എം ആര്‍ അനിൽകുമാർ

തൃശൂർ വാഴാനി സ്വദേശി. പട്ടാമ്പി എസ് എൻ ജി എസ് കോളേജിൽ മലയാളം അധ്യാപകൻ.

എന്തുകൊണ്ടാണ് മനുഷ്യർക്ക് പുസ്തകമെഴുതണമെന്നും അത് പ്രസിദ്ധീകരിക്കണമെന്നും തനിക്ക് വായനക്കാരുണ്ടാകണമെന്നും തോന്നുന്നതെന്ന് എനിക്കറിഞ്ഞുകൂടാ. പേരിനും പ്രശസ്തിക്കും അംഗീകാരത്തിനും അനശ്വരതക്കും വേണ്ടിയാണോ? അതോ വെറുമൊരു വാസന കൊണ്ടും അടക്കാനാവാത്ത അഭിനിവേശം കൊണ്ടുമാണോ? അതോ തന്നെയും തൻ്റെ ചുറ്റിലുമുള്ള മനുഷ്യരെയും ജീവിതത്തെയും അടയാളപ്പെടുത്താനുള്ള താല്പര്യമാണോ? എന്നെത്തന്നെ എത്ര പരിശോധിച്ചിട്ടും എനിക്കതിൻ്റെ ജനിത രഹസ്യം പിടികിട്ടിയിട്ടില്ല. അധികം പേർക്കും പിടികിട്ടിയിട്ടില്ലെന്നു തന്നെയാണ് തോന്നുന്നത്. എഴുതാനുള്ള അഭിവാഞ്ഛയിൽ നിഗൂഢമായ എന്തോ ഒന്നുണ്ട്. എട്ടോ ഒൻപതോ വയസുള്ളപ്പോഴാണ് ഞാൻContinue Reading