പൂമുഖം LITERATUREകവിത എന്താണ് പെണ്ണേ

എന്താണ് പെണ്ണേ

എന്താണ് പെണ്ണേ, നീ
കറുത്തിരിക്കണത്.

എന്താണ് പെണ്ണേ, നീ
തടിച്ചിരിക്കണത്.

എന്താണ് പെണ്ണേ, നീ
ഉറക്കെ ചിരിക്കണത്.

എന്താണ് പെണ്ണേ, നീ
തുട കാട്ടണത്.

എന്താണ് പെണ്ണേ, നീ
മംഗലം കഴിക്കാത്തത്.

എന്താണ് പെണ്ണേ, നീ
പെറാതിരിക്കണത്.

എന്താണ് പെണ്ണേ, നീ
കാല്‍ കേറ്റി ഇരിക്കണത്.

എന്താണ് പെണ്ണേ, നീ
ജീന്‍സിട്ട് നടക്കണത്.

എന്താണ് പെണ്ണേ, നീ
ലിപ്സ്റ്റിക് പുരട്ടണത്.

എന്താണ് പെണ്ണേ, നീ
രാത്രി കറങ്ങണത്.

എന്താണ് പെണ്ണേ,
നീ തുറിച്ചിങ്ങു നോക്കണത്.

കവര്‍: സി.പി. ജോണ്‍സണ്‍

Comments

You may also like