യുക്രെയ്നിയൻ പ്രസിഡന്റ്, വ്ലോഡൊമിയർ സെലെൻസ്കിക്കു പറയാനുള്ളത്
യുക്രെയ്നിയൻ പ്രസിഡന്റ്, വ്ലോഡൊമിയർ സെലെൻസ്കി, യുദ്ധം തുടങ്ങുന്നതിനു മുൻപ് ചെയ്ത പ്രസംഗം………………………………………………… ഇന്ന് റഷൻ ഫെഡറേഷന്റെ പ്രസിഡന്റുമായി സംസാരിക്കാൻ ഞാൻ മുൻകയ്യെടുത്തു. അതിന്റെ ഫലം നിശ്ശബ്ദതയായിരുന്നു. ഡോൺബാസിൽ നിശ്ശബ്ദതയാണ് ഇപ്പോൾ അഭികാമ്യമെങ്കിലും. അതുകൊണ്ടാണ് റഷ്ഷയിലെ പൗരന്മാരുടെ മുന്നിലേക്ക് ഒരു നിവേദനവുമായി ഞാൻ വന്നിട്ടുള്ളത്. ഒരു പ്രസിഡന്റെന്ന നിലയ്ക്കല്ല. ഞാൻ റഷ്ഷൻ ജനങ്ങളോട് ഒരു യുക്രൈയ്നിയൻ പൗരനെന്ന നിലയ്ക്കാണു സംസാരിക്കുന്നത്. നമ്മൾ രണ്ടായിരം കിലോമീറ്ററുകൾ നീളം വരുന്ന അതിർത്തി പങ്കിടുന്നുണ്ട്. അതിനുContinue Reading




















