പൂമുഖം LITERATUREകവിത ക്രിമേ(കൃമിയേ)ഷൻ – എം. ജി. ചന്ദ്രശേഖരന്‍

ക്രിമേ(കൃമിയേ)ഷൻ – എം. ജി. ചന്ദ്രശേഖരന്‍

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

” പ്രപഞ്ചമേ നീ കുതികൊള്ളുന്നോ

എന്നെക്കരയിൽ തള്ളി?”

” ഒഴുകേണ്ടാ നീയെന്നോടൊത്തിനി

മരിച്ചു പോയവനല്ലേ?”

“രമിച്ചു പോയീ നിന്റെയൊഴുക്കിൽ

മരിപ്പതെങ്ങനെ ഞാൻ?”

“എങ്ങനെ നീയിനി രമിച്ചിടും ഹേ;

അഴുകുന്നല്ലോ കോശങ്ങൾ?”

“എങ്ങനെ പെട്ടെന്നഴുകും പുഴയേ

തിങ്ങിന രാഗപരാഗങ്ങൾ?”

“രാഗപരാഗ പരാക്രമമല്ലത്;

കൃമികീടങ്ങൾ മിറിക്കുകയല്ലോ”

“നിന്റെയൊഴുക്കാണല്ലോ പുഴയേ

കൃമികീടങ്ങൾ മിറിപ്പതു സകലം”

“നന്നേ, വാദം ബോധി;

ച്ചിനി നീ കൃമിയായ് തുടരുക

യെന്റെയൊഴുക്കിൽ.”

Comments
Print Friendly, PDF & Email

എത്യോപിയയിൽ മുമ്പ് അദ്ധ്യാപനം. മണർകാട് സെയിന്റ് മേരീസ് കോളജിലെ മലയാളവിഭാഗത്തിൽ മുൻ അദ്ധ്യാപകൻ.

You may also like