LITERATURE (Page 176)

പ്രതിഭാശാലികളായ കലാകാരന്മാര്‍ മരിക്കുമ്പോഴാണ് നമ്മള്‍ കൂടുതല്‍ ജാഗ്രതയോടെ അവരിലേക്ക്‌ തിരിഞ്ഞു നോക്കുന്നത്.അത് നമ്മുടെ പൊതു സ്വഭാവമായി വളര്‍ന്നു തിട്ടപ്പെട്ടിരിക്കുകയാണ്. ഏറ്റവും സമ്പന്നമായ ഒരു സാഹിത്യ രംഗമാണ് മലയാളത്തില്‍ കഥാസാഹിത്യം., പ്രത്യേകിച്ചും ആധുനികത എന്ന് വിശേഷണം നല്‍കിയ കാക്കനാടന്‍ തലമുറയുടേത് .പത്തിരുപതു പേരാണ് ഈ പ്രസ്ഥാനത്തെ അറുപതു എഴുപതുകളില്‍ സജീവമായി നിലനിര്‍ത്തിയത്. ഓരോ കഥാകൃത്തും അവരവരുടെ വ്യതസ്തത വിളംബരം ചെയ്തു നിന്ന വലിയൊരു കാലമായിരുന്നു അത്. ആ തലമുറയിലെ ഒരു സൂര്യതേജസായിരുന്നുContinue Reading

  വൃക്ഷനിബിഡമായ കുന്നുകൾ വലയം ചെയ്യുന്ന, വസന്തത്തിന്റെ വർണ്ണങ്ങൾ കൊണ്ടു പ്രസന്നമായ ഒരു താഴ്‌വരയിൽ രണ്ടു വലിയ വീടുകൾ അടുത്തടുത്തു നിന്നിരുന്നു; വെറും കല്ലും സിമന്റും കൊണ്ടു പണിത അനലംകൃതമായ കെട്ടിടങ്ങൾ. ഒരേ കൈകളാണവ പണിതെടുത്തതെന്നു തോന്നിപ്പോകും. ഓരോ വീടിന്റെയും മുന്നിൽ കുറ്റിച്ചെടികൾ കൊണ്ടു വേലി കെട്ടിത്തിരിച്ചിരുന്ന പൂന്തോട്ടങ്ങൾക്കു പോലും ഒരേ വലിപ്പവും രൂപവുമായിരുന്നു. എന്നാൽ അവയിലെ അന്തേവാസികളുടെ തലയിലെഴുത്തുകൾ വ്യത്യസ്തമായിരുന്നു. അതിലൊന്നിൽ- ഈ സമയത്ത് നായ തുടലിൽ കിടന്നുContinue Reading

സ്ഥലം: ഒരിടത്തരം പട്ടണത്തിലെ റെയില്‍വേ സ്റ്റേഷന്‍ പരിസരം കാലം: ഉദ്ദേശം ഒന്നര ദശകങ്ങള്‍ക്ക് മുമ്പ് നഗരത്തില്‍, റെയില്‍വെ സ്റ്റേഷനും ഓവര്‍ബ്രിഡ്ജിനും ഇടയ്ക്ക് അര കിലോമീറ്റര്‍ നീളത്തില്‍ നിവര്‍ന്നു കിടക്കുന്ന റോഡ്‌. ‘പൂവിന്‍ ഗന്ധമലിഞ്ഞ തെന്നലിളകിത്തെന്നുന്നുവോ?, സന്ധ്യയാള്‍, രാവിന്നാഗമനം നിനച്ചു കുളിരിന്‍ പൂമെത്ത നീര്‍ത്തുന്നുവോ? നൂനം പ്രേമമയം, പ്രിയേ, പരിസരം …. ‘ എന്ന്‍ ശ്ലോകം ചൊല്ലാന്‍ തോന്നുന്ന അന്തരീക്ഷം. പാതയില്‍ ഇരു ദിശകളിലും ഇടമുറിയാത്ത ജനപ്രവാഹം. സമയം എട്ടുമണിയോ ടടുപ്പിച്ച്…Continue Reading

  ഒരുപാടുകാലമായി മലയാളം പത്രം നിറുത്തിയിട്ട് . 2004 ലോ മറ്റോ ആണ് മലയാളത്തിന്‍റെ ‘ മധുരവും, എരിവും ,പുളിയുമൊക്കെ വേണ്ടെന്നു വച്ചത്.  അന്ന് എട്ടു വയസ്സുള്ള എന്‍റെ മകളുടെ ഐസ്‌ക്രീം സംബന്ധിയായ നിരവധി സംശയങ്ങൾക്ക് അവളുടെ ഭാഷയില്‍  മറുപടി നല്കാനാവാതെ വന്നപ്പോൾ എളുപ്പവഴിയിൽ ചെയ്ത ക്രിയയാണ് അത്. അന്ന് തുടങ്ങിയ പീഡന വാർത്തകൾ കോളങ്ങളിൽ ഒതുങ്ങാതെ സപ്ലിമെന്‍റായും കേരളം കണികണ്ടുണരുന്ന നന്മയായി വളർന്നേക്കാം എന്ന് ഞാൻ ഭയപ്പെടുന്നു .Continue Reading

ത്രിപുര തിരഞ്ഞെടുപ്പ് ഫലം അതിവേഗം മാറി മറിഞ്ഞു കൊണ്ടിരിക്കുമ്പോൾ ഒരു യാത്രയിലായിരുന്നു ഞാൻ . മഹാരാഷ്ട്രയിലെ പുരാതന നഗരങ്ങളിലൊന്നായ ഔറംഗബാദ് ൽ നിന്ന് മുംബെയിലേക്കുള്ള യാത്രയിൽ. ട്രെയിനിൽ തൊട്ടടുത്ത സീറ്റിൽ ഇരുന്നിരുന്നത് ഏതാണ്ട് പതിനെട്ടു വയസ്സ് വരുന്ന ഒരു വിദ്യാർത്ഥിനി. മുംബൈയിലെ പ്രശസ്തമായ കോളേജിൽ ഒന്നാം വർഷ എം ബി ബി എസ്സിന് പഠിക്കുന്നു അവൾ. ഹോളി അവധി കഴിഞ്ഞു മടങ്ങുകയാണ്. എനിക്കും മുൻപേ, അകലെ ധർമ്മാബാദ് എന്ന ഗ്രാമത്തിൽContinue Reading