LITERATURE (Page 59)

മുണ്ഡനം ചെയ്ത ശിരസ്സിൽ നിന്നും വിയർപ്പുചാലുകൾ ഒഴുകിയിറങ്ങുകയാണ്. കഴുത്തിലൂടെ ചുമലുകളിലേക്ക് പടർന്ന വിയർപ്പുതുള്ളികൾ നിറംമങ്ങിയ ഉത്തരീയം കൊണ്ടമർത്തി തുടച്ചു. ഉപേക്ഷിക്കപ്പെട്ട മണ്ണിലേക്ക് മടങ്ങിച്ചെല്ലുമ്പോൾ തിരിച്ചറിയുന്നവർ ആരെങ്കിലും ഉണ്ടാകുമെന്ന് കരുതുന്നില്ല. രാജകുമാരൻ വനവാസം സ്വീകരിച്ചതോടെ രാജാവ് വീണുപോയെന്നാണ് കേട്ടത്. ഒരിക്കലും ഈ മണ്ണിലേക്ക് മടങ്ങി വരരുതെന്ന് ഉറപ്പിച്ചതായിരുന്നു. ദത്തുപുത്രിയായും ആശ്രമവധുവായും ജീവിച്ചു തീർക്കുവാൻ തന്നെയായിരുന്നു തീരുമാനം. ഉപേക്ഷിച്ചയിടത്തേക്ക് കയറിച്ചെന്ന് അപമാനിതയാകുവാൻ ആഗ്രഹിച്ചിട്ടില്ല. ഇന്നിപ്പോൾ വരാതിരിക്കുവാൻ കഴിഞ്ഞില്ല, ജന്മം നൽകിയ പിതാവാണ് വീണുകിടക്കുന്നത്.Continue Reading

മകനെ , അകലെമഞ്ഞുമടക്കുകളിലെതണുത്തുറഞ്ഞ ദിനരാത്രങ്ങളിൽനീയെന്നിൽ നെരിപ്പോടായിരുന്നു . ഉറക്കം വഴിതെറ്റിപ്പോയകറുത്തയാമങ്ങളിൽനീ കനവിലെ രാജകുമാരനായി. ബലയും അതിബലയും ജപിച്ചഅത്താഴവേളകളിൽനീയെന്റെ നിറവായി. ഇഷ്ടപുസ്തകത്താളുകളിൽനിന്നെത്തന്നെ വായിച്ചു ഞാൻമയങ്ങി . അമ്മയ്ക്കു സമ്മാനിക്കാനാശിച്ച പട്ടുകൾനിന്റെസ്കൂൾ യൂണിഫോമായിവടിവൊത്തുനിന്നു. നീ ജനിച്ചനാൾ മുതൽഎന്റെ ജീവവായുവും ചാലകവുംനീമാത്രമായിരുന്നു.എന്റെ കുതിരശക്തിപ്രവാഹമേനീയെന്റെ സ്വപ്നനിറവ്. എന്നിട്ടുംനിന്റെമടിയിൽതലചായ്ക്കാൻ എന്നിലേക്കുവാർദ്ധക്യമിഴയും മുമ്പ് നിന്റെകയ്യിൽ കൈത്തോക്കു പിടിപ്പിച്ചതാരാണെന്റെ മുത്തേ? എന്നിലേക്കു തീരാനോവിനെ ഒഴുക്കിനീയിങ്ങനെ അട്ടഹസിക്കരുതേ.. ലഹരിയുടെ കൊലപാതകമുനമ്പിൽ നിന്നു നീയലറുമ്പോൾ ” അരുതേ” യെന്നുപ്രപഞ്ചം മുഴുവൻ കരയുന്നത്നീ കേൾക്കാത്തതെന്ത്?Continue Reading

1മുറിവാതിലടച്ചു തഴുതിട്ടു.മുഷിഞ്ഞ കിടപ്പിടംതുടച്ചു പൊടിയാറ്റി.കിടന്ന കീഴ്ത്തട്ടിലെവിഴുപ്പും വെടിപ്പാക്കിഅയഞ്ഞോരഴയിലെ-ക്കൂറകൾ നനച്ചിട്ടു.പുതുതായ് കുടിപാർക്കാ-നെത്തുവോർക്കുഴിഞ്ഞിട്ടു.യാത്രകളൊടുങ്ങുന്നു.പടി ഞാനിറങ്ങുന്നു. 2കവർച്ചക്കാർക്ക് എന്തിനീ പഴയതുണിസഞ്ചി.പിഴിഞ്ഞാലുപ്പും വേർപ്പുനീരുമുണ്ടേറെച്ചൂരും.വറുതിക്കാലം കട-ഞ്ഞാറ്റിയ നെടുവീർപ്പി-ന്നവിഞ്ഞതെല്ലാം കൊഴി-ച്ചുണങ്ങിയിരിക്കന്നു.! 3അവിടെയൂതിക്കാച്ചി-ത്തെളിഞ്ഞ പ്രണയമി-ല്ലകലെക്കൊഴിച്ചിട്ടസ്വപ്നത്തൂവലുമില്ല.കവിതക്കനലൂറി-കനത്തമാറാപ്പിലെകുരുതിപ്പൂവിൻ ഗന്ധ-മൂർന്നുപോയറിഞ്ഞില്ല.എനിക്കായൊരുമുറി-വേണ്ടവേണ്ടെത്തുന്നിട-ത്തൊതുങ്ങാൻ പഠിക്കുമ്പോ-ളെന്തിനീ കലിപ്പുകൾ.കവർ : ജ്യോതിസ് പരവൂർContinue Reading

ആഭിചാരത്തിൻ കളത്തിൽ കരിമ്പുകയേറ്റിപ്പുകഞ്ഞു കർപ്പൂരംആസുരമേതോ ജപത്തിൽ വിറ കൊണ്ടുരാവിൻ നിഗൂഢ സങ്കേതംമന്ത്രക്കളത്തിൻ നടുക്കായിരിപ്പു-ണ്ടനങ്ങാതിരുതലമൂരിമണ്ണു മണക്കും കറുത്തോരുടലിനെചൂഴുന്നു പ്രാണന്റെ ഭീതിവെട്ടമെത്താത്തൊരിരുണ്ട മാളത്തിന്റെഗന്ധം പരതി പരതി ,കുത്തിത്തറയ്ക്കും വെളിച്ചത്തിൽ നൊന്തുനൊ-ന്താകെ ചുരുണ്ട കുരുടിമാട്ടും നിഴൽക്കുത്തുമായ് ശത്രു സംഹാരപൂജ കൈക്കൊള്ളുന്നു രാത്രി..അജ്ഞാതമേതോ നിധി തൻ ദുരൂഹമാംവാതിൽ തിരക്കുന്നു ധാത്രി..ആർപ്പുവിളികൾ, ജപങ്ങൾ വെളിപാടുകൊള്ളുന്ന ദുർദേവവൃന്ദം..അസ്ഥികൾ പൊട്ടിത്തെറിക്കുന്ന ഹോമത്തിനൂർജ്ജം പകരുമഥർവ്വം!പൊങ്ങും ദുരയുടെ തീയിലിരുതലപൊള്ളിപ്പിടഞ്ഞു കുതറിമന്ദം മൃതിയെപ്പുണരുന്ന ജീവന്റെസ്പന്ദം നിലയ്പ്പതും നോക്കിഇഷ്ടവരത്തിനായ് രക്തദാഹം പൂണ്ടൊ-രന്ധവിശ്വാസക്കളത്തിൽകണ്ണു കലങ്ങി വിമൂകനായി തലകുമ്പിട്ടിരിക്കയോContinue Reading

കൊള്ളിമീൻ പോലെ നിങ്ങളുടെ ജീവിതത്തിൽ വന്ന് മറഞ്ഞു പോയ ചിലരുണ്ടാകാം, പ്രത്യേകിച്ച് നിങ്ങൾ പൊതുജനങ്ങളുമായി കൂടുതൽ ഇടപഴകേണ്ടി വന്ന ഒരാളാണെങ്കിൽ. കാലങ്ങൾക്കു ശേഷം അവരുടെഓർമകൾ മറവിയുടെ അഗാധതയിൽ നിന്ന് കുമിളകൾ പോലെ പൊങ്ങി വന്നേക്കാം. അവർ പ്രത്യക്ഷപ്പെട്ട സന്ദർഭമനുസരിച്ച് ഒരു നറുപുഞ്ചിരിയോ ചെറുവിങ്ങലോ നിങ്ങളിലുണർത്തുകയും ചെയ്തേയ്ക്കാം. തൊണ്ണൂറുകളുടെ മദ്ധ്യത്തിൽ പൊതുമേഖലാ ബാങ്കുകൾ ഗ്രാമീണമേഖലകളിൽ കൂടുതൽ ശാഖകൾ തുറക്കുന്ന കാലം. അതുവരെ പട്ടണങ്ങളിൽ മാത്രം ഒതുങ്ങി നിന്ന ബാങ്കുകൾ അന്നത്തെ ഗവണ്മെണ്ടിന്റെനയങ്ങൾക്കനുസൃതമായിContinue Reading