TRAVEL (Page 7)

ഐ എഫ് സിഇന്നത്തെ യാത്ര Federal Institute ലെക്കെന്നന്നത്കൊണ്ട് രാവിലെ ഏഴു മണിക്ക്തന്നെ റെഡിയായിരുന്നു. താഴെ ലോബിയില്‍ എത്തിയപ്പോള്‍ എല്ലാവരുമുണ്ട്. ആന്ദ്രെ വന്നപ്പോള്‍ മൂന്നാലാളുകള്‍ കൂടുതലുള്ളതുകൊണ്ട് പലരും കാറില്‍ മുന്നില്‍ പോയി.ഞങ്ങളുടെ ബസ്സ്‌ പുറകില്‍ പുറപ്പെട്ടു. സാധാരണ കാണുന്ന ബസ്സല്ല ഇത് ഡ്രൈവറും മാറ്റം. അസാമാന്യനീളമുള്ള, നരയുള്ള താടി ഒതുക്കിവെച്ച സുമുഖനായ ഒരാള്‍. നല്ല നിയന്ത്രണത്തില്‍ ബസ് ഓടിക്കുന്നതിടയ്ക്ക് പറഞ്ഞു നമ്മള്‍ റയോ ഗ്രണ്ടേ സുല്‍ സംസ്ഥാനത്തിന്‍റെ അതിര്‍ത്തി കടക്കുന്നു.Continue Reading

  ചരിത്രത്തിന്‍റെ അകമ്പടികൾ ഇല്ലാതെ ചോള രാജവംശം അരങ്ങുവാണ തഞ്ചാവൂരിനെ അറിയുക എന്നത് അതി കഠിനമായ ജോലിയാണ്. ചോഴ രാജരാജ പെരുമാൾ എന്ന അരുൾമൊഴി വർമന്‍റെ ഭരണം തഞ്ചാവൂരിന്‍റെ ചരിത്രത്തിൽ വരച്ചിട്ട മായാത്ത ചിത്രങ്ങൾ പലതാണ്.  ബ്രഹദിശ്വരൻ കോവിലും, ഇന്നും തഞ്ചാവൂരിന്‍റെ തങ്കലിപികളിൽ വരച്ചിടുന്ന അതിഭാവികത്വവും, രാജഭരണ നൈപുണ്യവും എല്ലാം ആരാധിക്കുന്ന ഒരു ജനതയുടെ ഓർമകളിലൂടെ തിരിച്ചറിവുകൾ തേടി ഞാൻ ചെറിയ ഒരു യാത്ര പോവുകയാണ്. ഗണക കാലഘട്ടങ്ങളിൽ എന്നോContinue Reading

ഒരേ സമയം പാടലനിറത്തിലുള്ള മേലാപ്പും പരവതാനിയുമായി  നവംബറില്‍ സിഡ്നിയെ സ്വപ്നം പോലെ കൊണ്ടുനടന്ന ജക്കരന്ത മരങ്ങള്‍ പുത്തന്‍ പച്ചയുമായി ഗ്രീഷ്മത്തിലേയ്ക്ക് കടന്നിരുന്നു. മുപ്പത്തൊമ്പത് ഡിഗ്രിയിലേയ്ക്കും നാല്‍പ്പത്തൊന്നു ഡിഗ്രിയിലേയ്ക്കും ഒന്നെത്തിനോക്കി, മടങ്ങി ശരാശരി ചൂട് ഇരുപതുകളില്‍ തന്നെ തട്ടിയും തടഞ്ഞും തുടര്‍ന്നു. അപ്പോഴും, ഇടവിട്ട്, കൊടുങ്കാറ്റും ഇടിയും മഴയും കാലാവസ്ഥാപ്രവചനങ്ങളായി വന്നു- പ്രകൃതി, അവയെ, ഫലത്തില്‍ ചാറ്റല്‍ മഴകളില്‍ അവസാനിപ്പിച്ചു.- പ്രവൃത്തിദിവസങ്ങളിലും ഒരു സുഖവാസകേന്ദ്രത്തിന്‍റെ അനായാസത അനുഭവപ്പെടുന്ന നഗരാന്തരീക്ഷത്തില്‍, ക്രിസ്മസും പുതുവര്‍ഷവുംContinue Reading

വാട്ടന്‍സില്‍ നിന്ന്   ലിക്സ്റ്റിന്റൈന്‍ എന്ന രാജ്യത്തിന്‍റെ തലസ്ഥാനമായ വദൂസിലേക്ക് ഏകദേശം ഇരുനൂറ് കിലോമീറ്റര്‍ യാത്ര ചെയ്യണം. ദീര്‍ഘങ്ങളായ ടണലുകള്‍ നിരവധി. റോഡിനിരുവശവും കുന്നുകളും മലകളും പച്ചപ്പുകളും തടാകങ്ങളും. ഉറക്കക്ഷീണത്തിലാണ് ഏറെക്കുറെ എല്ലാവരും. ഞാനും പാര്‍ത്ഥനും ആണ് കൂട്ടത്തിലെ കള്ളുകുടിയന്മാര്‍. ഞങ്ങള്‍ വെനീസില്‍ വച്ചു കിട്ടിയ വീഞ്ഞ് അകത്താക്കി തമാശകള്‍ പറഞ്ഞ്, ആസ്വദിച്ച്, യാത്ര ചെയ്യുന്നു. മറ്റുള്ളവര്‍ മിക്കവാറും ഉറക്കത്തില്‍. കുട്ടികള്‍ ആകട്ടെ പിന്നിലെ സീറ്റുകളില്‍ കളിയും തമാശയും. നഗരങ്ങളെ കുറിച്ചുംContinue Reading

ലഘുവായെന്തെങ്കിലും തിന്നാനോ കുടിക്കാനോ കിട്ടുമോ എന്നന്വേഷിച്ചാണ്, കടയുടെ മുന്നിലെ ചെറിയ ബോര്‍ഡ് കണ്ട്, കൌതുകവസ്തുക്കള്‍ വില്‍ക്കുന്ന കടയാണെന്നറിഞ്ഞിട്ടും  ഞങ്ങള്‍ കയറിയത്. ബോര്‍ഡ്, അടഞ്ഞുകിടക്കുന്ന അടുത്ത കടയുടേതാണെന്നു പറഞ്ഞ, കൌണ്ടറില്‍ ഇരുന്നിരുന്ന സ്ത്രീ ഒരു വശത്തേയ്ക്ക് ചൂണ്ടാതെ ചൂണ്ടി, പറയാതെയെന്തോ പറയുന്നുണ്ടായിരുന്നു. ഒപ്പം, ‘പ്രകാശ’മായി’, ‘റോഡിന്‍റെ ഇതേ വശത്ത് പത്ത് ചുവട് കൂടി നടന്നാല്‍ നല്ല ഒരു റെസ്റ്റാറന്‍റ് ഉണ്ടെ’ന്നും.  ചിരിച്ച്, നന്ദി പറഞ്ഞ്, പുറത്തേക്കിറങ്ങിയ ശേഷം മകളും മരുമകനും ആംഗ്യാഭിനയContinue Reading