ഓർമ്മ (Page 10)

മറ്റൊരു ലോകത്തിരുന്നു പുലാക്കാട് ഇത് വായിക്കുമ്പോൾ എന്‍റെ നെറുകയിൽ ആശീർവാദങ്ങൾ വ ർഷിക്കുന്നുണ്ടാവും തീർച്ച പുലാക്കാടുമായുള്ള ഞങ്ങളുടെ സൗഹൃദം (ഞങ്ങൾ എന്ന് പറയുമ്പോൾ ഞാനും എന്‍റെ സുഹൃത്തും സഹപാഠിയുമായ സതീശൻ പുതുമനയും )1969 ൽ തുടങ്ങി അദ്ദേഹം കോടി മുണ്ട് പുതച്ചു കിടക്കുന്നതു വരെ നീണ്ടു നിന്നു . ഞങ്ങൾ അന്ന് ബിരുദപഠനവും കഴിഞ്ഞു ജോലിക്കു വേണ്ടി ഉഴറി നടക്കുന്ന കാലം..ഒലവക്കോട് റെയിൽവേ കോളനിയിലായിരുന്നു ഞങ്ങൾ താമസിച്ചിരുന്നത് .പുലാക്കാടിന്‍റെ അച്ഛനുംContinue Reading

പ്രിയ സുഹൃത്തും ചലച്ചിത്രകാരനുമായ കെ ആർ മോഹനൻ ഓർമ്മയായി. ഇടക്കഴിയൂരിന്‍റെ അടുത്ത ഗ്രാമമായ തിരുവത്ര സ്വദേശി. ഒരുപാട് വർഷത്തെ സുഹൃത്ബന്ധം. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിൽ പഠിച്ച ഒരാൾ എന്നനിലയിൽ മോഹനനെ വീട്ടിൽ ചെന്ന് ഭയ-ഭക്തി-ബഹുമാനത്തോടെ വർഷങ്ങൾക്ക്‌ മുൻപ് പരിചയപ്പെട്ടത് ഇന്നലെ കഴിഞ്ഞപോലെ തോന്നുന്നു. (ഗുരുവായൂർക്കാരനായ കെ എൻ ശശിധരനെ പിന്നീടാണ് പരിചയപ്പെടുന്നത്) അന്ന് വിൻസന്‍റ് മാഷുടെ അസ്സോസിയേറ്റ് ആയിരുന്ന മോഹനൻ ഫീച്ചർ ഫിലിമുകൾ ചെയ്ത് തുടങ്ങിയിട്ടില്ല.. തിരുവനന്തപുരത്തു ചെല്ലുമ്പോൾ ഞാൻContinue Reading

  ഇന്ന് ബി.ബി.സി റേഡിയോയില്‍ ഒന്നാം ലോകമഹായുദ്ധത്തെക്കുറിച്ച് ഒരു റിപ്പോര്‍ട്ട്‌ കേട്ടപ്പോള്‍ ചില വാച്ച് ചിന്തകള്‍ മനസിലേയ്ക്കോടിയെത്തി. ലോകമഹായുദ്ധവും വാച്ചുമായി എന്ത് ബന്ധം? അതിലേയ്ക്ക് വരാം, പിന്നീട്. വാച്ച് എന്തൊരല്‍ഭുതമായിരുന്നു! സാങ്കേതികവിദ്യ കൊണ്ടല്ല; അതൊരു വലിയ സ്റ്റാറ്റസ് സിംബലായിരുന്നു. ഏതാണ്ട് ഇന്നത്തെ കാറുകളോട് തുലനം ചെയ്യാവുന്ന സാധനം. സമൂഹത്തിലെ ഉന്നതര്‍ക്ക് മാത്രമാണ് കൈയേല്‍ നോക്കിയാല്‍ സമയം അറിയാനുള്ള സൗകര്യം. വാച്ചുകെട്ടുന്നവന്‍ സമ്പന്നന്‍, സ്വര്‍ണ്ണവാച്ച് കെട്ടുന്നവന്‍ അതിസമ്പന്നന്‍, ആദരണീയന്‍….. പ്രീഡിഗ്രിയ്ക്ക് പഠിച്ചിരുന്നപ്പോള്‍Continue Reading

കഴിഞ്ഞദിവസം ടോമിനെ ഒരു ടെലിവിഷന്‍ വാര്‍ത്തകള്‍ക്കിടയില്‍ കണ്ടു. നല്ല വാര്‍ത്തകള്‍ക്കിടയിലല്ലെന്നു മാത്രം. കൂടെ രണ്ടുമൂന്നു പോലീസുകാരുമുണ്ട്. പഴയ, തിളങ്ങുന്ന കുര്‍ത്തയും സ്വര്‍ണ്ണമാലയും നിറമുള്ള കണ്ണടയുമൊക്കെയുണ്ട്. മുഖം മറച്ചിട്ടൊന്നുമില്ല. അതിനാല്‍ത്തന്നെ പഴയ ആത്മവിശ്വാസത്തില്‍ കുറവൊന്നും കാണാനുമില്ല. പണ്ടൊക്കെ വണ്ടിയുടെ മുന്നിലേയ്ക്ക് കയറിയിരുന്നയാള്‍ ഇപ്പോള്‍ ജീപ്പിന്‍റെ പിന്നിലേയ്ക്കാണെന്നു മാത്രം. കൂടെ ഒരു പോലീസുകാരനും. സ്ഥലം തലസ്ഥാനം. കുറ്റം വിശ്വാസവഞ്ചന, ചതി, കള്ളപ്രമാണങ്ങളുണ്ടാക്കല്‍, തിരുത്ത്, തിരിമറി…. അങ്ങനെ പലതും. നാല്‍‌പ്പതു വര്‍ഷം മുമ്പുള്ള എണ്ണപ്പട്ടണത്തിലേയ്ക്ക് ടോംContinue Reading

മലയാളത്തിന്‍റെ പ്രിയപ്പെട്ട കവി എന്‍.എന്‍. കക്കാടിനെക്കുറിച്ച് പത്‌നി ശ്രീദേവി കക്കാടിന്‍റെ സ്മരണകളുടെ തുടർച്ചകൾ വിശ്രാന്തി എന്നാല്‍ എന്താണ്? വെറുതെ ഇരിക്കുകയോ കിടക്കുകയോ ചെയ്യുന്നതാണ് വിശ്രമം എന്നാണ് പൊതു ധാരണ. എന്നാല്‍ ഒരു പ്രവൃത്തി ചെയ്ത് കുറേ കഴിയുമ്പോള്‍ തികച്ചും വ്യത്യസ്തമായ മറ്റൊന്നിലേക്ക് മാറുന്നതും വിശ്രമമാണെന്ന് പഠിച്ചത് എന്‍. എന്‍. കക്കാടിന്‍റെ കൂടെ ജീവിക്കാന്‍ തുടങ്ങിയപ്പോഴാണ്. അദ്ദേഹം വെറുതെ ഇരിക്കുന്നത് കണ്ടിട്ടില്ല. ഗൗരവമായ വായനയില്‍ മുഴുകി കുറേനേരം കഴിഞ്ഞാല്‍ വായനയ്ക്കവധികൊടുത്ത് തോട്ടപ്പണിക്കിറങ്ങും.Continue Reading