LITERATURE (Page 127)

പിടിപെട്ടു പോയാൽവിടാനിടയാവാ –തദൃശ്യം കരങ്ങൾമുറുക്കുന്ന കൊണ്ട് കൊറോണാ !, വിവാഹംകഴിക്കുന്ന പോലെവിധി ജീവപര്യന്തമാകുന്ന പോലെ..! മുഖംമൂടി വെച്ച്നടന്നാൽ ചിലപ്പോൾപിടിക്കപ്പെടാതെഇരിക്കാമെന്നാലും പിടിച്ചാൽ പുറത്തൊ –ന്നിറങ്ങാനാവാതെ..ശരിക്കൊന്നു ശ്വാസംകഴിക്കാനാവാതെ അടച്ചിട്ടൊരേട-ത്തിരിക്കുമ്പൊഴൊക്കെപ്രതിഭേദമില്ലാ –തൊരു പോലെ രണ്ടും ..! മഹാ വിപിനത്തിന്റെമദ്ധ്യത്തിലേയ്ക്ക്കിനാക്കണ്ടുണർന്ന്നിരാശപ്പെട്ടിരുന്ന് മുറിപ്പാടു നക്കികെണിയിൽ കിടന്നുംചുരമാന്തിടുംവന്യജന്തുവാകുന്നൂ…! പുറംലോകമപ്പോൾവഴിപോക്കനെ പോൽതിരിഞ്ഞൊന്നു നോക്കികടന്നു പോകുന്നൂ കിളി, കൂട്ടിനുള്ളിൽകിടക്കുമ്പോൾ, വാനംഎവിടേയ്ക്കോ മാടിവിളിക്കുന്ന പോലെ…! കവർ ഡിസൈൻ : ജ്യോത്സ്ന വിൽസൺContinue Reading

നീ “റിപബ്ലിക്.”നിന്‍റെ വരണ്ട ശാസ്ത്രസംഹിതകളുടെഎല്ലാ താളുകളിലുംനിന്‍റെ വര്‍ണ്ണപ്പകിട്ടുകളുടെവിശാലമായ ചിത്രം,വരച്ചു വെച്ചിട്ടുണ്ട് .എന്‍റെ ഋതുകാലങ്ങളെ,എന്‍റെ സ്വപ്നങ്ങളെ,എന്നേത്തന്നെനീ അടര്‍ത്തിമാറ്റിചെന്നായ്ക്കള്‍ക്കിട്ടു കൊടുത്തു ! നിന്‍റെ മെയ്ൻ കാംഫ്എന്തെന്ന് ആർക്കറിയില്ല ?പക്ഷെ നിന്റെ പൂർവ്വാശ്രമംഎന്താണ്? നീ ചെല്ല്റൈൻ നദിയിലെ ഒരിറ്റുവെള്ളം പോലുംനിന്റെ മുതുമുത്തശ്ശന്റെയാണെന്ന്പറഞ്ഞ് നക്കിക്കുടിയ്ക്കാൻപോലുംനിനക്ക് കഴിയില്ല. ഇവിടുത്തെ തെരുവീഥികളില്‍,നീ ഒഴുക്കിയ ചോരയില്‍,നീ ചോര്‍ത്തിയെടുത്ത ഗര്‍ഭസ്ഥശിശുവിന്‍റെ ,കാലുകള്‍ വലിച്ചുകീറിഅമ്മയുടെ കഴുത്തില്‍ചാര്‍ത്തിയ കുഞ്ഞുജഡത്തിന്‍റെ,നീ കൊന്നു കൂട്ടിയ നിരവധിഅച്ഛനമ്മമാരുടെചീഞ്ഞളിഞ്ഞ മാംസം ഇപ്പോഴും ഒഴുകുന്നു.നിന്‍റെ ഭ്രാന്തന്‍ യാത്രകള്‍എവിടേയ്ക്കോ വഴികള്‍ തുറന്നിട്ടുണ്ട്!ആ വഴികളിലൂടെയാണ്നമ്മളിപ്പോള്‍Continue Reading

കുറച്ച് വർഷങ്ങൾക്ക് മുന്നെ ഒരു പൂരത്തിന്റെ അന്നായിരുന്നു ദിൽജിത്തി​ൻറെ ​ മരണം. പൂരം എന്ന് കേൾക്കുമ്പോൾ മലയാളിയുടെ മനസിലൂടെ കടന്ന് പോകാനിടയുള്ള തൃശ്ശൂർ ജില്ലയിലാണ് ദിൽജിത്തിന്റെ നാട്. ഗുരുവായൂർ- എറണാകുളം പടിഞ്ഞാറൻ ഹൈവേ കടന്ന് പോകുന്നത് ദിർജിത്തി​ൻറെ ​ ഗ്രാമത്തിലൂടെയാണ്. ഈ ഹൈവേയുടെ പടിഞ്ഞാറ് വശത്തുള്ള ഭഗവതി ക്ഷേത്രത്തിലെ പൂരത്തി​ൻറെ ​ അന്നാണ് അവൻ മരണപ്പെടുന്നത്. മരണപ്പെട്ടു എന്നല്ല, കൊല്ലപ്പെട്ടു എന്നാണ് പറയേണ്ടത്. ആ തവണത്തെ പൂരം അവനും അവന്റെContinue Reading

വിശുദ്ധവാരത്തിന്റെ രണ്ടാം നാളായിരുന്നു. വായു ഊഷ്മളമായിരുന്നു, ആകാശം നീലിച്ചതായിരുന്നു, സൂര്യൻ ഉന്നതവും ഊഷ്മളവും ദീപ്തവുമായിരുന്നു; എന്നാൽ എന്റെ ഹൃദയമാകെ വിഷണ്ണമായിരുന്നു. ജയിൽ ബാരക്കുകൾക്കു പിന്നിലൂടെ ലക്ഷ്യമില്ലാതെ ഞാൻ അലഞ്ഞുനടന്നു. കനത്തിൽ കെട്ടിയ വേലിയുടെ തടിച്ച കുറ്റികളിൽ തുറിച്ചുനോക്കിയിരുന്നെങ്കിലും അവയുടെ എണ്ണമെടുക്കുന്നത് എന്റെയൊരു ശീലമായിരുന്നെങ്കിലും അന്ന് അതിനുപോലും എനിക്കു മനസ്സുവന്നില്ല. തടവറയ്ക്കുള്ളിലെ ‘അവധിക്കാല’ത്തിന്റെ രണ്ടാം നാളായിരുന്നു അന്ന്; തടവുകാരെ അന്ന് പണി ചെയ്യാൻ കൊണ്ടുപോയിരുന്നില്ല; പലരും കുടിച്ചു ബോധം കെട്ടു കിടക്കുകയായിരുന്നു,Continue Reading

നാഴികമണിയുടെഹൃദയത്തുടിപ്പുകളിൽകോർത്തുവച്ചിരിക്കുകയാണ്നിന്നെ.. ക്ലിപ്തമായ ഇടവേളകളിൽകാലങ്ങളിൽ ‍, നേരങ്ങളിൽഉണർത്തു പാട്ടായുംപ്രണയമായും , വിരഹമായുംകൊഞ്ചലായും, പരിഭവമായുംപിന്നൊരുനേർത്ത നിലവിളിയായുംഎത്രയോ ഭാവങ്ങൾ ‍പകർന്നാടുകയാണ്നീ! നിന്നിലേക്കുള്ള ദൂരത്തെകാത്തിരിപ്പെന്നഓമനപ്പേരിട്ട് അളക്കുവാൻ ‍ശ്രമിക്കുമ്പോൾഅളവുകൾക്കും അതീതമാണീ_ദൂരമെന്നുചെറുചിരിയോടെനീ ! ഇടനെഞ്ചിലെ തുടിതാളവും,ശ്വാസവേഗങ്ങളുംനിന്നിലേക്കുള്ള യാത്രയുടെആക്കം കൂട്ടുമ്പോൾ, ബലിഷ്ഠമായ കരങ്ങളുടെആലിംഗനത്തിൽമയങ്ങിപോകുന്നു കണ്ണുകൾ.നിന്‍റെ അധരങ്ങൾ; എന്നിലെമൌനത്തെ ചുംബിച്ച്സ്വതന്ത്രമാക്കുമ്പോൾ ;നിന്നിലേക്കു വന്നടിഞ്ഞുചേരുന്നുഞാൻ മറ്റാർക്കും കാണുവാനാകാത്തസീമന്ത രേഖയിലെ സിന്ദൂരവും,മാംഗല്യ സൂത്രവുംഎന്നെ ജയിച്ചനിൻറെ അടയാളങ്ങളാകുമ്പോൾ ‍പ്രണയത്തിൻറെ ,കാത്തിരുപ്പിൻറെഘടികാരസൂചികൾ ‍ഒത്തുചേർന്ന് മുഴക്കുന്നുകാത്തിരുപ്പിൻറെ താളം! കവർ ഡിസൈൻ : വിത്സൺ ശാരദാ ആനന്ദ്Continue Reading