LITERATURE (Page 166)

  കൈരേഖകൾ ജീവിതപ്പാളങ്ങൾ…. സമയം തെറ്റി നിർത്താതെ പായുന്നു ഒരു ഒറ്റമുറിത്തീവണ്ടി !! ജനൽപാളികളിലൂടെ പിന്നോട്ടോടുന്നു കാലം…. ചുരമിറങ്ങിവരുന്നൊരു തെക്കൻകാറ്റ് … മഞ്ഞ് .. മഴ … ഇളവെയിൽ… ഇലകൾക്ക് പിന്നിലൊരു പെൺപൂവ്.. നാണം … പിന്നെയും ചിലത് .. രേഖകൾ മായുമ്പോൾ തോന്നും കാണേണ്ടതൊന്നും കാണാൻ പറ്റിയില്ലല്ലോയെന്ന് !!Continue Reading

മഴത്തുള്ളിയാല്‍ പൊതിഞ്ഞ് ഞാന്‍ വരും അപ്രതീക്ഷിതമായി  പെയ്യുന്ന മഴയില്‍ കുട നിവര്‍ത്തിച്ചൂടാന്‍ നേരം പോലും തരാതെ ഒരു മഴ മുഴുവനും നനയിച്ച് നിന്നുടലാകെ കുളിരായി ഞാൻ പെയ്ത് തോരും. പിന്ക്കഴുത്തിലേറ്റ മഴക്ഷതങ്ങളില്‍ വിരലോടിച്ച് നീയാസന്ധ്യ നടന്ന് തീര്‍ക്കും പിന്നെയാരാവില്‍ നീ പനിപിടിച്ചു കിടക്കും ഡോക്ടര്‍ കുറിക്കുന്ന മരുന്നായ് നഴ്സ്സിന്‍റെ കൈയ്യിലെ സൂചിയില്‍ കൂടി നിന്‍റെ ഞരമ്പുകളില്‍ ഞാന്‍ വിലയം ചെയ്യും നീ പുതയ്ക്കുന്ന കമ്പിളിയില്‍ തട്ടി നിനക്ക് ചൂടായി നിന്നെContinue Reading

  ടെറസ്സിലേക്കുള്ള പടികൾ കയറുമ്പോൾ അമ്മ പറഞ്ഞു. “ഇപ്പൊ അമ്മ ടെറസിലേക്കൊന്നും വരാറില്ല… കയറാൻ വയ്യ, കാലിനു ബലം പോരാന്ന് തോന്നാ…” “എന്നാ എന്റെ കൈ പിടിച്ചോളു. താഴെ ഇരുന്ന് മുഷിഞ്ഞു. കുറച്ച്‌ സമയം ടെറസിലെ ശുദ്ധവായു….!” ഞാൻ അമ്മയുടെ കൈ പിടിച്ചു. അമ്മയുടെ കൈകളിൽ ചുളിവുകൾ കഴിഞ്ഞ തവണ ഉണ്ടായിരുന്നതിനേക്കാൾ ഏറിയിരിക്കുന്നു. മുത്തശ്ശന്റേയും മുത്തശ്ശിയുടേയും കൈകളിലെ ചുളിവികൾ ഏറിയേറി വന്നത്‌ ഓർമിച്ചു. ടെറസ്സിലേക്കുള്ള വാതിൽ കോട്ടവാതിൽ പോലെ ആണ്.Continue Reading

ലോകം ഉറങ്ങുന്ന കാലത്ത് ഇന്ത്യയിൽ നിലനിന്നിരുന്ന നീതിസംഹിതയായ മനുസ്മൃതി പരിഗണിക്കാതെയാണ് ഇന്ത്യൻഭരണഘടനക്ക് രൂപം നൽകിയതെന്ന് ഭരണഘടനാ ശില്പി അംബേദ്കർക്കെതിരെ നിശിതമായ വിമർശനം ഉന്നയിച്ചവരാണ് സംഘപരിവാർ ആചാര്യന്മാർ.സ്‌ത്രീ എക്കാലത്തും പുരുഷന്റെ സംരക്ഷണത്തിൽ മാത്രം കഴിയേണ്ടവളാണെന്നും അവൾ ഒരിക്കലും സ്വാതന്ത്ര്യം അർഹിക്കുന്നില്ലെന്നും പ്രഖ്യാപിക്കുന്ന മനുസ്മൃതി ആധുനിക ഇന്ത്യയുടെ നിയമസംഹിതയാവണം എന്നു സ്വപ്നം കാണുന്നവരുമാണവർ. രാഷ്ട്രീയ സ്വയം സേവകരുടെ എല്ലാ പ്രവർത്തനങ്ങളിലും പഥസഞ്ചലനങ്ങളിലും സ്ത്രീകൾക്ക് ഭ്രഷ്ടു കല്പിക്കപ്പെട്ടിട്ടിരിക്കുന്നതിനു കാരണവും ഈ മനുസ്മൃതി ഭക്തിയാണ്.രാജ്യ ചരിത്രത്തിൽContinue Reading

  കോപ്പൻഹാഗെൻ തുറമുഖത്തിനടുത്തായി വെസ്റ്റെർവോൾഡ് എന്നു പേരുള്ള ഒരു തെരുവുണ്ട്; താരതമ്യേന പുതിയതെങ്കിലും ആൾപ്പെരുമാറ്റം കുറഞ്ഞ, വീതിയേറിയ ഒരു വഴി. വീടുകൾ വളരെ ചുരുക്കമായേ കാണാനുള്ളു, ഗ്യാസ് ലൈറ്റുകളും ചുരുക്കം, ആളുകളെ കാണാനില്ലെന്നുതന്നെ പറയാം. ഈ വേനല്ക്കാലത്തു പോലും അപൂർവ്വം ചിലരേ അവിടെ നടക്കാനിറങ്ങിയതായി കാണാനുള്ളു. എന്നെ അത്ഭുതപ്പെടുത്തിയതെന്നു പറയാവുന്നതൊന്ന് പോയ രാത്രിയിൽ ആ തെരുവിൽ വച്ചുണ്ടായി. ഞാൻ നടപ്പാതയിലൂടെ ഒന്നുരണ്ടു തവണ അങ്ങോട്ടുമിങ്ങോട്ടും നടന്നുകഴിഞ്ഞപ്പോഴാണ്‌, ഒരു സ്ത്രീ എനിക്കെതിരേContinue Reading