LITERATURE (Page 61)

ഒരു അദ്ധ്യാപകൻ എന്ന നിലയ്ക്ക്, അതും സ്‌കൂൾ കോളേജ് തലങ്ങളിൽ മാത്രമല്ല, രണ്ട് തലങ്ങളിലും പൊതു വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം എന്നീ മേഖലകളിലും, വിദേശത്ത് പ്രൊഫെഷണൽ വിദ്യാഭ്യാസ മേഖലയിലും അധ്യാപകനായി പ്രവർത്തിച്ച അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ, കുറെ കാലമായി പലതും പറയണമെന്ന് തോന്നിയിട്ടുണ്ട്. എന്നാൽ ഈയിടെ ഈ ചോദ്യത്തിലേക്ക് ശ്രദ്ധ ക്ഷണിച്ചത് നമ്മുടെ പൊതുവിദ്യാഭ്യാസ ഡയറക്ടർ ശ്രീ ഷാനവാസ്, പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ ശിവൻകുട്ടി എന്നിവരുടെ അഭിപ്രായ പ്രകടനങ്ങളാണ്.Continue Reading

ഞെട്ടറ്റുപതിക്കുന്നേരം ഇല തന്റെ ആത്മസുഹൃത്തിനെയൊന്ന് നോക്കി. ഒന്ന് പുണരാൻ, ആർദ്രമായി വിടപറയാൻ ഉള്ളം തുടിച്ചു. അവൻറെ യൗവനത്തെ സ്പർശിച്ചുണർത്തിയ കാറ്റ് ഒരൂയലിനാൽ അന്ത്യാഭിവാദ്യം നേർന്നിട്ട് കുരുന്നിലച്ചാർത്തുകളിലേയ്ക്ക് നൂണുകയറിയതപ്പോഴാണ്. വിടപറയലിന്റെ വിഷാദം വെടിഞ്ഞ കുസൃതിക്കാറ്റ് തള്ളിവിട്ട തളിരിലകൾ തന്റെ ചങ്ങാതിയെ ആലിംഗനം ചെയ്യുന്നതവൻ കണ്ടു. ആ തലോടലിൽ മിഴികൂമ്പിയ പച്ചില, ചങ്ങാതിയുടെ കണ്ണിലെ നനവ് കണ്ടില്ല. മണ്ണിന്റെ അന്ത്യചുംബനം സിരകളിൽ തണുപ്പായി അരിച്ചിറങ്ങുന്നേരം പുതു ചില്ലകളിൽ സംഗീതമായിത്തീർന്ന കാറ്റിൽ കാലത്തിന്റെ രഹസ്യംContinue Reading

പ്രണയിക്കുന്നരണ്ടാണുങ്ങൾ തമ്മിൽ കണ്ടുമുട്ടുമ്പോൾഅവർക്ക് മാത്രം മണക്കുന്ന ഒരു സുഗന്ധംഅന്തരീക്ഷത്തിൽവലയം ചെയ്യും! കണ്ണുകളിൽ നിന്ന് കണ്ണുകളിലേക്ക് പ്രണയദൂതുമായിഒരു ഹംസംചിറകടിച്ചു പറക്കും! നാലുമണിപ്പൂവുപോലെഒന്ന് തൊടാനുള്ള പൂതി വിരലുകളെ മുകരും.അവർ മാത്രമുള്ള ഒരുലോകം ശൂന്യതയിൽ രൂപം കൊള്ളുകയുംഉടലുകൾ മോഹംകൊണ്ട് അവിടേക്കുള്ള കപ്പൽ പണിയുകയും ചെയ്യും! പ്രണയികളായ പുരുഷന്മാർമേനികൊണ്ട് വരച്ച ചിത്രങ്ങളിൽആശയുടെ കടലിരമ്പാറുണ്ട്! അവരുടെ ഉള്ളാഴങ്ങളിൽസ്നേഹത്തിന്റെ ചെതുമ്പലുകളിളക്കികാമത്തിന്റെ സ്രാവുകൾ ഇരയെ വിഴുങ്ങാനുള്ള വെമ്പലോടെ എപ്പോഴും നീന്തിത്തുടിക്കും! പൂവിട്ട ചില്ലകൾതാഴ്ത്തിഇണ ചേക്കേറുന്നതും കാത്തിരിക്കുന്ന പൂമരങ്ങളായിഅവരുടെ കണ്ണുകളിളകും! പ്രണയിക്കുന്നരണ്ട്Continue Reading

ഡ്രേക് ചാക്കോ മരിച്ചു. മൊബൈൽ ഫോണിൽ ഒരു സന്ദേശമായാണ് ആദ്യം ഡ്രേക്കിന്റെ മരണം രവിക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത് . അല്പം കഴിഞ്ഞപ്പോൾ ദുബായിൽ നിന്നൊരു കോൾ. ” ഡ്രേക്ക് മരിച്ചു” ജോൺ ഷാരി ആയിരുന്നു ഫോണിൽ. ഫോൺ നിർത്താതെ ശബ്ദിച്ചു കൊണ്ടിരുന്നു. അയർലണ്ടിൽ നിന്ന് അലനും ഡൽഹിയിൽ നിന്ന് കോയയും വിളിച്ചു. വൈകുന്നേരമായപ്പോൾ നാട്ടിൽ നിന്ന് ജേക്കബും. ജയിലിൽ നിന്നിറങ്ങിയ ശേഷം ജേക്കബ് ആദ്യമായാണ് രവിയെ വിളിക്കുന്നത്. രവിയൊഴികെ എല്ലാContinue Reading

ആരാണീ ദലിത് ചിന്തകനെന്ന് മാതൃഭൂമി പത്രത്തില്‍ പ്രൊഫ. എം.എൻ. കാരശ്ശേരി ഒരു ലേഖനം എഴുതി ചോദിക്കുന്നുണ്ട്. എന്തുകൊണ്ട് നായര്‍ ചിന്തകനും മുസ്ലീം ചിന്തകനും ക്രിസ്ത്യന്‍ ചിന്തകനും ഇല്ലാതിരിക്കുമ്പോള്‍ ദലിത് ചിന്തകന്മാര്‍ ഉണ്ടാകുന്നുവെന്ന് അദ്ദേഹം തുടരുന്നു. ദലിത് എന്നത് കീഴ്ത്തട്ട് ജാതികളുടെ പര്യായപദമായി മനസിലാക്കുന്ന പൊതുബോധവിഡ്ഢിത്തത്തിന്റെ‍ വിശദീകരണം മാത്രമാണ് പ്രൊഫ. എം.എൻ കാരശ്ശേരിയുടെ ലേഖനം. സാമൂഹിക രാഷ്ട്രീയ വിഷയങ്ങള്‍ എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്ന പ്രൊഫ. കാരശ്ശേരി സ്വന്തം വിദ്യാര്‍ത്ഥിയായിരുന്ന ഡോ. പ്രദീപന്‍Continue Reading