LITERATURE (Page 165)

  കേരളം അഭിമുഖീകരിക്കുന്ന ഏക പ്രശ്നം  അതാണെന്ന മട്ടില്‍ എല്ലാവരും ശബരിമലയെ കുറിച്ചു പറഞ്ഞുകൊണ്ടേയിരിക്കുന്നു.കേരളത്തെ നശിപ്പിക്കുന്ന ഇടതു-വലതു കപടാവബോധങ്ങളെ പോലെ   വീര്യമുള്ള ഒരു മയക്കുമരുന്നില്ല. എല്ലാ മയക്കുമരുന്നുകളെയും പോലെ ചുമതലകളെ വിസ്മരിപ്പിച്ചു കൊണ്ട് അവ നമ്മുടെ വലിയ വലിയ സാമൂഹ്യനോവുകള്‍ ആറ്റുന്നു. ഇടതുകള്‍ വലതുകളുടെ ദൌര്‍ബല്യങ്ങളില്‍, അതിക്രമങ്ങളില്‍ ഒന്നു പോലും മറക്കാറില്ല. വലതുകള്‍ ഇടതുകളുടെ ദൌര്‍ബല്യങ്ങളില്‍, അതിക്രമങ്ങളില്‍ ഒന്നു പോലും മറക്കാറില്ല. വലതുകളും ഇടതുകളും താന്താങ്ങളുടെ ദൌര്‍ബല്യങ്ങളില്‍ , അതിക്രമങ്ങളില്‍ ഏതെങ്കിലുമൊന്നുപോലും ഓര്‍ക്കാറില്ല . ഒരു നല്ല ശതമാനം മലയാളികള്‍ രണ്ടു  മാസം മുന്‍പ് ഒരു പ്രളയക്കെടുതിയില്‍ പെട്ട് എല്ലാം നഷ്ടപ്പെട്ടവരായിരുന്നു. യുദ്ധകാലാടിസ്ഥാനത്തില്‍ പ്രളയബാധിതരെ പുനരധിവസിക്കാന്‍ ശ്രമിക്കേണ്ട ഭരണകൂടം അതിന്‍റെ ഊര്‍ജ്ജം മുഴുവന്‍ ശബരിമലയിലെ കഥയില്ലാത്ത  ഒരു വിജയത്തിനും ദീര്‍ഘകാലContinue Reading

  ഞാനിപ്പോൾ പറയാൻ പോകുന്ന കഥയിൽ കാര്യമായിട്ടൊന്നും കണ്ടില്ലെന്നു വരാം, അതിനി ഒരു കഥ തന്നെയല്ലെന്നും തോന്നാം; എന്നാല്ക്കൂടി എനിക്കതു പറയാതെയും പറ്റില്ല. അതിന്റെ തുടക്കമെന്നു പറയുന്നത് പത്തു കൊല്ലം മുമ്പാണുണ്ടായത്, കുറച്ചു ദിവസം മുമ്പ് അതിന്‌ ഒരവസാനവുമുണ്ടായി…. കുറച്ചു നാൾ മുമ്പ് ഞാൻ ട്രെയിനിൽ ഒരു റയിൽപാലം കടന്നു പോവുകയായിരുന്നു; ഒരിക്കൽ, യുദ്ധത്തിനു മുമ്പ്, അത് ബലത്തതും നല്ല വീതിയുള്ളതുമായിരുന്നു; എന്നു പറഞ്ഞാൽ, എവിടെയും കാണുന്ന ബിസ്മാർക്ക്പ്രതിമകളുടെ നെഞ്ചിലെContinue Reading

  ചിതയെരിയുന്നു, അകലെയാണെങ്കിലും കാണാം അതിന്‍ ജ്വാലകള്‍. ചിതയുടെ ചൂട് അറിയുന്നു, കേൾക്കാം, അസ്ഥികൾ പൊട്ടുന്ന ശബ്ദം. ഉപചാരങ്ങൾ ചൊല്ലി പിരിഞ്ഞുപോയി , ബന്ധുക്കൾ സഖാക്കൾ. കത്തും ചിതക്കരികിൽ ആരുമില്ലിനി, മൂകസാക്ഷിയായി പടിഞ്ഞാറു സൂര്യൻ കത്തിയമരുന്നു. ഉപചാരം ചൊല്ലാനെന്നപോൽ ഒരു തുള്ളി വെള്ളം കണ്ണീരായി ഇറ്റിവീഴുന്നു കാർമേഘങ്ങൾ പതിയെ ഇരുണ്ടുകൂടുന്നു. തെക്കുനിന്നും വീശിയ കാറ്റിൽ, ആ ചിതയൊന്നാളി , അതിൽ അവന്റെ ആത്മാവകന്നുപോയി ഒരിക്കൽ കൂടി വടക്കിനിക്കൊലായിൽ ആരും വിതുമ്പിയില്ല, കണ്ണുനീരില്ല.Continue Reading

  ഒരിക്കൽ ഒരിക്കൽ മാത്രം ഞാനൊരു മഴ നനഞ്ഞിട്ടുണ്ട് ഒരു മഴയുടെ തുടക്കം മുതൽ ഒടുക്കം വരെ ഒടുവിൽ മഴ തളർന്ന് എന്നെ പുണർന്നുറങ്ങി. സത്യമായും ഞാനൊളിച്ചില്ല. അവളാഗ്രഹിക്കും പോലെ പെയ്തു തീരട്ടെയെന്നാശിച്ചു. ഒരു മഴ നനയണമെന്നത് എന്റെ ആഗ്രഹവും കൂടിയല്ലേ.. ഇറാലു വെള്ളം വീഴുന്നതു നോക്കിയിരുന്നിട്ടുണ്ട് ചാലുകീറിയൊഴുകിയ വഴിയിൽ കടലാസു തോണിയിറക്കിയിട്ടുണ്ട് ഒഴുക്കു വെള്ളത്തിനെ കെട്ടി നിർത്തി ഓമത്തണ്ടുവച്ച് അണക്കെട്ടു തീർത്തിട്ടുണ്ട്. എന്നാലും ഒരു മഴയെന്നെ പുണർന്നിട്ടില്ല. നാണമായിരുന്നു,Continue Reading

  വിളറിയ ഒരു ചന്ദ്രക്കല രാവിന്റെ സൂർ ബഹാറിൽ മീട്ടുകയാണ് ദ്രുപദ് അംഗം ആകാശത്തപ്പോൾ സ്വരങ്ങളുടെ നക്ഷത്ര വസന്തം നിശയിൽ വിടരുന്ന പൂക്കളിലെ നറുമണമായ്. അത് നിറയുന്നു മിന്നാമിനുങ്ങുകളുടെ വെളിച്ചത്തുള്ളികളിൽ വീണു ചിതറുന്നു നിലാവിൽ കൈകോർത്ത് നടക്കുന്ന പ്രണയികൾക്ക് കേൾക്കാനാവുന്നൂ ആ സംഗീതധാര ഇരുളിനെ ധ്യാനിച്ച് പോകുന്ന ഏകാകിയായ പാന്ഥനതിന്റെ പൊരുളറിയാവുന്നു പുലർമഞ്ഞു തുടച്ച് രവിയെത്തുമ്പോൾ മാഞ്ഞു പോകയായ് രാവിൻ നിറച്ചാർത്തുകൾ പ്രപഞ്ചമുണരുമ്പോൾ കേൾവിയിൽ നിന്നകന്നു പോകുന്നു ചില രാഗങ്ങൾContinue Reading