പൂമുഖം LITERATURE പുഴ എങ്ങോട്ട്

പുഴ എങ്ങോട്ട്

പുഴ ഒരിക്കലും മറന്നിട്ടില്ലതിന്നുറവിടം
അത് സ്വയം നഷ്ടപ്പെട്ടിട്ടുമില്ല

അപരിചിതമായ കരകൾക്കിടയിലൂടെ
പുഴയൊഴുകുന്നു
പുതുനാമ്പുകളെ തലോടിക്കൊണ്ട് .

 

 

 

ഇംതിയാസ് ദാക്കർ

ഇംതിയാസ്  പാക്കിസ്ഥാനിൽ ജനിച്ചു. ഒരു വയസ്സാകുന്നതിന് മുൻപ് മാതാപിതാക്ക ളോടൊപ്പം ഗ്ലാസ്ഗോ നഗരത്തിൽ എത്തി. ചെറുപ്പത്തിലേ ഇംതിയാസ്‌ കവിതകൾ എഴുതാൻ തുടങ്ങി. ജീവിതത്തിന്‍റെ വഴിത്താരയിൽ അവർ അനിൽ ദാർക്കാരെ കണ്ടുമുട്ടി. വിവാഹിതരായി.  ബോംബയിൽ താമസം ഉറപ്പിച്ചു . പിന്നീട് അനിൽ ദാർക്കാരുമായുള്ള ബന്ധം അവസാനിപ്പിച്ചു.

ഇപ്പോൾ ഇംതിയാസ്‌ ഇന്ത്യ , ലണ്ടൻ , വെയിൽസ് എന്നീ മുന്ന് സ്ഥലങ്ങളിൽ ആയി കഴിയുന്നു.

അഞ്ചു കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് . പേരുകേട്ട ഒരു ചിത്രകലാകാരി കൂടിയാണ് ഈ കവി. രണ്ടാമത്തെ ഭർത്താവ് സൈമൺ പവൽ അർബുദം ബാധിച്ചു മരണപ്പെട്ടു.
മകൾ ആയിഷാ ദാർക്കർ ഒരു നടിയാണ് .
കവിതകൾക്കുള്ള ബ്രിട്ടീഷ് രാജ്ഞിയുടെ ബഹുമതി  കിട്ടിയിട്ടുണ്ട്.

Comments
Print Friendly, PDF & Email

You may also like