പൂമുഖം LITERATUREകവിത വ്യവസ്ഥിതി തകരുന്നത് എങ്ങനെ?

വ്യവസ്ഥിതി തകരുന്നത് എങ്ങനെ?


വ്യവസ്ഥിതിയാണ് ഉത്തരവാദിയെന്ന് അയാൾ ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരുന്നു.

പൊലീസ് ഈ വ്യവസ്ഥിതിയെപ്പറ്റി ജനത്തോട് തിരക്കി.

ഞങ്ങളല്ല, നിങ്ങളല്ലേ അതെന്നായി ഒന്നാമൻ.

വെളുക്കെ ചിരിക്കുന്ന നേതാവെന്നോർത്തു രണ്ടാമൻ.

ഏതോ കൈക്കൂലിക്കാരനെ ചൂണ്ടി മൂന്നാമൻ.

മൂന്നുമല്ല, ആള് പത്രക്കാരനെന്നുറപ്പിച്ച് നാലാമൻ.

വഴിമുട്ടിയ അന്വേഷണം;
വഴികാട്ടാൻ ലുക്കൗട്ട് നോട്ടീസ്.

വ്യവസ്ഥിതിയെ തേടുന്ന നോട്ടീസ് കണ്ടവർ ഞെട്ടി.

നോട്ടീസിൽ ഫോട്ടോയ്ക്ക് പകരം കണ്ണാടി;
നിലക്കണ്ണാടി.

ജനം അത് എറിഞ്ഞുടച്ചു.

വ്യവസ്ഥിതി തകർന്നു.

കവർ : മനു

Comments
Print Friendly, PDF & Email

You may also like