LITERATURE (Page 167)

  അരാജകവാദം എന്നു കേൾക്കുമ്പോൾ പലർക്കും അതൊരു കുഴപ്പം പിടിച്ച സംഗതിയാണെന്ന് തോന്നും. യാതൊരു അച്ചടക്കവും പാലിക്കാത്ത, ഒരു ക്രമവും അംഗീകരിക്കാത്ത, കുത്തഴിഞ്ഞ ജീവിതം നയിക്കുന്ന ഒരു വിഭാഗമാണ് അരാജകവാദികൾ എന്നാണ് പലരുടെയും ധാരണ. എന്നാൽ നേരെ തിരിച്ചാണ് കാര്യങ്ങൾ പത്തൊൻപതാം നൂറ്റാണ്ടിൽ യൂറോപ്പിലാണ് സോഷ്യലിസ്റ്റ് ആശയങ്ങളുടെയും ലിബറലിസത്തിന്റെയും സംഗമത്തിലൂടെ നാമിന്ന് അറിയുന്ന അരാജകവാദം രൂപമെടുത്തത്. മനുഷ്യൻ മനുഷ്യനുമേലെ നടത്തുന്ന ചൂഷണത്തിന് അറുതി വരുത്തുകയെന്ന ലക്ഷ്യം തന്നെയാണ് അരാജകവാദികൾക്കും ഉള്ളത്.Continue Reading

നാണിക്കുട്ടിക്ക് അഞ്ച് ഭർത്താക്കൻമാരുണ്ടായിരുന്നു ഇട്ടിരാരിശ്ശൻ, ഇട്ടിക്കോരൻ, ഇട്ടിപ്പാച്ചു, ഇട്ടിക്കുഞ്ഞപ്പൻ ,ഇട്ടിക്കണ്ടപ്പൻ എന്നിങ്ങനെ പേരുകൾ. ഇട്ടിരാരിശ്ശൻ വലിയ പട്ടാങ്ങക്കാരനാണ്. സത്യമല്ലാതെ മറ്റൊന്നും പറയില്ല. ഇട്ടിക്കോരൻ ഒരു ഫയൽവാനായിരുന്നു. ഇട്ടിപ്പാച്ചു പേരുകേട്ട ഒരു പകിടകളിക്കാരൻ. മറ്റു രണ്ടെണ്ണത്തിനും പണിയൊന്നുമില്ല. അങ്ങനെയിരിക്കേ, അവർ പളനിയിലേക്ക് കാൽനട പോകാൻ തീരുമാനിച്ചു. വരിവരിയാണ് നടത്തം. കുറെ ദൂരം ചെന്നപ്പോൾ ഇട്ടിക്കണ്ടപ്പൻ വീണുപോയി. ‘ഇട്ടിരാരിശ്ശേട്ടാ’ ,ഇട്ടിക്കോരൻ വിളിച്ചു. ‘മ്മടെ ഇട്ടിക്കണ്ടപ്പൻ വീണു പോയി.’ ‘തിരിഞ്ഞു നോക്കണ്ട.’, ഇട്ടിരാരിശ്ശൻ പറഞ്ഞു.Continue Reading

  ‘T hese are only words A father’s tricks It slays your father, Your faith in him , Because all I can think tonight is How deep the sea, And how vast, how indifferent. How powerless I am to protect you from it . തങ്ങളെ വേണ്ടാത്ത നാട് വിട്ട് ,തങ്ങളെ വേണ്ടാത്തContinue Reading

  “രണ്ട്ദിവസം മുൻപാണ് ക്യാമ്പിൽ നിന്ന് വന്നത് .., മെസ്സേജുകൾ കണ്ടിരുന്നു . ഒന്നിനും സമയമുണ്ടായിരുന്നില്ല “ പ്രളയം തുടങ്ങിയ അന്നു തൊട്ട് അറിയാവുന്ന വഴിയൊക്കെ നോക്കിയിട്ടും പ്രിയ സുഹൃത്തിനെ കുറിച്ച് വിവരം കിട്ടിയിരുന്നില്ല.അയൽ ഗ്രാമത്തിലുള്ള കൂട്ടു കാരിയുടെ മകൾ, തൻറെ വീട് താണ നിലത്തുള്ള ഗ്രാമവാസികൾക്ക് തുറന്നിട്ട് കൊടുത്തു കുടുംബ വീട്ടിലേക്കു പോവുന്നതറിയിച്ചിരുന്നു.പിന്നെ അവിടെയും മൊബൈൽ നിശ്ശബ്ദമായി. വീട്ടിൽ വെള്ളം കയറിയതിനാൽ അടുത്തുള്ള ബഹുനിലക്കട്ടിടത്തിൻറെ മുകളിലേക്കു കൂടു മാറിയContinue Reading

സമൂഹത്തിന്‍റെ ഭൂതകാലസ്മരണകളില്‍  നിന്നാണ് കഥകൾ തെളിഞ്ഞു വരുന്നത്. ഓർമ്മയാണ് കഥയുടെ അടിവേര്. മറവിക്കെതിരായ സമരമുഖങ്ങളിൽ കഥകളെ കാണാം.അധികാരത്തെ അസ്വസ്ഥമാക്കുന്നതും കഥകളാണ്. ഇതിഹാസകൃതിയുടെ നാട്ടുഭേദങ്ങൾ സമാഹരിക്കപ്പെട്ടപ്പോൾ വർഗ്ഗീയ സംഘടനകൾ പ്രതിഷേധവുമായി എത്തിയത് ഈ ഭയത്തിന്‍റെ അടിസ്ഥാനത്തിലാണ്.ചരിത്രം തിരസ്കരിച്ചവർ തങ്ങളെ കഥകളിലൂടെ ആവിഷ്ക്കരിച്ചു.ദേശ കാലങ്ങളിലൂടെ കഥകൾ സഞ്ചരിച്ചു. കാലത്തിന്‍റെയും ദേശത്തിന്‍റെയും മുദ്രകൾ കഥകളിൽ പതിഞ്ഞു. ദേശജീവിതത്തിന്‍റെ സമഗ്രത നാട്ടുകഥകളിൽ ദർശിക്കാം.ഏതൊരു ദേശത്തിന്‍റെയും ആത്മാവ് അവിടെ ജാതമായ കഥകളാണ്.ഏകപാഠമായി കഥയ്ക്ക് സഞ്ചരിക്കാൻ സാധിക്കില്ല.പറച്ചിലിലൂടെ കഥContinue Reading