കുര്‍ദിഷ് ഹോസ്പിറ്റലില്‍ ചികിത്സയ്ക്ക് വിധേയനായ ഐസിസ് തീവ്രവാദി / ദി ന്യൂയോര്‍ക്ക് ടൈംസ്
ഫോട്ടോഗ്രാഫര്‍: മൗറീഷ്യ ലിമ (ബ്രസീല്‍)
സിറിയയിലെ കുര്‍ദ്ദിഷ് വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ നേതാവായ അബ്ദുള്ള ഒക്കാലന്റെ ചിത്രത്തിന് മുന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ്സിലെ പതിനാറ് വയസ്സുകാരനായ ജേക്കബിന്റെ പൊള്ളലുകളില്‍ ഓയിന്മെന്റ് പുരട്ടുന്ന ഡോക്ടര്‍.
ഇരുട്ടിന്റെ മറവില്‍ / ഗാര്‍ഡിയന്‍
ഫോട്ടോഗ്രാഫര്‍: പോള്‍ ഹാന്‍സെന്‍ (സ്വീഡന്‍)
കടല്‍ മാര്‍ഗ്ഗം ഗ്രീസിലെ ദ്വീപായ ലെസ്ബോസിലേക്ക് എത്തിച്ചേര്‍ന്ന തുര്‍ക്കിയില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ ബോട്ടില്‍ നിന്ന് രാത്രിയില്‍ കരയിലേക്കിറങ്ങാന്‍ സഹായിക്കുന്ന തദ്ദേശവാസികള്‍.
ടിയാന്‍ജിന്‍ സ്ഫോടനം/ ബെയ്ജിങ്ങ് ന്യൂസ്
ഫോട്ടോഗ്രാഫര്‍: ചെന്‍ ജി (ചൈന)
വടക്ക് കിഴക്കന്‍ ചൈനയിലെ ടിയാന്‍ജിന്‍ പോര്‍ട്ടിലെ ഒരു ലോജിസ്റ്റിക് കമ്പനിയുടെ ഗോഡൗണില്‍ ഉണ്ടായ സ്ഫോടനത്തിന്റെ ഫലമായുണ്ടായ വലിയ കുഴി. കിലോമീറ്ററുകള്‍ ചുറ്റളവിലുള്ള നിരവധി കെട്ടിടങ്ങളും വാഹനങ്ങളും ഈ സ്ഫോടനം മൂലം തകരുകയുണ്ടായി.
അഭയാര്‍ത്ഥി/ ദി ന്യൂയോര്‍ക്ക് ടൈംസ്
ഫോട്ടോഗ്രാഫര്‍: സെര്‍ജി പോണോമറേവ് (റഷ്യ)
2015ല്‍ ഏതാണ്ട് ഒരു മില്ല്യണില്‍ അധികം അഭയാര്‍ത്ഥികള്‍ പലയിടങ്ങളില്‍ നിന്നായി യൂറോപ്പിലേക്ക് കുടിയേറിയിട്ടുണ്ടെന്നാണ് കണക്കുകള്‍. അതില്‍ ഏറെയും കടല്‍ മാര്‍ഗ്ഗമാണ്. അത്തരത്തില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ഒരു അഭയാര്‍ത്ഥിയെ പോര്‍ട്ടില്‍ നിന്ന് ബോട്ടിനകത്തേക്ക് ജനലിലൂടെ ഒരാളെ കയറ്റുന്നതാണ് ചിത്രം.
ഡുമ ചില്‍ഡ്രന്‍ / അറബ് ന്യൂസ്
ഫോട്ടോഗ്രാഫര്‍: അബ്ദുള്‍ ഡുമനി
ഡുമ ഹോസ്പിറ്റലില്‍ ചികിത്സയ്ക്ക് തന്റെ ഊഴം കാത്ത് നില്‍ക്കുന്ന പരിക്കേറ്റ കുട്ടി.
ഭൂകമ്പത്തിന് ശേഷം / ഗാര്‍ഡിയന്‍
ഫോട്ടോഗ്രാഫര്‍: ഡാനിയല്‍ ബെര്‍ഹുലാക്ക് (ആസ്ട്രേലിയ)
നേപ്പാളിലെ ഭൂകമ്പത്തിനിരയായ സ്ഥലത്ത് നിന്ന് തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ നിന്നും രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്ത മൃതശരീരം.
വിസ്മൃതിയിലേക്ക് പോയ പര്‍വ്വതങ്ങള്‍ /
ഫോട്ടോഗ്രാഫര്‍: അഡ്രിയന്‍ ഒഹനേസര്‍
സ്വന്തം രാജ്യത്തെ സൈനികരുടെ ബോംബിങ്ങില്‍ പൊള്ളലേറ്റ ഏഴ് വയസ്സുകാരനായ സുഡാന്‍ ബാലന്‍. ഡര്‍ഫര്‍ എന്ന വിമതപ്രവിശ്യയിലെ ബോംബിങ്ങിലാണ് ഈ ബാലന് പരിക്കേറ്റത്. ഈ കുഞ്ഞ് രണ്ടാഴ്ചയോളം ചികിത്സ ലഭിക്കാതെയിരുന്നു. വിമതപ്രവിശ്യയിലേക്ക് എന്‍.ജി.ഓകള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും സര്‍ക്കാര്‍ കര്‍ശന നിരോധനം ഏര്‍പ്പെടുത്തിയിരുന്നതായിരുന്നു കാരണം.