LITERATURE (Page 42)

ആ രണ്ടുപേരെയും വായും പൊളിച്ചു നോക്കിനില്ക്കാൻ വിട്ടിട്ട് ടാക്സി കുതിച്ചുപാഞ്ഞു. പൊടിയും പറത്തി വണ്ടി പോയിമറഞ്ഞ ദിക്കിലേക്കു നോക്കി ഇരുവരും ദേഷ്യത്തോടെ അല്പനേരം നിന്നു. എന്നിട്ട് “വാ, എന്തെങ്കിലുമാവട്ടെ! ഇതിലൊക്കെ നമുക്കെന്തു കാര്യം!” എന്നു പരസ്പരം പറഞ്ഞുകൊണ്ട് അക്ഷമ പൂണ്ട ഒരു തിടുക്കത്തോടെ അവർ സ്ഥലം വിട്ടു. കുറേ വളവും തിരിവും കഴിഞ്ഞ് ടാക്സി ഒടുവിൽ ഒരു കല്യാണവീട്ടിനു മുന്നിൽ ചെന്നുനിന്നു. ഇതൊരു മുപ്പതിനായിരം രൂപാക്കല്യാണമായിരുന്നു! ആ ചെലവിന്റെ പൊലിമയ്ക്കുContinue Reading

സനിജ ഇരുന്നതിൻ്റെ എതിർവശം കുറെക്കൂടി വലത്തോട്ട് മാറിയുള്ള കസേരയിൽ അൻപത് വയസ്സു തോന്നിക്കുന്ന ഒരു സ്ത്രീ ഇരിപ്പുണ്ട്. അവർ ഇരുന്നതിന് തൊട്ടടുത്തുള്ള കസേരയിൽ മറ്റൊരാൾ കൂടി വന്നിരുന്നതോടെ അവരുടെ സ്വസ്ഥത നഷ്ടമായത് പോലെ തോന്നിച്ചു. ഇത്രയൊക്കെ പേടി വേണോ..!ഡോക്ടർ രാജശേഖരൻ എന്ന് നീലനിറമുളള ബോർഡിൽ വെള്ള അക്ഷരങ്ങൾ പതിച്ചതിന് താഴെ ഇടത് കൈമുട്ട് ചുമരിൽ കുത്തി നിന്നുകൊണ്ടുള്ള ഫോൺ സംഭാഷണം കഴിഞ്ഞപ്പോൾ സനിജയിരുന്ന അതേ മരബെഞ്ചിൽ അവളുടെ അച്ഛനും വന്നിരുന്നു.Continue Reading

ഒന്ന് മടപ്പാട്ടപ്പറമ്പിൽപുഞ്ചക്കുളത്തിൽപുന്നമരത്തിൻ വേരിലൂന്നികുളിക്കാനിറങ്ങി കുളിരു തൊട്ടുതിരിഞ്ഞു നോക്കിയാൽപാമ്പു ചുറ്റിപ്പിണഞ്ഞെന്നോണംപുന്നമരത്തിൻ വേരിനാലൊരു പൊത്ത്;ആ പൊത്തിൽ പാമ്പുണ്ടെന്നു വെപ്പ്.പാമ്പിൻ കൊത്തു പേടിച്ചുചണ്ടി നീക്കി മുങ്ങിപ്പൊങ്ങിയ ബാല്യംകൊത്തുകൊള്ളാതെ മുതിർന്നതിനാൽഒരു കുളിക്കവിത എഴുതാൻഭാഗ്യമുണ്ടായി. രണ്ട് ദിനേന മോന്തിക്ക്കടലിൻ്റെ പടിഞ്ഞാറെക്കടവിൽസൂര്യൻ കുളിക്കാനിറങ്ങുന്നു.ഇക്കുളിയില്ലാതെങ്ങനെനാളെ വെളുക്കും?കുളിക്കാതെ വെളുക്കുമെന്നത്പൂശിയ ചായംഇളകാതെ നോക്കും വ്യാമോഹം! മൂന്ന് മീനുകൾക്കു കുളിജീവിതത്തിൻ്റെ പര്യായം;കര മരണത്തിൻ്റെ മറുവാക്ക്! നാല് വെള്ളിയാഴ്ചയെ കുളിപ്പിച്ചൊരുക്കിബാപ്പ പൂമുഖത്തിരുന്നാൽഅത്തറും കൊണ്ട് കാറ്റുണ്ടാകുംപള്ളിയിലേക്കു ചൂളം കുത്തുന്നു. അഞ്ച് ഒരു തുള്ളി നനയാതെയുംകുളിക്കാമെന്ന്പെരുമഴയത്തൊരു ചേമ്പിലപ്പാഠം. ആറ്Continue Reading

ഒരു കാലത്ത് ഇടുക്കിയിലെ മാമലകളിൽ നാലാള് വട്ടം പിടിച്ചാൽ എത്താത്ത വണ്ണമുള്ളതും, ആകാശം മറയ്ക്കുന്നതും ആയ വന്മരങ്ങൾ ഉണ്ടായിരുന്നു. ആ ഹരിതകുടയെ ഭേദിക്കുവാൻ സൂര്യകിരണങ്ങൾക്ക് കഴിഞ്ഞില്ല. എന്നാൽ ആംങ്കൂർ റാവുത്തർ കൂപ്പ് ഇറക്കിയതോടെ ആകാശം തുറക്കപ്പെട്ടു. നിത്യ ഹരിതാഭമായിരുന്ന കുന്നുകളുടെ മാറിടം വെയിലേറ്റ് കരുവാളിച്ചതോടെ കാട്ടുമൃഗങ്ങൾ വിശന്നു വലഞ്ഞു. അന്ന് നാട്ടിലെ മനുഷ്യരും പട്ടിണിയിലായിരുന്നു. രണ്ടാംലോക മഹായുദ്ധത്തെ തുടർന്നുള്ള ക്ഷാമത്തിൽ അരിവില മാനംമുട്ടെ ഉയർന്നിരുന്നു. അതോടെ മിക്കവാറും വീടുകളിൽ കഞ്ഞിവെള്ളത്തിനുContinue Reading

പഠിച്ച സ്ക്കൂളിന്റെ മുന്നിലെത്തിയപ്പോൾ ആർദ്രമായ മനസ്സോടെ അകത്തേയ്ക്ക് നോക്കി. എന്തെന്ത് ഓർമ്മകളാണ്…. ഇന്നീക്കാണുന്ന ഞാൻ ഈ മഹാവിദ്യാലയത്തിന്റെ പ്രൊഡക്ടാണെന്ന ക്യാപ്ഷനോടെ ഇൻസ്റ്റായിൽ ഒരു ഷോർട്ട് ഇട്ടാലോ !!! ഇവിടുത്തെ കാറ്റാണ് കാറ്റ്… എന്നൊക്കെ നൊസ്റ്റൾജിക്കായിക്കൊണ്ട്, ഗേറ്റ് കടന്നതും ചൂരലിന്റെ ഹുങ്കാരം കാതിൽ മുഴങ്ങി. ഓർമ്മകളുടെ സെമിത്തേരിയാകുന്ന മനസ്സിൽ നിന്ന് തിരിച്ചറിയാനാകാത്ത ശാസ്ത്രനാമങ്ങളും പരിഹരിക്കാനാവാത്ത കണക്കുകളും മനസ്സിലാക്കാനാകാത്ത സമവാക്യങ്ങളും വീണ്ടുമെന്നെ വേട്ടയാടാനെത്തി. പേടിയോടെ പിന്തിരിഞ്ഞോടിയപ്പോൾ ചെരുപ്പുകൾ ഊരിത്തെറിച്ചതറിഞ്ഞില്ല. മതിലിന്നപ്പുറത്തെ പരുക്കൻ വഴിയിലെContinue Reading