പൂമുഖം LITERATUREകവിത മാഞ്ഞു പോകുന്ന ചിലത്

മാഞ്ഞു പോകുന്ന ചിലത്

 

ിളറിയ ഒരു ചന്ദ്രക്കല
രാവിന്റെ സൂർ ബഹാറിൽ
മീട്ടുകയാണ് ദ്രുപദ് അംഗം

ആകാശത്തപ്പോൾ
സ്വരങ്ങളുടെ നക്ഷത്ര വസന്തം
നിശയിൽ വിടരുന്ന
പൂക്കളിലെ നറുമണമായ്.

അത് നിറയുന്നു
മിന്നാമിനുങ്ങുകളുടെ
വെളിച്ചത്തുള്ളികളിൽ
വീണു ചിതറുന്നു

നിലാവിൽ കൈകോർത്ത്
നടക്കുന്ന പ്രണയികൾക്ക്
കേൾക്കാനാവുന്നൂ ആ സംഗീതധാര
ഇരുളിനെ ധ്യാനിച്ച് പോകുന്ന
ഏകാകിയായ പാന്ഥനതിന്റെ
പൊരുളറിയാവുന്നു
പുലർമഞ്ഞു തുടച്ച്
രവിയെത്തുമ്പോൾ
മാഞ്ഞു പോകയായ്
രാവിൻ നിറച്ചാർത്തുകൾ

പ്രപഞ്ചമുണരുമ്പോൾ
കേൾവിയിൽ നിന്നകന്നു പോകുന്നു
ചില രാഗങ്ങൾ
രാവിൻറെ സങ്കീർത്തനം.

Comments

You may also like