ജയചന്ദ്രൻ മൊകേരി

ജയചന്ദ്രൻ മൊകേരി
കോഴിക്കോട് ജില്ലയിലെ മൊകേരിയിൽ താമസം. ഫ്രീലാൻസ് പത്രപ്രവർത്തകനായും പിന്നീട് ഇന്ത്യയിലും വിദേശത്തും അധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്. ദൂരദർശൻ സംപ്രേഷണം ചെയ്ത മയ്യഴിയുടെ വിമോചകൻ എന്ന ഡോക്യുമെന്ററിക്ക് തിരക്കഥ എഴുതി. ഇപ്പോൾ ആനുകാലികങ്ങളിൽ എഴുതിവരുന്നു. തക്കിജ്ജ എന്റെ ജയിൽ ജീവിതം എന്ന പ്രഥമ കൃതിക്ക് 2017-ലെ കേരളസാഹിത്യ അക്കാദമി പുരസ്‌കാരം.

മറ്റു കൃതികൾ: 'പപ്പു ഡോക്ടർ: ഒരു ദേശത്തെ സുഖപ്പെടുത്തിയ ചരിത്രം', 'കടൽനീലം'.

വീട്ടിലെ മുതിർന്നവർക്കിടയിൽ നിന്ന് ‘ചെമ്മീൻ’ എന്നവിഖ്യാത സിനിമയിലെ പരീക്കുട്ടിയുടെ സംഭാഷണങ്ങൾ അതേപടി ആരോ അനുകരിക ച്ചത് കുട്ടിക്കാലത്ത് ഞാൻ കേട്ടതാണ് മധുവെന്ന വിശ്രുത നടനെ കേൾക്കുന്ന ആദ്യനിമിഷങ്ങൾ! അന്നെനിക്ക് എട്ടോ ഒന്പതോ വയസ്സ് പ്രായം. മിമിക്രി എന്ന കലാരൂപം അന്ന് ഉണ്ടായിരുന്നോ എന്നറിയില്ല. പക്ഷെ ചെമ്മീനിലെ പരീക്കുട്ടിയെ നടന്‍റെ അതേ മാനറിസത്തോടെ പ്രണയ പാരവശ്യം കഴിയുന്നവിധം നെഞ്ചിലേറ്റിയാണ് അയാൾ അനുകരിച്ചത്. മധുവിന്റെ പരീക്കുട്ടി എന്നവർ പലവട്ടം പറയുന്നത് ഞാൻ കേൾക്കുന്നുണ്ട്.Continue Reading

1997 ലാണ് ഞാൻ കെ. ജെ. ബേബിയെ നേരിൽ കാണുന്നത്. അതിന് മുൻപ് ബേബി രചിച്ചു അദ്ദേഹം തന്നെ സംവിധാനം ചെയ്ത് അവതരിപ്പിച്ച നാടുഗദ്ദിക നാടകം കണ്ടിട്ടുണ്ട്. കേരളത്തിലെ ഗോത്രജനതയുടെ ജീവിതവും ആ ജനത ജീവിക്കുന്ന ആവാസവ്യവസ്ഥയും അവർ നേരിടുന്ന അതിതീവ്ര ചൂഷണവും സസൂക്ഷ്മം മനസ്സിലാക്കിയതിന്‍റെ പ്രതിഫലനമാണ് ആ നാടകം. ഗദ്ദിക ഗോത്ര ജനതയുടെ ഒരാചാരമാണ്. മന്ത്രവാദചടങ്ങ്. തങ്ങളുടെ കുലം, വ്യക്തികൾ, വീട് തുടങ്ങിയവയെ ഭൂത-പ്രേത പിശാചുക്കളിൽ നിന്നും രക്ഷിക്കാനായിContinue Reading