിക്കപ്പെടുന്നതുമായ 40ഓളം ജീവജാലങ്ങളുടെ ഒരു സുരക്ഷിത മേഖലയായാണ് ഇവിടം അറിയപ്പെടുന്നത്., massasauga rattle snake Eastern wolf ,river otter ,bald eagle Eastern chipmunk ,Cardinal flower, monarch butterfly,midland painted turtle എന്നിവ അവയിൽ ചിലതു മാത്രം. തണുപ്പ് കാലമാവുമ്പോഴേക്കും ദക്ഷിണ അമേരിക്കയിലേക്ക് ദേശാടനം നടത്തുന്ന വലിയ പക്ഷിക്കൂട്ടങ്ങൾ യാത്രാ മദ്ധ്യേ മരക്കൊമ്പുകളിൽ ശബ്ദഘോഷത്തോടെ വിശ്രമിക്കുന്നു ഒരിടത്ത്.

ധാരാളം ആളുകൾ വന്നു പോകുന്ന സ്ഥലം ആയിട്ടു കൂടി വലിച്ചെറിഞ്ഞ കടലാസു കഷണങ്ങൾ, കുപ്പികൾ പേപ്പർ കപ്പുകൾ ഒന്നും അവിടെ കണ്ടില്ല. സന്ദർശകരുടെ ഇതിനെപറ്റിയുള്ള ശ്രദ്ധയും അവബോധവുമാണ് ഇതിന്റെ പ്രധാന കാരണം.ഞങ്ങൾ കൈയിൽ കരുതിയിരുന്ന എള്ളുണ്ടയും പഴംപൊരിയും കപ്പലണ്ടി മിട്ടായിയും ഒക്കെ നടപ്പിനിടയിൽ തിന്നു തീർത്തു. ഭക്ഷണത്തിന്റെ മണം കിട്ടിയാൽ റകൂണുകളും കരടികളും മണം പിടിച്ചു വരും അതുകൊണ്ട് രാത്രി ക്യാമ്പ് ചെയ്യുന്നവർക്ക് ഭക്ഷണം സൂക്ഷിക്കാനായി പ്രത്യേകം ലോക്കറുകൾ അവിടവിടെയായി കാണാം.

 gb5

മടക്കയാത്രക്കായി കാത്തിരികുമ്പോൾ ഒരു ബഹളം!ഒരാൾ പാറ കൂട്ടത്തിനിടയിൽ പാമ്പിനെക്കണ്ടു,.അനക്കം ഇല്ലാത്തത് കൊണ്ടു് ചത്തതാണോ എന്ന് സംശയം!ഗൈഡിനെ വിളിച്ച് പറഞ്ഞപ്പോൾ അയാൾ വന്ന് അതിനെ വാലിൽ തൂക്കിയെടുത്ത് വെള്ളത്തിലേക്കിട്ടു.അത് വേഗം നീന്തിപ്പോയി.സാധാരണ ഇവ കടിക്കാറില്ല എന്നും കടിച്ചാൽത്തന്നെ രക്തം കട്ട പിടിക്കാതെ ഒഴുകിക്കൊണ്ടിരിക്കും,വൈറ്റമിൻ കെ യുടെ കുത്തിവയ്പ് എടുത്താൽ മാത്രമേ അത് നില്ക്കുകയുളളു എന്ന് അയാൾ പറഞ്ഞു’മൂന്ന് മണിയുടെ ബോട്ടിൽ ഞങ്ങൾ തിരികെ പുറപ്പെട്ടു. കണ്ണും കരളും നിറക്കുന്ന കാഴ്ചകളുടെ നാലഞ്ച് മണിക്കുറുകൾ ആണ് കടന്ന് പോയത്.മനസിലും കാമറയിലും ധാരാളം സുന്ദര ചിത്രങ്ങളുമായി ഞങ്ങൾ മടങ്ങി.

Comments
Print Friendly, PDF & Email

You may also like