ഡോ. സലീമ അബ്ദുൽ ഹമീദ്

മൊറോക്കോ – ഭക്ഷണവും ജീവിതവും കഫെസംസ്കാരം വ്യാപകമായുള്ള ഇടമാണ് മൊറോക്കോ. ഒരു ചെറിയ കഫെ എങ്കിലും ഇല്ലാത്ത ഒരു ഗ്രാമം ഇല്ല എന്ന് ഉറപ്പിച്ചു പറയാൻ കഴിയും. ഓരോ മൊറോക്കൊക്കാരന്റെയും ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും ഏതെങ്കിലും ഒരു കഫെയിലാണ്. സൗഹൃദ സംഗമങ്ങളും , പത്രവായനയും, സിഗരറ്റ് വലിയും, ബിസിനസ് സംബന്ധിച്ച ചർച്ചകളും ഒക്കെ അവിടെ നടക്കും. ബർബർ വിസ്കി എന്ന് വിദേശികൾ പേരിട്ടിരിക്കുന്ന വിഭവത്തിന് Atay എന്നാണ് ഇന്നാട്ടുകാർ പേരിട്ടിരിക്കുന്നത്.Continue Reading

ഹിപ്പൊഡ്രോം ഫുട്ബോൾമൈതാനത്തിന്‍റെ വലിപ്പമുള്ള, കല്ലുകൾ പാകിയ ഒരു തുറന്ന സ്ഥലമാണിത്. അറിയപ്പെടുന്ന ഏറ്റവും ആദ്യത്തെ ഹിപ്പോഡ്രോമിന്‍റെ ചരിത്രം എ ഡി203ൽ തുടങ്ങുന്നു. അന്നത്തെ ചക്രവർത്തിയായിരുന്ന എമ്പറർ സെപ്റ്റിമസ് സെവെറസ് ബൈസാന്റിയം പട്ടണം പുതുക്കിപ്പണിഞ്ഞ കാലത്താണ് ഇതിൻ്റെയും നിർമ്മാണം നടന്നത്. പിന്നീട് കോൺസ്റ്റാൻ്റൈൻ ചക്രവർത്തി ഇത് നവീകരിക്കുകയും വിശാലമാക്കുകയും ചെയ്തു. ഗ്രീക്ക്ഭാഷയിൽ ഹിപ്പോസ് എന്നാൽ കുതിര എന്നും ഡ്രോമോസ് എന്നാൽ വഴി എന്നും അര്‍ത്ഥമുണ്ട്. കുതിരയോട്ടം പതിവായി നടക്കുന്ന ഇടമായതിനാലാണ് ഈContinue Reading

ഗുൽഹനെ പാർക്കും സുൽത്താനഹമ്മദ് ചത്വരവും സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങുമ്പോഴേക്കും ചെറിയ വിശപ്പും  ദാഹവും  തോന്നിത്തുടങ്ങിയിരുന്നു. വഴിയരികിൽ  ചെറിയ ഉന്തുവണ്ടികളിൽ മാതളനാരങ്ങയുടെ ജൂസ്  വിൽക്കുന്നുണ്ടായിരുന്നു. മാതളനാരങ്ങ  രണ്ടായി  മുറിച്ചു  ഒരു   മെഷീനിൽ  വച്ച്  ഞെക്കിപ്പിഴിഞ്ഞു  ജൂസ്  എടുക്കുകയാണ്  ചെയ്യുന്നത്. 50 ലീറയാണ് ഒരു   ഗ്ലാസ് ജൂസിന് വില. വളരെ ഉന്മേഷദായകമായ ഒരു പാനീയമാണിത്.  മറ്റൊരിടത്ത് ചെസ്റ്റ്‌നട്ട്  ചോളം  എന്നിവ ചുട്ടത് വിൽക്കുന്നുണ്ടായിരുന്നു. അവ കനലിൽ വേകുന്ന മണം അന്തരീക്ഷത്തിൽ നിറയുന്നു. 100ഗ്രാം Continue Reading

  [dropcap]ഇ[/dropcap]രുപത്തി ഒന്നാം നൂറ്റാണ്ടിലെ കാനഡയ്ക്ക് ഏറ്റവും പ്രിയപ്പെട്ട വിഷയങ്ങളിൽ ഒന്ന്“ആഗോള താപനം” അഥവാ global warming ആണെന്ന കാര്യത്തിൽ രണ്ടു് അഭിപ്രായം ഇല്ല. ഇവിടുത്തെ ഭരണകൂടവും പ്രകൃതി സംരക്ഷണത്തിന് റെ കാര്യത്തിൽ വളരെ പ്രതിബദ്ധത കാട്ടുന്നുണ്ട്. ഇതിന്റെ ഭാഗമായി കാനഡയുടെ നല്ലൊരു ഭാഗംനാഷണലും പ്രൊവിൻഷ്യലും ആയ പാർക്കുകൾ ആയി സംരക്ഷിച്ചിരിക്കുകയാണ് ഈ രാജ്യത്തിന്റെ ഏകദേശം 35% ഇത്തരത്തിൽ സംരക്ഷിക്കപ്പെട്ടിട്ടുണ്ട് ഇതിന് ഏകദേശം ജർമ്മനിയുടെ അത്ര വലിപ്പമുണ്ട്.ഇത് ഈ നാട്ടുകാർContinue Reading