ചുവരെഴുത്തുകൾ (Page 2)

ഭാഗം 2 ലോകത്തിൽ എല്ലാം തികഞ്ഞ ഭരണഘടനകൾ ഒരുപാട് ഉണ്ടാകും.എല്ലാം തികഞ്ഞ ഭരണകൂടങ്ങൾ ഇല്ലെന്നു തന്നെ പറയേണ്ടി വരും. ആഗോളമാനവികവികസനസൂചിക പ്രകാരം ഏറ്റവും മുൻപിൽ നിൽക്കുന്ന രാജ്യങ്ങൾ പോലും എല്ലാം തികഞ്ഞവയല്ല.മുതലാളിത്തം എന്ന് വിളിക്കപ്പെടുന്ന ബദലുകളില്ലാത്ത ആധുനികസമ്പദ്‌വ്യവസ്ഥയുടെ ചാലകശക്തികൾ സ്വാർത്ഥതയും ലാഭേച്ഛയും ആണെന്നിരിക്കെ അതങ്ങിനെ ആവാതെ തരമില്ല . കുടിലമായ ഇരപിടിയൻ ചൂഷണം നടത്തുന്നവ മുതൽ താരതമ്യേന കൂടുതൽ മനുഷ്യമുഖമുള്ളവയാകാൻ ശ്രമിക്കുന്നവ വരെയുള്ള മുതലാളിത്തരാജ്യങ്ങളുടെ മഴവിൽമാലയാണ് ലോകരാഷ്ട്രങ്ങൾ : അവയിൽContinue Reading

26 നവംബർ ഭരണഘടനാദിനം ആയിരുന്നു. കർമ്മം കൊണ്ട്, തികഞ്ഞ ഭരണഘടനാവിരുദ്ധർ ആയ ഭരണകർത്താക്കൾ എല്ലാവരും തന്നെ അന്ന് ഭരണഘടനയെ ശ്‌ളാഘിച്ചു സംസാരിച്ചു . ഞാൻ വായിച്ചിട്ടുള്ള ഏറ്റവും വലിയ ഹാസ്യകൃതിയും ദുരന്തകാവ്യവും ഇന്ത്യൻ ഭരണഘടനയാണ് എന്ന് തോന്നാറുണ്ട് എന്ന് ഞാൻ മുൻപൊരിക്കൽ പറഞ്ഞത് ഭരണഘടനയുടെ ആമുഖത്തിൽ പറയുന്ന പ്രകാശമാനമായ ഉദാത്തതകളും, ഇരുട്ടും അഴുക്കും സാർവത്രികമായി ഇന്നും നിലനിൽക്കുന്ന ഇന്ത്യൻ യാഥാർഥ്യവും തമ്മിലുള്ള ഭീമവും അമ്പരിപ്പിക്കുന്നതുമായ വൈരുദ്ധ്യത്തെ ആസ്പദമാക്കിയാണ്. ഈ വൈരുദ്ധ്യത്തിൽContinue Reading

സിനിമയും തമിഴ്‌നാടുരാഷ്ട്രീയവും തമ്മിലുള്ള ബന്ധം തമിഴ്‌നാടിനു പുറത്തുള്ളവർക്ക് കൗതുകകരമാണ്. തമിഴ്‌നാടിന്റെ സംസ്കാരവും രാഷ്ട്രീയഭൂമികയും പരിചയമില്ലാത്തവർക്ക് അവിടെ ഒരു സിനിമാതാരത്തിന് കിട്ടുന്ന ജനപിന്തുണ അതിശയകരമായിത്തോന്നും. ആ പിന്തുണയ്ക്ക് ചരിത്രപരവും സാമൂഹ്യപരവുമായ കാരണങ്ങളുണ്ട്. നാടകശാലകളിൽ മേൽജാതിക്കാർക്കു മാത്രം പ്രവേശനവും മികച്ച ഇരിപ്പിടങ്ങളും കിട്ടുന്ന കാലത്ത്, ബ്രാഹ്മണരായ സംഗീതജ്ഞരും അഭിനേതാക്കളും അക്ഷരാർത്ഥത്തിൽ അരങ്ങുവാഴുന്ന കാലത്താണ്, അഭിനേതാക്കളുടെയും കഥാപാത്രങ്ങളുടെയും ജാതിയ്ക്കു വലിയ പ്രാധാന്യം കല്പിക്കാത്ത ‘സിനിമ’ എന്നൊരു പുത്തൻ കല/സാങ്കേതികത തമിഴ്‌നാട്ടിൽ വരുന്നത്. ആർക്കും ചെന്നുContinue Reading

അനുപമക്കു സ്വന്തം കുഞ്ഞിനെ തിരികെ കിട്ടട്ടെ എന്ന് ആഗ്രഹിക്കുന്നു . അതിനു തടസ്സം നിന്ന എല്ലാ ഔദ്യോഗിക സംവിധാനങ്ങളിലെയും ഉത്തരവാദികൾ പൊതുജന സമക്ഷം വെളിപ്പെടുത്തപ്പെടുകയും മാതൃകാപരമായി ശിക്ഷിക്കപ്പെടുകയും വേണം . മുഖ്യമന്ത്രി , ശിശുക്ഷേമമന്ത്രി, പോലീസ് മന്ത്രി എന്നിവർ കേസിൽ ഉണ്ടായ വീഴ്ചയും തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ കൃത്യ വിലോപവും നിയമ സഭക്കുമുന്പിൽ വെക്കേണ്ടതാണ് . അത് വിട്ടു വീഴ്ചയില്ലാത്ത ഒരു ഡിമാൻഡ് ആയി പ്രതിപക്ഷം മുന്നോട്ടു വെക്കണം . ഈContinue Reading

എന്തുകൊണ്ടാണ് മനുഷ്യർക്ക് പുസ്തകമെഴുതണമെന്നും അത് പ്രസിദ്ധീകരിക്കണമെന്നും തനിക്ക് വായനക്കാരുണ്ടാകണമെന്നും തോന്നുന്നതെന്ന് എനിക്കറിഞ്ഞുകൂടാ. പേരിനും പ്രശസ്തിക്കും അംഗീകാരത്തിനും അനശ്വരതക്കും വേണ്ടിയാണോ? അതോ വെറുമൊരു വാസന കൊണ്ടും അടക്കാനാവാത്ത അഭിനിവേശം കൊണ്ടുമാണോ? അതോ തന്നെയും തൻ്റെ ചുറ്റിലുമുള്ള മനുഷ്യരെയും ജീവിതത്തെയും അടയാളപ്പെടുത്താനുള്ള താല്പര്യമാണോ? എന്നെത്തന്നെ എത്ര പരിശോധിച്ചിട്ടും എനിക്കതിൻ്റെ ജനിത രഹസ്യം പിടികിട്ടിയിട്ടില്ല. അധികം പേർക്കും പിടികിട്ടിയിട്ടില്ലെന്നു തന്നെയാണ് തോന്നുന്നത്. എഴുതാനുള്ള അഭിവാഞ്ഛയിൽ നിഗൂഢമായ എന്തോ ഒന്നുണ്ട്. എട്ടോ ഒൻപതോ വയസുള്ളപ്പോഴാണ് ഞാൻContinue Reading