പൂമുഖം LITERATUREകുഞ്ഞിക്കഥ സ്ക്കൂൾ

പഠിച്ച സ്ക്കൂളിന്റെ മുന്നിലെത്തിയപ്പോൾ ആർദ്രമായ മനസ്സോടെ അകത്തേയ്ക്ക് നോക്കി. എന്തെന്ത് ഓർമ്മകളാണ്….

ഇന്നീക്കാണുന്ന ഞാൻ ഈ മഹാവിദ്യാലയത്തിന്റെ പ്രൊഡക്ടാണെന്ന ക്യാപ്ഷനോടെ ഇൻസ്റ്റായിൽ ഒരു ഷോർട്ട് ഇട്ടാലോ !!!

ഇവിടുത്തെ കാറ്റാണ് കാറ്റ്… എന്നൊക്കെ നൊസ്റ്റൾജിക്കായിക്കൊണ്ട്, ഗേറ്റ് കടന്നതും ചൂരലിന്റെ ഹുങ്കാരം കാതിൽ മുഴങ്ങി. ഓർമ്മകളുടെ സെമിത്തേരിയാകുന്ന മനസ്സിൽ നിന്ന് തിരിച്ചറിയാനാകാത്ത ശാസ്ത്രനാമങ്ങളും പരിഹരിക്കാനാവാത്ത കണക്കുകളും മനസ്സിലാക്കാനാകാത്ത സമവാക്യങ്ങളും വീണ്ടുമെന്നെ വേട്ടയാടാനെത്തി. പേടിയോടെ പിന്തിരിഞ്ഞോടിയപ്പോൾ ചെരുപ്പുകൾ ഊരിത്തെറിച്ചതറിഞ്ഞില്ല. മതിലിന്നപ്പുറത്തെ പരുക്കൻ വഴിയിലെ നോവേറ്റ് തിരിഞ്ഞു നോക്കി. ഞാൻ ഊരിയിട്ടു പോന്ന ചെരുപ്പ് ഒരു വിദ്യാർത്ഥിയെ ധരിപ്പിക്കുന്ന അദ്ധ്യാപകനെ കണ്ടു. പിന്നെയാ വിദ്യാർത്ഥിയും അദ്ധ്യാപകനും ഞാനും വേച്ചുവേച്ച് മുന്നോട്ട് നടന്നു.

കവർ: ജ്യോതിസ് പരവൂർ

Comments

You may also like