TRAVEL (Page 5)

ഒറ്റപ്പെടലിന്‍റെ ഇടങ്ങള്‍ മധുബനി മധുബനി ഇന്നും ഉണരാത്ത ഒരു നാടാണ്. പഴയ മിഥിലയുടെ ഭാഗം. മിഥിലാ/മധുബനി പെയിന്റിംഗ്. പടിഞ്ഞാറ് സീതാമാഡിയും കിഴക്ക് സുപ്പോളും, താഴെ ദര്‍ഭംഗയും വടക്ക് നേപ്പാളും. അതിനിടയിലെ ദാരിദ്ര്യത്തിന്‍റെ ഒറ്റപ്പെടലിന്‍റെ പെയിന്റിംഗ് ആണ് മധുബനി. മുന്‍പൊക്കെ മധുബനി പോവുക എന്നത് വളരെ ദുഷ്കരമായിരുന്നു. ഇന്ന് ഈസ്റ്റ്‌വെസ്റ്റ് കോറിഡോര്‍ വഴി ദര്‍ഭംഗയ്ക്കടുത്ത സക്രി വരെ യാത്ര സുഗമമാണ്. മുസഫര്‍പൂരില്‍ നിന്ന് ഏകദേശം എണ്‍പത് കിലോമീറ്റര്‍ വരും സക്രിക്ക്. സക്രിContinue Reading

അതിജീവനത്തിന്‍റെ അറ്റം മുസഫര്‍പൂര്‍ മുസഫര്‍പൂരില്‍ നിന്ന് പുറത്തേക്ക് തുറക്കുന്ന ഏതൊരു വാതിലും ദുരിതങ്ങളുടെ ആഴങ്ങളിലേക്കാണ്. ബീഹാറിലെ മറ്റ് മിക്ക പട്ടണങ്ങളെയും പോലെ തന്നെയാണ് മുസഫര്‍പൂര്‍. അടുക്കും ചിട്ടയുമില്ലാത്ത ദാരിദ്ര്യത്തിന്‍റെ ആള്‍പ്പാര്‍പ്പുകള്‍. ഇവിടത്തെ പാതയോരങ്ങള്‍ ദരിദ്രജീവിതങ്ങളോടൊത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യുന്നു. ഈ പട്ടണം വടക്കൻ ബീഹാറിനെ പുറം ലോകവുമായി ബന്ധപ്പെടുത്തുന്ന പ്രധാന ഞരമ്പാണ്. വടക്കന്‍ ബീഹാറിലേക്കും നേപ്പാളിലേക്കും പോകുന്നത് മുസഫര്‍പൂര്‍ കടന്നാണ്. ലിച്ചവി രാജവംശത്തിന്‍റെയും ലിച്ചി പഴത്തിന്‍റെയും ആസ്ഥാനം. ദ്വാർബംഗ (ബംഗ്ലയുടെContinue Reading

ഇഇക്കഴിഞ്ഞയാഴ്ച ഇന്ത്യാ പാക് അതിർത്തിയിൽ  നിന്ന് ഏതാണ്ട് മുന്നൂറു കി മി മാത്രം അകലെയുള്ള ഒരു ടൂറിസ്റ്റ് കേന്ദ്രത്തിലായിരുന്നു ഞാൻ.  ഒരു മിലിട്ടറി നഗരം കൂടിയായ ജൈസാൾമീരിൽ. ഒപ്പം അഞ്ചു സുഹൃത്തുക്കളും. എല്ലാ വർഷവും ചരിത്രമുറങ്ങുന്ന ഏതെങ്കിലും ഒരു ഇന്ത്യൻ നഗരം ഒരുമിച്ചു സന്ദർശിക്കണമെന്നു  തീരുമാനിച്ചതിനു ശേഷമുള്ള രണ്ടാം യാത്ര. കഴിഞ്ഞ വർഷം അജന്ത എല്ലോറ ഗുഹകളിലേക്കായിരുന്നു പോയത് , ഒരേപോലെ ചിന്തിക്കുന്ന ആറു മനുഷ്യർ-ഇരുപതു – ഇരുപത്തഞ്ചു വർഷമായുള്ളContinue Reading

പിയൂഷിന്റെ കോൾ വന്നപ്പോഴാണ് ഉറക്കമറിഞ്ഞത്. എത്ര മണിക്ക് വരണം എന്ന് ചോദിക്കാനാണ്. ‘നോക്കട്ടെ അറിയിക്കാം’ എന്ന് പറഞ്ഞ് വെറുതെ കിടന്നു. ബാൽക്കണിയുടെ വാതിലിലൂടെ താഴ്വരയുടെ പച്ചപ്പും, പർവ്വതനിരകളുടെ ഹിമാവൃതമായ സൗന്ദര്യവും കാണാം. ഒരു ചെറു ചാറ്റൽ മഴ കഴിഞ്ഞതിനാൽ എല്ലാത്തിനും ഭംഗി കൂടിയിരിക്കുന്നു. മണാലിയിൽ എത്തിയിട്ട് രണ്ടു ദിവസങ്ങളേ ആയിട്ടുള്ളൂ. ഷിംലയിൽ നിന്ന്‌ പിയൂഷിന്റെ സ്കോർപിയോയിൽ ഗാരി സന്ധുവിന്റെ പഞ്ചാബി പാട്ടുകൾ കേട്ട് ചുരം കയറിയിറങ്ങി മണാലിയിലെ ഈ കോട്ടേജിൽContinue Reading

  രാവിലെ ഉറക്കമെണീറ്റു വരുമ്പോള്‍ കാര്‍മേഘത്തുണ്ടുകള്‍ ആകാശത്ത്‌ കാളിയ സര്‍പ്പത്തെപ്പോലെ കെട്ടു പിണഞ്ഞു കിടപ്പുണ്ട്‌. വടക്ക്‌ ദൂരെയെവിടെയോ മഴ പെയ്യുന്ന ലക്ഷണങ്ങള്‍ വൃന്ദാവനത്തില്‍ മഴ പെയ്യാതിരുന്നാല്‍ മതിയായിരുന്നു. മഴയില്‍ അവിടുത്തെ നിരത്തുകള്‍ ചെളിവെള്ളം കൊണ്ട്‌ നിറയും. അതിലെല്ലാം മനുഷ്യ-ജന്തുജാലങ്ങളുടെ വിസര്‍ജ്യവസ്‌തുക്കള്‍ കലര്‍ന്നിട്ടുണ്ടാകും. മഴക്കാല രോഗങ്ങളുടെ കെടുതികള്‍ക്ക്‌ ഇരയാകാറുള്ള ഉത്തരേന്ത്യന്‍ ഗ്രാമങ്ങളുടെ ഗതികേടില്‍ നിന്നും വൃന്ദാവനവും വിമുക്തമല്ല. തീര്‍ത്ഥാടകര്‍ വൃന്ദാവനത്തിലെത്തിയതു മുതല്‍ വൃജാവാസികള്‍ ഉപയോഗിക്കുന്ന പൈപ്പുവെള്ളം കുടിക്കാന്‍ ഉപയോഗിച്ചു കണ്ടില്ല. അവര്‍Continue Reading