ആർ ചന്ദ്രബോസ്

കൊല്ലം സ്വദേശി. കാസർകോട് കേന്ദ്ര സർവകലാശാല മലയാള വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസറും വകുപ്പ് അധ്യക്ഷനും. മിത്തും മലയാള കവിതയും, കവിതയുടെ സ്വരാജ്യം, മരണത്തിൻ്റെ പുസ്തകം, വാക്കിൻ്റെ രൂപാന്തരങ്ങൾ എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

‘രാവ് കറ്ത്താലുംരാവിൻ്റെയുള്ളില്സൂരിയനുണ്ട്പെരിയോരുസൂരിയൻ’ (പൊട്ടൻ തെയ്യം തോറ്റം) അംബികാസുതൻ മാങ്ങാടിൻ്റെ ഫിക്ഷണൽ ഭാവന തെയ്യത്തിൽ നിന്ന് ചരിത്രത്തിലേക്കും ചരിത്രത്തിൽ നിന്ന് തെയ്യത്തിലേക്കും ദ്വിവിധസഞ്ചാരം നടത്തുന്നു, മാനവികതയുടെയും ത്യാഗത്തിൻ്റെയും ബലിയുടെയും പ്രതിരോധത്തിൻ്റെയും ജീവൽ കഥകൾ ഉൽഖനനം ചെയ്തെടുക്കുന്നു, ജാത്യാചാരത്തിനും അധികാര ബലതന്ത്രങ്ങളുടെ ഉപജാപങ്ങൾക്കും രക്തസാക്ഷികളായ ധീരമാനിതരുടെ ഇരുളിലാണ്ട കഥകൾക്കു മേൽ ഭാവനയുടെ സൂര്യനുദിക്കുന്നു, ഒരു തരത്തിൽ ‘വിമോചന തെയ്യ ശാസ്ത്രമെന്ന് ഈ ആഖ്യാനങ്ങളുടെ രാഷ്ട്രീയത്തെ വിശേഷിപ്പിക്കാം. നരവംശചരിത്രവും ജാത്യാചാരങ്ങളും സാംസ്കാരികാധിനിവേശങ്ങളും കീഴാളരുടെയും സ്ത്രീകളുടെയുംContinue Reading