ചുവരെഴുത്തുകൾ (Page 3)

പഴയൊരെന്നെ തേടുകയായിരുന്നു ഇന്നലെ രാത്രിയിൽ. രണ്ടായിരത്തി പതിമൂന്നിലും പതിനാലിലുമൊക്കെ ജീവിച്ചിരുന്ന ഒരെന്നെ. അന്ന് ഇറാഖ് – കുവൈത്ത് അതിർത്തി പ്രദേശത്തായിരുന്നു ഉദരനിമിത്ത ബഹുകൃതവേഷമാടിയിരുന്നത്. കടലുപോലത്തെ മരുഭൂമി. അതിൽ നൂൽവള്ളിപോലത്തെ റോഡിലൂടെ ഇറാഖിലേക്കുപോവുകയും തിരിച്ചുവരികയും ചെയ്യുന്ന വാഹനങ്ങൾ. ചിലപ്പോൾ ദിവസങ്ങളോളം അടച്ചിടുന്ന അതിർകവാടം. കാലപ്പഴക്കത്താൽ പൊളിച്ചുകളയുന്ന കുവൈത്തിലെ കെട്ടിടങ്ങളിൽനിന്ന് സംഭരിക്കുന്ന പഴകിയ കട്ടിളകളും വാതിലുകളും അലമാരകളും എന്തിനേറെ ഉടഞ്ഞ ക്ലോസറ്റുകൾപോലും നിറച്ച് ഇറാഖിലേക്ക് പായുന്ന ചെറുലോറികളാലും, ഇറാഖിലെ സർവ്വ തുറമുഖങ്ങളും തകർക്കപ്പെടുകയാൽContinue Reading

ഒരു കലാപവും ഒന്നിനെയും സ്ഥിരമായി മാറ്റി സ്ഥാപിക്കുന്നില്ല (replace). കലയിലും സാഹിത്യത്തിലും സംഭവിക്കുന്നതും അതുതന്നെയാണ്. അതിനാൽ ഒരിക്കല്‍ പുതുക്കിയതെന്തും അതിവേഗം നമ്മുടെ ഓർമ്മയായി മാറുന്നു. ഓര്‍മ്മ എന്ന വാക്ക് ഒരേസമയം കഴിഞ്ഞതിനെയും പഴയതിനെയും സൂചിപ്പിക്കുന്നു. മലയാളത്തിൽ അങ്ങനെയൊരു ‘ക്ളീഷേ’ യാണ് “ക്ഷുഭിത യൗവനം” എന്ന പ്രയോഗം. അറുപതുകളുടെ ഒടുവിലും എഴുപതുകളില്‍ മുഴുവനും ഉണ്ടായിരുന്ന ഒരു തിരയെ (wave) അത് ഓർമ്മിപ്പിക്കുന്നു. തീര്ച്ചയായും, ലോകം മുഴുവൻ അങ്ങനെ “ക്ഷോഭിക്കുന്ന ഇടക്കാലം” ഉണ്ടായിരുന്നുContinue Reading

കോഴിക്കോട് കുറ്റിച്ചിറ മുച്ചുന്തിപ്പള്ളിയെപ്പറ്റി പലയിടത്തും വായിച്ചിട്ടുണ്ട്. കേരളത്തിൽ നിലനിന്നിരുന്ന മനോഹരമായ സാമുദായിക സൗഹാർദ്ദത്തിന്റെ ഉദാഹരണമായാണ് ഈ പതിമൂന്നാം നൂറ്റാണ്ടിലെ ഈ പള്ളിയെപ്പറ്റി കേട്ടിരുന്നത്. സാമൂതിരി രാജാവും അറബിക്കച്ചവടക്കാരുമായുള്ള നൂറ്റാണ്ടുകളുടെ പാരസ്പര്യത്തിന്റെ ചരിത്രപരമായ ഒരു അടയാളം, വിശ്വാസത്തിന്റെയും പ്രാദേശികതയുടെയും മനോഹരമായ സമ്മേളനത്തിന്റെ കെട്ടിടരൂപം, ശാന്തവും നിശബ്ദവുമായി മനുഷ്യരുടെ ആത്മീയവും ധാർമികവുമായ ചോദനകൾക്കു പ്രകാശനവും ആതിഥ്യവും നൽകുന്ന ഒരിടം- ഇങ്ങനെ എല്ലാ അർത്ഥത്തിലും ചെന്ന് കാണണം എന്നാഗ്രഹിച്ച സ്ഥലമാണ് മുച്ചുന്തിപ്പള്ളി. ചെന്ന് കണ്ടപ്പോൾContinue Reading

ഒരു വിഷയത്തെ ആവശ്യത്തിൽ അധികം ബഹളമയമാക്കി നിലനിർത്തുകയും അത് പരിഹരിക്കാതെ നീട്ടിക്കൊണ്ടു പോകുകയും ചെയ്യുക എന്ന പരമ്പരാഗത രാഷ്ട്രീയ ശൈലിയാണ് കിഴക്കമ്പലത്ത് കാണപ്പെടുന്നത്. കിറ്റെക്‌സ് കമ്പനി അന്തരീക്ഷ മലിനീകരണം നടത്തുന്നുണ്ടെങ്കിൽ അത് കൃത്യമായി കണ്ടെത്താനും നടപടികൾക്ക് തുടക്കമിടാനും ഇവിടുത്തെ പൊല്യൂഷൻ കൺട്രോൾ ബോർഡ് എന്തിനാണ് ഇത്രയധികം വൈകുന്നത്? അതല്ല, സാബു ജേക്കബും 20 ട്വൻറിയും രാഷ്ട്രീയ തലവേദന സൃഷ്ടിക്കുന്നുണ്ടെങ്കിൽ അതിന് പൊള്യൂഷൻ എന്നല്ല പറയുന്നത്. അത്തരം തലവേദന ഏതെങ്കിലും രാഷ്ട്രീയContinue Reading

ആറോ ഏഴോ വർഷം മുൻപാകണം, അന്ന് സൂര്യനെല്ലി പീഡന വിഷയത്തിൽ ഇടപെട്ടിരുന്ന സുജ സൂസൻ ജോർജ്ജിൽ നിന്ന് നമ്പർ സംഘടിപ്പിച്ച് ആ പെൺകുട്ടിയുടെ അമ്മയെ ഫോണിൽ വിളിക്കുന്നത്. ഒരു മണിക്കൂറോ അധികമോ അന്ന് ആ മാതാപിതാക്കളോട് സംസാരിച്ചു. ഇന്നും ഓർക്കുമ്പോൾ നട്ടെല്ലിലൂടെ കഠാരമുനയുടെ തണുപ്പ് കടന്ന് പോകുന്നതാണ് അന്ന് കേട്ട കാര്യങ്ങൾ. കേസുമായി മുന്നോട്ട് പോകുന്നതിന് നിസ്സഹായരായ ആ മാതാപിതാക്കൾ താണ്ടിയ ദുരിതപർവങ്ങൾ; നിയമപാലകരിൽ നിന്ന്, രാഷ്ട്രീയക്കാരിൽ നിന്ന്, കോടതികളിൽContinue Reading