LITERATURE (Page 128)

നിങ്ങൾ അനീതിയെന്ന് പറയുന്നു,ഞാൻ നീതിപ്പഴുതുകളിൽ ഇരുട്ടു കൊണ്ട് അരക്കിടുന്നു. നിങ്ങൾ വിഴുപ്പെന്ന് പറയുന്നു,എൻ്റെ ഭാഷയിലത് എൻ്റെ സ്നേഹകണങ്ങളുടെ ബാക്കിപത്രമാകുന്നു. നിങ്ങൾ അടിച്ച് കൊല്ലെന്ന് ആക്രോശിക്കുന്നു,ഞാനവനെ എന്നിലേക്കാവാഹിക്കുന്നു. നിങ്ങൾ ആത്മഹത്യയെന്ന് പറയുന്നു,ഞാനെന്നെ സ്വയം രക്ഷപ്പെടുത്തിജീവൻ്റെ മിനാരങ്ങൾ കെട്ടിയതിനെ നിറപ്പെടുത്തുന്നു. നിങ്ങൾ ജയിലറകളെന്ന് പറയുന്നു,ഞാനവിടെ പനിനീർ പുഷ്പങ്ങളിൽതീ പടർത്തുന്നു,പ്രാപ്പിടിയൻമാരുടെ പാത്രങ്ങളിലേക്ക്വിഷജലം നിറക്കുന്നു. നിങ്ങൾ തൂക്കുമരമെന്ന് നിലവിളിക്കുന്നു,ഞാനവിടെ പ്രാണൻ്റെ പകുതി കൊണ്ട് ഊഞ്ഞാലിലുലാവുന്നു. നിങ്ങൾ ഭ്രാന്തെന്ന് പറയുന്നു,ഞാനെൻ്റെ ആത്മാവിനെ സംഗീതത്തിലേക്ക് കെട്ടഴിച്ച് വിടുന്നു. നിങ്ങൾContinue Reading

കാർത്തിക മാസത്തിലെ വെളുത്ത ത്രയോദശി; അങ്ങനെ സമയം കുറിയ്ക്കപ്പെട്ടു. കൗരവരിൽ മൂത്തവനായ സുയോധനന്റെ ആവശ്യപ്രകാരം പാണ്ഡവരിൽ ഇളയവനായ സഹദേവൻ കുരുക്ഷേത്രയുദ്ധം തുടങ്ങുവാനുള്ള സമയം കുറിച്ചിരിക്കുന്നു. സർവ്വനാശത്തിന്റെ ഞാണൊലി മുഴങ്ങും മുൻപ് ദൃഷദ്വതിയും സരസ്വതിയും ഒഴുകുന്ന മണ്ണൊന്ന് കാണണം. ഗാന്ധാരത്തിലേക്ക് ദൂത് അയച്ചിട്ടുണ്ട്, വൈഹിന്ദിലെ സ്ത്രീകളുടെ കണ്ണുനീരണിഞ്ഞ കാത്തിരിപ്പിന് വിരാമമാകുന്നു. പടനിലം ഒരുങ്ങിക്കഴിഞ്ഞു, യഥാവിധി പൂജകളും ബലികളും നടക്കുന്നു. പതിനൊന്ന് അക്ഷൗഹിണികളുടെ നായകനായി ഭീഷ്മർ ചുമതലയേറ്റു കഴിഞ്ഞു. ശിബിരത്തിൽ ഉലൂകനും ബലകനുംContinue Reading

ഇല കൊഴിഞ്ഞ ചില്ലകളിൽശിശിരം കൂടുകെട്ടി-പാർക്കുമ്പോഴുംഒരു വസന്തം വരുമെന്ന്വഴി നോക്കി നിൽക്കുംഓരോ മരവും വിഷാദം മൂടി –പ്പുതച്ചിരിക്കുമ്പോൾഇതളുകൾ വിരിയിച്ച്കുഞ്ഞു താരകമായികണ്ണു തുറക്കാൻക്ഷമയോടെ കാത്തിരിക്കുംഓരോ പൂമൊട്ടും മേഘങ്ങൾ വിങ്ങി –ക്കരയുമ്പോഴൊക്കെപെയ്തു തോർന്ന്മാനത്തൊരുമഴവില്ല് തെളിയുന്നത്നോക്കി നിൽക്കുംഓരോ മനസ്സും. ഓരോ കാത്തിരിപ്പുംധ്യാനമാകേണ്ടതുണ്ട്നിഷ്കളങ്കമാകേണ്ടതുണ്ട്ഒടുവിലെ മധുരം,അല്ലെങ്കിൽ ചവർപ്പ്,കൈപ്പറ്റാനുള്ളകരുത്ത് കരുതി വെക്കേണ്ടതുണ്ട്. കവർ ഡിസൈൻ : സി പി ജോൺസൺContinue Reading

സ്മൈലികളും ഇമോജികളും കൊണ്ടലങ്കരിച്ച ഒരു ജന്മദിനാശംസ…അവന്റെ വകയാണ്. ദേഷ്യവും സങ്കടവും തോന്നി. എന്റെ ജന്മദിനം അവൻ മറന്നിരിക്കുന്നു. ഫേസ്ബുക്കിൽ തെറ്റായി കൊടുത്തിരുന്ന ദിവസം നോക്കി ആശംസയയച്ചിരിക്കുന്നു – കാമുകനാണത്രെ!!രണ്ടുപറഞ്ഞിട്ടുതന്നെകാര്യം. ലാപ്പ്ടോപ്പ് ഓഫ് ചെയ്തിട്ട് ഫോൺ എടുത്തു – അത് സ്വിച്ച്ഓഫ് !! ദേഷ്യം വർദ്ധിച്ചു.അമ്മയുടെ ഫോൺ അടിച്ചുമാറ്റി, മുകൾനിലയിലേയ്ക്ക് കയറി. അവന്റെ നമ്പർ ഡയൽ ചെയ്യാൻ തുടങ്ങി – 828124… 24 ആണോ 42 ആണോ?!ഒരുനിമിഷം ആലോചിച്ചു – 24Continue Reading

വൈകീട്ട്അഞ്ചരക്കെത്തും ബസ്സിന്നായ്ആളൊഴിഞ്ഞ കാത്തുനിൽപ്പ് കേന്ദ്രത്തിൽചതഞ്ഞ മുല്ല മണവുംപാതി തേഞ്ഞ ചെരിപ്പുമായ്അവൾ ഏഴേ മുക്കാലിനിരമ്പുംസ്ക്കൂൾ ബസ്മുന്നേ തയ്യാറാവണംപച്ചച്ചോറും മുളകുടച്ചതുംഅവളും അവളുടേത് മാത്രമല്ലാപകലുകള്‍അവരുടേതുംകൊച്ചുചോറ്റുപാത്രവും ഉച്ചവെയിലുമവൾക്കൊപ്പംകഥകൾ പറഞ്ഞിരിക്കുംആഗതരുടെ കഥപറച്ചിലുകൾകഴിയുമ്പോൾഇരുട്ടിത്തുടങ്ങും മാറിലൊട്ടിപ്പിടിച്ച നോട്ടുകളെപറിച്ചെണ്ണാൻനിൽക്കാതെ വീട്ടുവഴിയിൽമുറുക്കുംദ്രുതപദവിന്യാസത്താളംപകലഴിഞ്ഞഴിഞ്ഞയഞ്ഞോ-രരയാടകൾവാരിപ്പിടിച്ചൊരോട്ടത്തിന്മുഴങ്ങും വിസിലൊച്ച.സ്ക്രോൾപ്പുഴകളിലെപീഡന വാർത്തയിൽമുങ്ങിച്ചത്തു പോയ പെൺപേരുകളിലൊന്ന്വീട്ടുപകലുകളെഅപ്പ് ഡൗൺ ബട്ടണുകളിൽചാടിക്കളിച്ച് എന്നുംഇരുട്ട് തോറ്റിത്തോല്‍ക്കുമ്പോള്‍അടച്ചുറപ്പില്ലാത്ത വീടോര്‍ത്ത്അടുക്കളപ്പുകയേറ്റ് കുഴഞ്ഞവള്‍വിങ്ങിച്ചീർക്കും.പാതിരായില്‍ പകലുറുമ്പുകള്‍ഇരതേടിയിറങ്ങുമ്പോള്‍,തുളഞ്ഞ മരവാതില്‍ക്കരച്ചില്‍കേട്ട് കേട്ട്മണ്ണെണ്ണ വിളക്ക് കരിന്തിരികത്തിത്തുടങ്ങും മുമ്പേഅവളണഞ്ഞുപോകും.നഗരത്തിലേക്കുള്ളവഴികള്‍ മറന്നു പോകും.ജീവിതം റദ്ദു ചെയ്യപ്പെട്ടവരെത്തേടി-യിരമ്പുന്നുണ്ടാവും നഗരമപ്പോള്‍. കവർ ഡിസൈൻ : വിത്സൺ ശാരദാ ആനന്ദ്Continue Reading