LITERATURE (Page 58)

നേരിയ തണുപ്പുള്ള പ്രഭാതം. സൂര്യകിരണങ്ങൾ മരച്ചില്ലയിൽ വീണുതിളങ്ങി. മുറ്റത്തു പടർന്നുപന്തലിച്ചു നിൽക്കുന്ന ആര്യവേപ്പിന്റെ തണലിലാണ് ആ വീടിൻ്റെ ഗൃഹനാഥനായ റിട്ടയേഡ് ഹെഡ്മാസ്റ്റർ പകൽസമയം ഏറെയും ചെലവിടാറ്. മാഷിന്റെ നാൽപതുവർഷം പഴക്കമുള്ള ഇരുനിലവീടിന്റെ പേരും തണലെന്നാണ്. വീടിന്റെ പിറകിൽ കട്ട്ഔട്ട് എന്ന്തോന്നുംവിധം ഉയരത്തിൽ ജടായുപ്പാറ കാണാം. അത്രയും പഴക്കമുള്ള ആര്യവേപ്പ് ആ നാട്ടിൽ വിരളമാണ്. അതിൽ ചുറ്റിപ്പിണഞ്ഞു പൂത്തുകിടക്കുന്ന നാടൻ മുല്ലവള്ളി. ആ മരച്ചില്ല മതിലും കടന്ന് ഇടറോഡിലേക്കു നീണ്ട് ഗർവോടെContinue Reading

ജാനേടത്തിയും ഓമനേച്ചിയുംഅയൽപക്കക്കാരാണ്. ഉമ്മറത്തിരുന്ന് നോക്കിയാൽഒരേ ഹൃദയം പോലെ വീടുകൾരണ്ട് പേരും എന്റെയാരുമല്ല. എല്ലാരും അങ്ങനെ വിളിക്കയാൽനാവിൻ തുമ്പിലാപേരുകൾ തത്തിക്കളിച്ചു.അയൽപക്കങ്ങൾ ഇങ്ങനെ തന്നെ വേണമെന്ന്പലരുടേയും നാവുകൾ കൂട്ടിമുട്ടി. അത്തം പിറന്നാൽ പൂവട്ടിയും,വിഷു സംക്രാന്തിനാൾ വിഷുക്കട്ടയുമായ്ഇരുവരും എത്തും. ആഘോഷങ്ങൾഅതിർത്തിയില്ലാതെയൊഴുകി. ഇവരൊന്ന് വക്കാണം കൂടി കണ്ടാൽമത്യായിരുന്നുവെന്ന്പരദൂഷണക്കാർ പല ദേശത്തുംപ്രക്ഷേപണകേന്ദ്രങ്ങൾ തുറന്ന് കാത്തിരുന്നു.തെറിയും , തല്ലും കണ്ടിട്ടെത്ര നാളായി? നാട്യക്കാരിയായ കമലയുടെ ജാക്കറ്റിനുള്ളിൽകിടന്ന് മുലകൾ വീർപ്പ് മുട്ടി പുറത്തേക്ക്തുറിച്ചു. പലചരക്ക് കടയിലെ ബെഞ്ചിലുംഗോപാലേട്ടന്റെ ചായക്കടയിലും ഇരിക്കുന്നകണ്ണുകൾContinue Reading

വിടയെന്നൊരുവാക്കെഴുതുവാൻവയ്യാതാവുന്നെനിക്ക്. നാം കൈ പിടിച്ചെത്രനാട്ടുവഴികൾ താണ്ടി.നറു കിനാവു നുണഞ്ഞു നടന്നു. കോവിലിലെക്കുളവുംആറാട്ടു ജലവുംകരുത്തുകാട്ടാനായ് ചാടിമാലോകർ കാണാനൊരുമിച്ച്മത്സരിച്ചു നാം ചാടി കണ്ണെത്താപ്പാടത്തെകതിർ നെൽപ്പൂപ്പാല്കണ്ണടച്ചു നമ്മൾ കുടിച്ചു. ഗാനമേള തൻഗഗനോത്സവംഗമയിൽ കുളങ്ങരയിൽ കണ്ടു. സേമിയയെന്നസോമരസ നിരുപമപാനിസാദരം കുടിച്ചുല്ലസിച്ചു.. ബാലി സുഗ്രീവർബലം പിടിച്ചലറിയബാലെ കണ്ടു നാംബലം പരീക്ഷിച്ചു ചിരിച്ചു. ഉത്തരം മറന്നഉത്തര പരീക്ഷയിൽഉത്തരമൊന്നു പോലെഴുതി കാവടി തുള്ളികണ്ണടച്ചു നാംകള്ളഭക്തരായ് മിന്നി രസമുറ്റും സിനിമയ്ക്കായ്രാവിലെ പണം പിടുങ്ങി…. അച്ഛൻ്റെ കണ്ണുരുട്ടൽഅമ്മ തൻ സ്നേഹശാസനഅതൊന്നുമോർക്കാതെ കടന്നു… ജ്യുസ്Continue Reading

എനിക്ക് എല്ലാം അവസാനിപ്പിക്കാൻതോന്നിയമറ്റൊരു രാത്രി,മറ്റൊരുറക്കം. ആർക്കും വേണ്ടാത്ത ഉടലേ,രണ്ടേ, മൂന്നേ,എന്നെണ്ണുകയായിരുന്നു ഞാൻ. കണ്ണിറുക്കുകയുംകവിത വായിക്കുകയുംകാമിക്കുകയുംചെയ്ത ശരീരം. പൂ ചൂടുകയുംപാട്ട് പാടുകയുംപ്രേമിക്കുകയുംചെയ്ത ശരീരം. സങ്കടപ്പെടുകയുംപൊട്ടിച്ചിരിക്കുകയുംകോപിക്കുകയും ചെയ്ത ശരീരം. ഉറക്കത്തിലും എനിക്ക് കരച്ചിൽ വന്നു അപ്പോൾഉറങ്ങിപ്പോയവരുടെഉദ്യാനങ്ങളിൽ നിന്ന്കവർന്നെടുത്തപൂവുകൾ കൊണ്ട്,പാട്ടുകളുടെ പട്ടണത്തിൽപൂക്കൂട നിറച്ചിരുന്നപെൺകുട്ടി,എന്റെ സ്വപ്നത്തിലേക്ക്സ്കൂട്ടറോടിച്ചുവന്നു. ഞരക്കത്തോടെ തുറന്നവാതിലിന്റെഓടാമ്പലിട്ട്എന്റെയരികിലിരുന്നു. പൂവുകളിറുക്കുന്നവിരലുകളിൽ നഖങ്ങൾ. പൂവുപോലിരിക്കുന്നപല്ലുകൾക്ക് മൂർച്ച. പൂവുകൾ ചൂടുന്നമുടിയിൽ പാമ്പുകൾ. എനിക്ക്എഴുന്നേറ്റ് ഓടണമെന്ന് തോന്നി.ശ്വാസമുണ്ടായില്ല. എനിക്ക്അലറിക്കരയണമെന്ന് തോന്നിഒച്ച വന്നില്ല. എനിക്കവളെകട്ടിലിനടിയിലേക്ക്തള്ളിയിടണമെന്ന് തോന്നി.അനങ്ങാനായില്ല. മുറിയിൽകട്ടിലിന്റെ മൂലയിൽപൂക്കളുമായി മാത്രം പെരുമാറുന്നഒരുContinue Reading

(പ്രിയ സുനിലിന്‍റെ ഇടയ എന്ന കഥയെ ആസ്പദമാക്കി ഒരു പഠനം) ആടുമാടുകളെ മേയ്ക്കുന്ന തൊഴില്‍ ചെയ്യുന്നവരെയാണ് ഇടയന്‍ എന്നു വിളിച്ചു വരുന്നത്. എന്നാല്‍ പിന്നീട് ക്രിസ്തുമതവുമായി ബന്ധപ്പെട്ട ഈ വാക്കിന് പുതിയ ഒരു അര്‍ത്ഥതലം രൂപപ്പെട്ടിട്ടുണ്ട്. നല്ല ഇടയനായ ക്രിസ്തു, അറിവില്ലാത്ത സഭാജനങ്ങളായ കുഞ്ഞാടുകളെ നയിക്കുന്നവന്‍, അവരെ നഷ്ടപ്പെട്ടു പോകാതെ വീണ്ടെടുക്കുന്നവന്‍, പുരോഹിതന്‍ ഇങ്ങനെ വിപുലങ്ങളായ അര്‍ത്ഥങ്ങള്‍ ഇടയന്‍ എന്ന വാക്കിന് വന്നുചേര്‍ന്നു. താന്‍ നയിക്കേണ്ടവരായ ഒരുകൂട്ടം ആളുകളെ സ്നേഹിക്കുകയുംContinue Reading